Chapter Title : യുഗം 14 [Achilies]
ആണെന്ന് തോന്നുന്നു.
അവളെ വിടാതെ അടുത്തിരുത്തി തന്നോട് ചേർത്ത് പിടിച്ചിരിക്കുന്ന ഇന്ദിരാമ്മയെ കണ്ടപ്പോൾ മൂന്നാമത്തെ മോളായി ഏറ്റെടുത്ത് കഴിഞ്ഞുന്നു മനസ്സിലായി. അജയേട്ടനെ കണ്ടപ്പോൾ ആദ്യം എന്നെകണ്ടപ്പോളുണ്ടായ അതെ ഭയം അവളുടെ കണ്ണുകളിൽ നിഴലാടി.
"അയ്യേ അമ്മേടെ മോള് പേടിക്കണതെന്തിനാ..... അത് ഏട്ടൻ അല്ലെ...അമ്മ ഇല്ലേ ഒപ്പം..."
അവളെ ഒന്നൂടെ മുറുക്കെ പിടിച്ചു നെറ്റിയിലൊരുമ്മ കൂടി കൊടുത്തതോടെ മീനു കുറച്ചൊന്നു റിലാക്സ് ആയ പോലെ തോന്നി.
ഹേമേടത്തി അവിടെ ഇരുന്നു ഗംഗയെ തീറ്റിക്കുന്നുണ്ട്.
ഞങ്ങൾക്ക് വിളമ്പി തന്നു വസുവും കഴിച്ചു തുടങ്ങി എല്ലാവരും ഒരുമിച്ചൊരു മേശയ്ക്കു ചുറ്റും ഇരുന്നു കഴിക്കുമ്പോൾ അതിനു ചുറ്റും സന്തോഷം നിറയുന്നത് ഞാൻ അറിഞ്ഞു. മീനുവിന് വാരികൊടുത്തു ചുണ്ടിൽ പറ്റിയ വറ്റുകൾ സാരിത്തുമ്പ് കൊണ്ട് തുടച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു വരുന്നത് കണ്ടപ്പോൾ അവൾക്കും ഒരു സാധാരണ ജീവിതത്തിലേക്കുള്ള ദൂരം കുറയുന്ന പോലെയാണ് എനിക്ക് തോന്നിയത്.
അന്ന് മീനുവിനെ റൂമിൽ ഇരുത്തിയതെ ഇല്ല ഇന്ദിരാമ്മ ഒപ്പം കൂട്ടി ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് നടക്കുന്ന പോലെ വീട്ടിലെ എല്ലാ ഇടത്തും കൊണ്ട് നടന്നു അവസാനം നടുമുറ്റത്തെ ഇടനാഴിയിൽ മടിയിൽ ഗംഗയെയും മീനുവിനെയും തല വെപ്പിച്ചു കിടത്തി.
തൂണിൽ ചാരി ഇരുന്ന എന്റെ മടിയിൽ അപ്പോഴേക്കും വസൂ വന്നു ചാഞ്ഞു, ഒപ്പം കാലു കേറ്റി അജയേട്ടന്റെ
മേത്തും വെച്ചു. മേത്തു വന്നു വീണ കാലെടുത്തു വലിച്ചെറിയാൻ പോയ അങ്ങേരെ നോക്കി വസൂ കലിപ്പിച്ചു നോക്കി എന്നിട്ടു സിഗരറ്റിന്റെ കാര്യം അക്ഷനിലൂടെ കാട്ടി ഇന്ദിരാമ്മയെ നോക്കിയതും. അജയേട്ടൻ നോർമൽ ആയി കാലെടുത്തു മസ്സാജ് ചെയ്ത് കൊടുത്തു തുടങ്ങി. അതോടെ വസൂ അടക്കി പിടിച്ച ചിരിയോടെ എന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി.
"തള്ളേടെ കാലൊന്നു തിരുമ്മി തരാത്തവന ഇപ്പോൾ പെങ്ങന്മാർക്ക് എന്തൊക്കെയാ ചെയ്തു കൊടുക്കണേ."
കഥയറിയാതെ അജയേട്ടനിട്ടു ഇന്ദിരാമ്മ ഒന്ന് കൊട്ടി. എല്ലാം കേട്ടിട്ടും മിണ്ടാതെ പഴം വിഴുങ്ങിയ പോലെ ഇരിക്കുന്ന അങ്ങേരെ കണ്ട് ഇന്ദിരാമ്മ ഒന്ന് അത്ഭുതപ്പെടാതിരുന്നില്ല.
മടിയിൽ കിടന്നു അപ്പോഴേക്കും മൂന്നെണ്ണവും ഉറക്കം പിടിച്ചിരുന്നു.
*******************************************************************
"ഒന്ന് ഇങ്ങോട്ടു വാടാ കണ്ണ് തെറ്റിയാൽ രണ്ടിനേം
💬 Comments
View all comments