0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 831

തോന്നിയിട്ടുണ്ട്, അല്ലെങ്കിൽ വീണ്ടും ഇതുപോലെ ഒരു കർമ്മത്തിന് ഞാൻ നിന്നെ ഇങ്ങോട്ടു കൊണ്ട് വരേണ്ടി ഇരുന്നില്ലല്ലോ."

ഇരുളിൽ മൂലയിൽ നിന്നും ഞാൻ പറഞ്ഞ ഓരോ വാക്കിലും അവന്റെ മുഖം വിളറി വെളുക്കുന്നതു കണ്ടു എന്റെ ഉള്ളിലെ അസുരൻ ആർത്തട്ടഹസിക്കുകയായിരുന്നു.

"നിനക്ക് എന്താ വേണ്ടത്."

അവന്റെ സ്വരത്തിൽ ആദ്യമായി ഭയവും മയവും കടന്ന് വന്നിരുന്നു.

"എനിക്ക് വേണ്ടതെടുക്കാൻ നിന്റെ അനുവാദം വേണമെന്ന് ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ."

"ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ…."

"ഫാ….നായെ….നീ ഇപ്പോഴും തെറ്റും ശെരിയും എന്താണെന്ന് ചോദിക്കുന്നോ."

അത്രയും നേരം കതകിന് മറവിലെ ഇരുളിൽ എല്ലാം കേട്ട് വിറഞ്ഞു നിന്നിരുന്ന അത്തി കൊടുംകാറ്റ് പോലെ പാഞ്ഞു അകത്തേക്ക് വന്നു കസേരയിൽ ഇരുന്ന വിജയിയെ, നെഞ്ചിൽ ചവിട്ടി നിലത്തേക്കിട്ടു.

"അത്തി………?"

ചവിട്ടു കൊണ്ട് വീണ വിജയ് നിമിഷങ്ങൾക്ക് ശേഷം ചുമച്ചു കൊണ്ട്, പേടിച്ചു വിറച്ചാണ് ആഹ് പേര് പറഞ്ഞത്.

"അപ്പോൾ മറന്നിട്ടില്ല…….അല്ലെ….
മറക്കാൻ പാടില്ല നീ….നായിന്റെ മോനെ."

കസേരയോടെ അവനെ വലിച്ചു പൊക്കി, ചെകിടടപ്പിച്ചു ഒന്ന് കൂടെ അത്തി കൊടുത്തു.

"ഈ ലോകത്തു എന്നെ തനിച്ചാക്കിയത് നീയാ……..
അതിനു ഇഞ്ചിഞ്ചായി നിന്നെ ഞാൻ അനുഭവിപ്പിക്കും.
മരണത്തിനു വേണ്ടി നീ കെഞ്ചും.
നിന്റെ മരണം എത്രത്തോളം ക്രൂരമാക്കാമോ അത്രയും ഞാൻ ക്രൂരമാക്കും.
നീ ചത്ത് മലച്ചു കിടക്കുന്നതാവണം ഇനി അങ്ങോട്ടുള്ള എന്റെ ബാക്കി ജീവിതത്തിലെ സ്വപ്നങ്ങളിൽ മുഴുവൻ നിറയാൻ, അങ്ങനെ എങ്കിലും എനിക്കൊന്നു ഉറങ്ങണം."

അത്തിയുടെ തീയിൽ വിജയ് ആഹ് നിമിഷം വെന്തു വെണ്ണീറായി പോവുമെന്നു എനിക്ക് തോന്നി. ഇനിയും തടഞ്ഞില്ലെങ്കിൽ അത്തി ഈ നിമിഷം അവനെ കൊല്ലുമെന്ന് തോന്നിയപ്പോൾ, അത്തിയെയും വലിച്ചു കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് പോയി.

പുറത്തിറങ്ങിയ അത്തി, അൽപനേരം ദൂരെയുള്ള മലകളിലേക്ക് നോക്കി നിന്നു.

"അത്തി……"

ഞാൻ വിളിച്ചപ്പോൾ തിരിഞ്ഞ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു.

"എന്താടോ തനിക്ക് പെട്ടെന്നെന്ത് പറ്റി."

"പറ്റില്ല ഹരി അവൻ എന്റെ മുൻപിൽ ജീവിക്കുന്ന ഓരോ നിമിഷവും. എന്റെ ശരീരത്തിൽ ആകമാനം ആണി അടിച്ചു കയറ്റുന്ന പോലെയാ തോന്നുന്നത്."

ഞാൻ ഇതുവരെ ചോദിച്ചില്ല, വേറൊന്നും കൊണ്ടല്ല നിന്റെ ജീവിതം,

💬 Comments

View all comments