Chapter Title : യുഗം 15 [Achilies]
വെച്ചോണ്ടിരിക്കുന്നത് റിസ്ക് ആഹ്. അവൻ പരോളിൽ ഇറങ്ങിയതല്ലേ...ദിവസവും സ്റ്റേഷനിൽ പോയി ഒപ്പിടേണ്ടതാ ഇന്നും കൂടി ആവുമ്പോൾ അവന്മാര് തപ്പി തുടങ്ങും."
"അറിയാം പക്ഷെ ഇവനെ വെച്ച് രണ്ട് പേരെക്കൂടി എനിക്ക് കിട്ടണം."
"അതാരാ…?"
"പറയാം."
അകത്തു കയ്യിലെ കെട്ടുകൾ അഴിക്കാനായി കൈകൾ ഉലക്കുന്ന വിജയ്യെ ആണ് ഞാൻ കണ്ടത്.
പക്ഷെ കയറിന്റെ ഒപ്പം ഞാൻ ചുറ്റിയ മുള്ളു കമ്പി അവന്റെ കയ്യിലേക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു. ചോരയൊലിക്കാൻ തുടങ്ങിയതും കൈകൾ തളർന്നു അവൻ കസേരയിൽ തന്നെ ചാഞ്ഞിരുന്നു.
മുഖം ഉയർത്തിയപ്പോഴാണ്.
മുറിയുടെ വാതിലിൽ നിക്കുന്ന എന്നെ അവൻ കാണുന്നത്.
"നീ ആരാ……………….
എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത്.
ഇതേതാ സ്ഥലം."
മറുപടി പറയാതെ ഞാൻ റൂമിനു മൂലയിലെ ഒരു സ്റ്റൂളിലേക്കിരുന്നു.
"എന്താടാ മൈരെ ഒന്നും മിണ്ടാത്തെ…
നിന്നെ ആരേലും അയച്ചതാണോ,
ആഹ് ജഗനും ജീവനുമാണോ.
അവന്മാര് നിനക്ക് എത്ര തന്നു അതിന്റെ ഇരട്ടി ഞാൻ തരാം അഴിച്ചു വിട്."
" ഡാ മൈരെ നിന്നോടാ……..
ആഹ്…."
മുന്നിലേക്ക് ആഞ്ഞപ്പോൾ കമ്പി കുറച്ചൂടെ മാംസത്തിലേക്ക് ആഴ്ന്നു കയറിയപ്പോൾ അറിയാതെ അവൻ കരഞ്ഞു പോയി.ചോര തുള്ളി തുള്ളിയായി നിലത്തെ ഷീറ്റിലേക്ക് വീണു കൊണ്ടിരുന്നു.
തളർച്ച ബാധിച്ച കണ്ണുകളുമായി അവൻ മുറിയിലാകമാനം ഒരു പഴുതിനായി നോക്കി.
"ഈ മുറി മുൻപും ചോര കണ്ടിട്ടുണ്ട്…………………...
നിന്നെ പോലുള്ളവരുടെ ചോര.
ഈ മണ്ണിന്റെ ദാഹം അടങ്ങിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്, അല്ലെങ്കിൽ വീണ്ടും ഇതുപോലെ ഒരു കർമ്മത്തിന് ഞാൻ നിന്നെ ഇങ്ങോട്ടു കൊണ്ട് വരേണ്ടി ഇരുന്നില്ലല്ലോ."
ഇരുളിൽ മൂലയിൽ നിന്നും ഞാൻ പറഞ്ഞ ഓരോ വാക്കിലും അവന്റെ
💬 Comments
View all comments