0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 1.7K

ബ്ലാക്ക് മാർക്കറ്റ് ഡിൽസുമൊക്കെ അവൻ മോണിറ്റർ ചെയ്യാറുണ്ടെന്നു എന്നോട് പറഞ്ഞിട്ടുണ്ട്, നിന്റെ ഇങ്ങനൊരു ആവശ്യം വന്നപ്പോൾ മനസ്സിൽ വന്നത് അവനാ, ഇതൊക്കെ വേണമെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു തിരിച്ചൊരു ചോദ്യം പോലും അവൻ ചോദിച്ചില്ല.....ചോദിക്കില്ല....പാവം. ഇതൊക്കെ ഒന്നൊതുങ്ങീട്ടു പോയൊന്നു കാണണം...."

ഒരു ശ്വാസവും വിട്ടു കുളത്തിലേക്കും നോക്കി ഇരിക്കുന്ന അജയേട്ടനെ നോക്കി ഞാനും പതിഞ്ഞൊന്നു മൂളി.

"അവന്റെ പേരെന്താ അജയേട്ടാ....."

"രാഹുൽ......"

"ഹ്മ്മ്..."

"നമ്മുക്ക് എറങ്ങാട നേരം കുറച്ചായില്ലേ അവളുമാരു തപ്പി വരും മുൻപ് ചെല്ലാം നീ ഇതൊക്കെ ഇരുന്നിടത്തു തന്നെ കേറ്റിക്കോ."

അങ്ങേരതും പറഞ്ഞു പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു, എനിക്ക് പിന്നിതൊക്കെ തെക്കേടത്തെ രാമൻകുട്ടിയെ പോലെ നിഷിദ്ധം ആണല്ലോ.......
സാധനം എല്ലാം അടുക്കി വെച്ച് ഞാനും ഇറങ്ങി ഒളിച്ചും പാത്തും. അവളുമാരോ അമ്മയോ വരുന്നുണ്ടോന്നു നോക്കിയാണ് ഇപ്പറയുന്ന പുലി ഒരു സിഗരറ്റ് വലിക്കുന്നത്.
ഞാൻ ചെന്നതും ആഞ്ഞു രണ്ട് വലി കൂടെ വലിച്ചു അങ്ങേരത് കളഞ്ഞു എന്നിട്ടു നെറുകയിൽ കേറിയ പോലെ കുത്തി രണ്ട് ചുമയും ചുമച്ചു.

"ഇത്രേം മെനക്കെട്ടു ഇതെന്തു കോപ്പുണ്ടാക്കാനാ പിന്നെ വലിച്ചു കേറ്റുന്നെ."

ചുവന്നു കണ്ണും തള്ളി നിന്ന് ചുമക്കുന്ന അജയേട്ടനെ നോക്കി ഞാൻ ചോദിച്ചു.

"ആഹ്....."

ചുമയടക്കി എന്നെ നോക്കി ഇളിച്ചോണ്ട് അങ്ങേരു കൈ മലർത്തി പിന്നെ നടന്നു തുടങ്ങി.

"നിങ്ങളും മല്ലീമായിട്ടു എന്താ പ്രെശ്നം...."

"എന്ത് പ്രശ്നം...?"

അങ്ങേരൊന്നു കിടന്നു ഉരുണ്ട് കളിക്കാൻ നോക്കിയതും ഞാൻ പിടിച്ചു.

"ദേ ഞാനും ചോറ് തന്നെയാ തിന്നണെ...."

"ഓഹ് അവൾക്കിപ്പൊ എന്നെ കെട്ടിക്കണം ഞാൻ വെറുതെ ജീവിതം കളയുവാണെന്നു.

💬 Comments

View all comments