Chapter Title : യുഗം 15 [Achilies]
എല്ലാം തകർന്നു അയാൾ നിൽക്കുന്നത് കണ്ടപ്പോൾ, അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയ വിജയുടെ മരണം അയാൾക്ക് കൊടുക്കുന്നതാണെന്നു തോന്നി.
"തിരിച്ചു ഞാൻ എത്തിയപ്പോഴേക്കും അവൻ ജയിലിൽ ആയിരുന്നു…. ദൈവം ആയുസ്സ് നീട്ടി കൊടുത്തപോലെ,
ജയിലിന്റെ സുരക്ഷിതത്വത്തിൽ അവൻ നടന്നപ്പോൾ പുറത്തു ഞാൻ ഉണ്ടായിരുന്നു. ഒരവസരത്തിന് വേണ്ടി.
ഇന്നലെ ഒട്ടും പ്രതീക്ഷിക്കാതെ ആണ് അവൻ ഇറങ്ങി എന്ന് ഞാൻ അറിഞ്ഞത്.ഓടി എത്തിയപ്പോഴേക്കും അവനെ കിട്ടിയത് അവിടെയാ ആഹ് തോട്ടത്തിന്റെ അവിടെ…"
അത്തിയുടെ കൈ രണ്ടും ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി.
"അവന്റെ ആയുസ്സ് ഇന്നത്തോടെ നമ്മൾ തീർക്കും. അതിനുള്ള അവകാശം ഞാൻ നിനക്ക് തരുകയാണ്….അതിനു അർഹത എന്നെക്കാളും നിനക്കാണ്. പക്ഷെ അതിനു മുൻപ് ചെയ്തു തീർക്കാൻ ഒരുപാടുണ്ട്."
പറഞ്ഞു തീർത്തു ഞാൻ വേഗം അകത്തേക്ക് കയറി.
കസേരയിൽ അനങ്ങാൻ വയ്യാതെ ഇരിക്കുന്ന അവന്റെ വായിലേക്ക് ഒരു തുണി തള്ളി കേറ്റി.
എന്റെ ഉദ്ദേശം അറിയാതെ അവൻ വിളറിയ മുഖത്തോടെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.
അവന്റെ ഷർട്ടും പാന്റും ഊരിയെടുത്ത ഞാൻ, മൂലയിൽ വെച്ചിരുന്ന ആണി പാത്രത്തിൽ നിന്നും ആണിയും ചുറ്റികയുമെടുത് അവന്റെ അരികിലെത്തി. എന്റെ കയ്യിലേക്ക് ഭയത്തോടെ നോക്കിയ അവൻ വേണ്ട എന്ന അർത്ഥത്തിൽ തല ഇളക്കുന്നുണ്ടായിരുന്നു. സംസാരിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും വായിലെ തുണി കൊണ്ട് ഒന്നും പുറത്തേക്ക് വന്നില്ല.
കസേരകയ്യുടെ മേലെ ഇരുന്ന അവന്റെ വലതു കൈയിലെ നടുവിരലിന് വിരലിന് മേലെ ഞാൻ ആണി ഉറപ്പിച്ചു. അത് കണ്ടതും അവൻ വിറച്ചുകൊണ്ട് കസേരയിൽ നിന്നും ഇളകാൻ തുടങ്ങി. പക്ഷെ ഒന്നും നടന്നില്ല, അവന്റെ പ്രതിഷേധങ്ങൾ ഒന്നും വകവെയ്ക്കാതെ, ആഹ് വിരലിൽ ഞൻ ആഹ് തുരുമ്പ് തൊട്ടു തുടങ്ങിയ ആണി അടിച്ചു കയറ്റി.
അലറി വിളിച്ച അവന്റെ വായിൽ നിന്നും ഒരു ഞരക്കമേ പുറത്തേക്ക് വന്നുള്ളൂ.
ഇതെല്ലാം കണ്ട് പുറത്തു നിന്ന അത്തിയുടെ കണ്ണുകളിൽ അപ്പോൾ തിളക്കമേറിയിരുന്നു.
*************************************
"ശെരിക്കുമുള്ള നരകത്തിലേക്ക് വിടും മുൻപ് ഇവന് ഭൂമിയിലും നരകം ഉണ്ടെന്നു ഒന്നറിയിച്ചു കൊടുക്കണ്ടേ."
ചിരിയോടെ ഞാൻ അത്തിയോട് ചോദിച്ചു.
അവന്റെ കരച്ചിൽ ഒന്ന് താഴ്ന്നപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. കണ്ണിൽ
💬 Comments
View all comments