0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 695

പറഞ്ഞു തീർന്നതും പെണ്ണ് സ്വിച്ച് ഇട്ടതുപോലെ നിന്നു.
അങ്ങേരുടെ സെന്റി ഏറ്റെന്ന് എനിക്ക് പിടികിട്ടി. പെട്ടെന്ന് വെട്ടി തിരിഞ്ഞു അജയേട്ടന്റെ നേരെ വന്നു പിന്നെ തോളിൽ ചന്നം പിന്നം ഇടി ആയിരുന്നു. കുറച്ചു കൊണ്ടോട്ടെ എന്ന് ഞാനും കരുതി പിന്നെ പിടിച്ചു മാറ്റി, കണ്ണൊക്കെ ചുവന്നിരിപ്പുണ്ട്.

"ഡി ഡോക്ടറെ ഇനി വലിക്കത്തില്ല, ദേ ഞാനാ വാക്ക് പറയുന്നേ ഇനി വലിക്കത്തില്ല......പോരെ."
ഒന്ന് തലയാട്ടി പയ്യെ ഒന്ന് ചിരിച്ചു.

"ഹോ ഇവളുമാരെക്കൊണ്ട് ഞാൻ തോറ്റു."

"ഇപ്പോൾ പറഞ്ഞത് ഓര്മ ഉണ്ടാവണം ഇനി വലിക്കാൻ പാടില്ല. ഇവിടുന്നു പോയാലും, ഇനി എങ്ങാനും വലിച്ചാൽ പിന്നെ ഞാൻ ക്ഷെമിക്കത്തില്ല....."

"എന്റെ പോന്നേ ഞാൻ സമ്മതിച്ചു....പോരെ, വാ വിശന്നിട്ടു വയ്യ."

അതോടെ വസൂ വീണ്ടും പൂച്ചക്കുട്ടിയായി എന്റെയും അങ്ങേരുടെയും കയ്യിൽ ചുറ്റിപ്പിടിച്ചു നടന്നു തുടങ്ങി.

"മല്ലീടെ കാര്യം പറയട്ടെ...."

ഒന്ന് നടന്നു തുടങ്ങിയപ്പോൾ അവൾ കാണാതെ ചുണ്ടു മാത്രം അനക്കി അജയേട്ടനോട് ഞാൻ ചോദിച്ചതും. ബുൾസ് ഐ പോലെ അങ്ങേരുടെ കണ്ണ് തള്ളി.

"വേണ്ടടാ പൊന്നുമോനെ....."

അപേക്ഷാ ഭാവത്തിൽ എന്നെ നോക്കി ചുണ്ടു കാണിച്ച അങ്ങേരെ കണ്ടപ്പോൾ കഷ്ടപ്പെട്ട് വന്ന ചിരി അടക്കി വസൂനേം ചേർത്ത് പിടിച്ചു വീട്ടിലേക്ക് കയറി.

അകത്തു ടേബിളിൽ എല്ലാം നിരത്തി വെച്ച് ഞങ്ങളെ കാത്തു എല്ലാരും ഉണ്ടായിരുന്നു.

"എവിടാർന്നെടാ..... ഇവിടെ വയറ്റിലുള്ള ഒരു കൊച്ചുള്ളതാ അതിനു നേരത്തിനും കാലത്തിനും ഒക്കെ കഴിക്കേണ്ടതാ. എവിടേലും പോയാൽ ആഹ് വഴിക്കാ.........ഓഹ് ഉള്ളതും വന്നതും രണ്ടും പൊട്ടന്മാരായി പോയല്ലോ ദേവീ......"

ഉണ്ണാൻ വയറും തടകി ചെന്ന ഞങ്ങളെ രണ്ടിനേം ഇന്ദിരാമ്മ ഊശി ആക്കി കളഞ്ഞു. പിന്നെ എന്തേലും പറഞ്ഞാൽ ചിലപ്പോ കറി കോരി ഇടാൻ വെച്ച തവിക്കായിരിക്കും ഇനി കിട്ടുന്നത് എന്നറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ വന്നു പ്ലേറ്റ് നിവർത്തി വെച്ച് ഞങ്ങൾ ഇരുന്നു.
ഞങ്ങൾക്ക് കിട്ടുന്നത് കണ്ട് ചിരിയൊതുക്കാൻ പാടുപെട്ടു അവിടെ ഇരിപ്പുണ്ട് കുറുമ്പി.

"നിനക്ക് വെച്ചിട്ടുണ്ടെടി......"

ശബ്ദമില്ലാതെ ചുണ്ടനക്കി ഞാൻ പറഞ്ഞു.

"നീ പോടാ...."
തിരിച്ചും അതെ വഴിക്ക് കിട്ടി.
പതിവില്ലാതെ മീനുവും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ട് ഇന്ദിരാമ്മയുടെ വാശി

💬 Comments

View all comments