0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 833

അവിടുന്ന് നെഞ്ചത്ത് ചേർത്ത് പിടിച്ചായിരുന്നു ചാരുനെ കൊണ്ട് നടന്നത്. കാശിന്റെ കുറവുകൊണ്ട് ഇനി ഇവളുകൂടി നഷ്ടപ്പെടരുത് എന്നുണ്ടായിരുന്നത് കൊണ്ട് പതിനാറാം വയസ്സ് മുതൽ ചെയ്യാത്ത പണി ഉണ്ടായിട്ടില്ല.
ആദ്യം വാറ്റിയ കുപ്പികൾ ആള്കാർക്ക് എത്തിച്ചു കൊടുക്കൽ ആയിരുന്നു പിന്നെ വാറ്റ് സ്വന്തമായിട്ടു തുടങ്ങി ഇടയ്ക്കൊക്കെ പിടിക്കും.പെങ്ങളെ ഹോസ്റ്റലിൽ നിർത്തി ഒന്നും അറിയിക്കാതെ പഠിപ്പിച്ചു.
കുറഞ്ഞ സമയത്തിൽ കൂടുതൽ കാശ് അങ്ങനെ ആണ് ഹവാലയിൽ എത്തിയത്, വെറും ഡ്രൈവർ ആയിട്ട്. അവിടെയാ ഞാൻ ഈ നായിന്റെ മോനെ പരിചയപ്പെടുന്നത്.
അപ്പോഴേക്കും അത്യാവശ്യം വിശ്വാസ്യതയുള്ള ഒരു കാര്യർ ആയി ഞാൻ മാറി ഇരുന്നു, എന്റെ ആഹ് കഴിവിനെയാണ് അവൻ വാടകയ്‌ക്കെടുത്തതു.
അവനു വേണ്ടി ഞാൻ ഓടി തുടങ്ങി, എല്ലാം സ്മൂത്ത് ആയിരുന്നു.
ആഹ് ഒരു ദിവസം ഞാൻ സൂചിക്കുഴിയുടെ വ്യത്യാസത്തിൽ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ട ദിവസം.
ഒറ്റായിരുന്നെന്നും എന്നോട് ഒന്ന് മാറി നിൽക്കാനും പറഞ്ഞത് അവനാണ്. പെങ്ങളെ വിശ്വസിച്ചേല്പിക്കാൻ ആരുമില്ലാതിരുന്നപ്പോൾ അവൻ തന്നെ അതേറ്റു.
എനിക്ക് ഒളിക്കാൻ ഇടവും ഒപ്പിച്ചു തന്ന അവനെ പിന്നീട് ഞാൻ കാണുന്നത് ഇന്നലെയാണ്.
പക്ഷെ വീണ്ടും കാണുമ്പോഴേക്കും ഈ ഭൂമിയിൽ എനിക്ക് ഏറ്റവും വിലപ്പെട്ടത് അവൻ ചതചരച്ചിരുന്നു……."

പൊട്ടിക്കരഞ്ഞുകൊണ്ട് തൂണിലേക്ക് ചാരിയ അത്തിയെ ഞാൻ താങ്ങി പിടിച്ചു. കരഞ്ഞു തീർക്കാനുള്ളത് തീരട്ടെ എന്ന് കരുതി.

കരഞ്ഞു കരഞ്ഞു സ്വയം ഒരു പിടി കിട്ടിയപ്പോൾ അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

"എന്നെ ഒളിപ്പിച്ചിടത്തു നിന്നും അവന്റെ ആളുകൾ വേറെ ഏതോ കേസിനു ഒറ്റി, ആന്ധ്രപ്രദേശിലെ ജയിലിൽ കിടക്കേണ്ടി വന്നു കുറച്ചുകാലം, ചതി മനസ്സിലാക്കാൻ വൈകി.
തിരിച്ചെത്തിയ എന്നെ കാത്തിരുന്നത്, ഒരിക്കൽ ഞാൻ എന്നെക്കാളും സ്നേഹിച്ച, അപ്പനും അമ്മയും എന്നെ ഏല്പിച്ചിട്ടു പോയ എന്റെ ചാരുവിന്റെ കുഴി മാത്രമാണ്. പെങ്ങളെ പോലെ നോക്കിക്കോളാം എന്ന് പറഞ്ഞവന്റെ സമ്മാനം. അവസാനം ഒരു നോക്ക് കാണാനും കൂടി കഴിഞ്ഞില്ല എനിക്ക് എന്റെ മോളെ………….."

എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്നുപോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ,
കാരണം എനിക്ക് മുന്നിൽ മീനാക്ഷിയെ എന്നെങ്കിലും തിരികെ കിട്ടുമെന്ന് ഒരു പ്രതീക്ഷയെങ്കിലും ഉണ്ട്. ഇവിടെ

💬 Comments

View all comments