0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 835

നിന്നും കണ്ണീരു വരുന്നത് കണ്ട എനിക്ക് പുച്ഛമാണ് തോന്നിയത്.
വിരലിലടിച്ച ആണി ഞാൻ വലിച്ചൂരിയെടുത്തപ്പോൾ അവൻ വീണ്ടും അമർത്തി മൂളി.
തുണിയെടുത് ചോരയുടെ ഒഴുക്ക് നിർത്താനായി മുറുക്കി കെട്ടുമ്പോൾ അവന്റെ കണ്ണിൽ ഭയം മാത്രമായിരുന്നു.
ഞാൻ അത്തിയെ നോക്കി ഒന്ന് കണ്ണ് കാണിച്ചതും അത്തി അടുത്തേക്ക് വന്നു മറ്റൊരാണി എടുത്ത് അവന്റെ കാൽചുവട്ടിലേക്കിരുന്നു, അത് കണ്ടതും വിജയ് കസേര ആടിയുലക്കാൻ പാകത്തിന് കുതറാൻ ശ്രെമിച്ചു.
പക്ഷെ അതിനും മുൻപ് ആണി അവന്റെ പാദം തുളച്ചു കയറി.
അലറികരയാൻ പോലുമാകാതെ വിജയ് ഇരുന്നു ഞെരങ്ങി മൂളി.
അതിനു ശേഷം തുണികൊണ്ട് അവന്റെ കാലു കെട്ടിവെച്ചു.
അവന്റെ വായിലെ തുണി ഞാൻ എടുത്തു മാറ്റി.

"നായിന്റെ മക്കളെ കൊല്ലാനാണെങ്കിൽ ഒറ്റ കുത്തിന് കൊല്ലടാ……"

"ഹ ഹ ഹ…….
വെറുതെ കൊന്നാൽ മീനുവും ചാരുവുമൊന്നും ഞങ്ങൾക്ക് മാപ്പ് തരില്ല മോനെ…"

ഞാൻ പറഞ്ഞത് കേട്ടതും അവനൊന്നു വെട്ടി.

"അത് ഞാൻ മാത്രമല്ല……..ഞാൻ വെറുമൊരു……."

"അറിയാം…..ഇടയിൽ നിന്ന് ചോരയും മാംസവും കുടിക്കുന്ന ഒരു അട്ട….."

ഒരാണിയെടുത് ഞാൻ അവന്റെ ഇടംകയ്യിലെ വിരലിന് മേളിൽ വെച്ചു.

"വേണ്ടാ…….ഒന്നും ചെയ്യല്ലേടാ.."

"ഞാൻ പറയുന്നതാണ് ഇനി നീ ചെയ്യാൻ പോവുന്നത്….അല്ലെങ്കിൽ…?"

ആണി ഞാൻ ഒന്നമർത്തിയതും അവൻ പേടിച്ചു സമ്മതം എന്നറിയിച്ചു.

അത്തിയെയും വിളിച്ചുകൊണ്ട് ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.
എനിക്കൊന്നു പുറത്തേക്ക് പോകണം കുറച്ചു കാര്യങ്ങൾ ബാക്കി ഉണ്ട്."

അത്തി തലയാട്ടി.

"അതിനു മുൻപ് അവനെ ഒന്നൂടെ ഒന്ന് കാണണം."

അകത്തേക്ക് കയറുമ്പോൾ അവിടെ അവശനായി വിജയ് ഇരിക്കുന്നുണ്ട്.
ഞാൻ അവന്റെ മുമ്പിൽ ഇരുന്നു.

"നീ എനിക്ക് ഒരു ഇരയാണ് കോർത്തിട്ടു ജഗനെയും ജീവനെയും എനിക്ക് കിട്ടാൻ."

എന്റെ സ്വരത്തിന്റെ മൂർച്ച അറിഞ്ഞിട്ടാവണം അവൻ എന്തിനും സമ്മതം എന്ന രീതിയിൽ തലയാട്ടി.

അവനെകൊണ്ട് അവരുടെ ചരിത്രം മുഴുവൻ ഞാൻ പറയിച്ചു.
മീനുവിനെയും ചാരുവിനെയുംപോലെ എത്രയോ പാവം പെൺകുട്ടികൾ…..ആലോചിക്കുംതോറും മനസ്സിൽ കലി കൂടി വന്നു.

"ഞാൻ പറയുന്ന പോലെ നീ അവരോടു പറയും, എനിക്ക് വേണ്ട സ്ഥലത്ത് നീ അവരെ വിളിച്ചെത്തിക്കും."

എന്റെ മുരൾച്ച കേട്ട വിജയ്ക്ക് എല്ലാം സമ്മതിക്കുകയെ വഴി

💬 Comments

View all comments