Chapter Title : യുഗം 15 [Achilies]
ഇന്നലെയാ എത്തിയത്."
"അത്തി...ഇത് ദാമോദരേട്ടൻ, ഇവിടെ വന്നത് മുതൽ എനിക്ക് ചെറിയ സഹായമൊക്കെ ചെയ്യുന്നത് ദാമോദരേട്ടനാ."
ഞാൻ പറഞ്ഞത് കേട്ടിട്ടാവണം അത്തി എന്നെ ഒന്ന് ചൂഴ്ന്നു നോക്കി.
നോട്ടത്തിന്റെ അർഥം മനസിലായ ഞാൻ ഒന്ന് കണ്ണടച്ചു കാട്ടി.
"അപ്പൊ ഞാൻ ഇറങ്ങുവാ പിള്ളാരെ….രാവിലത്തേത് കഴിക്കാൻ നേരം ആവുമ്പോൾ രണ്ടൂടെ അങ്ങെത്തിയേക്കണം."
ഇതും പറഞ്ഞു അങ്ങേരു ഇറക്കം ഇറങ്ങി അങ്ങ് പോയി.
"ഞാൻ ഇവിടെ ഒരു സ്ഥലത്തിന്റെ കാര്യത്തിന് വന്നതാന്ന പറഞ്ഞേക്കുന്നെ. അതങ്ങനെ തന്നെ ഇരിക്കട്ടെ."
അത്തിയോട് അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി.
ദാമു ചേട്ടന്റെ വീട്ടിൽ നിന്ന് തിരികെ നടക്കുകയായിരുന്നു ഞങ്ങൾ.
"ഹരി ഇനി എങ്ങെനെയാടാ...ഇവനെ കയ്യിൽ വെച്ചോണ്ടിരിക്കുന്നത് റിസ്ക് ആഹ്. അവൻ പരോളിൽ ഇറങ്ങിയതല്ലേ...ദിവസവും സ്റ്റേഷനിൽ പോയി ഒപ്പിടേണ്ടതാ ഇന്നും കൂടി ആവുമ്പോൾ അവന്മാര് തപ്പി തുടങ്ങും."
"അറിയാം പക്ഷെ ഇവനെ വെച്ച് രണ്ട് പേരെക്കൂടി എനിക്ക് കിട്ടണം."
"അതാരാ…?"
"പറയാം."
അകത്തു കയ്യിലെ കെട്ടുകൾ അഴിക്കാനായി കൈകൾ ഉലക്കുന്ന വിജയ്യെ ആണ് ഞാൻ കണ്ടത്.
പക്ഷെ കയറിന്റെ ഒപ്പം ഞാൻ ചുറ്റിയ മുള്ളു കമ്പി അവന്റെ കയ്യിലേക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു. ചോരയൊലിക്കാൻ തുടങ്ങിയതും കൈകൾ തളർന്നു അവൻ കസേരയിൽ തന്നെ ചാഞ്ഞിരുന്നു.
മുഖം ഉയർത്തിയപ്പോഴാണ്.
മുറിയുടെ വാതിലിൽ നിക്കുന്ന എന്നെ അവൻ കാണുന്നത്.
"നീ ആരാ……………….
എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത്.
ഇതേതാ സ്ഥലം."
മറുപടി പറയാതെ ഞാൻ റൂമിനു മൂലയിലെ ഒരു സ്റ്റൂളിലേക്കിരുന്നു.
"എന്താടാ മൈരെ ഒന്നും മിണ്ടാത്തെ…
നിന്നെ ആരേലും അയച്ചതാണോ,
ആഹ് ജഗനും ജീവനുമാണോ.
അവന്മാര് നിനക്ക് എത്ര തന്നു അതിന്റെ ഇരട്ടി ഞാൻ തരാം അഴിച്ചു വിട്."
" ഡാ മൈരെ നിന്നോടാ……..
ആഹ്…."
മുന്നിലേക്ക് ആഞ്ഞപ്പോൾ കമ്പി കുറച്ചൂടെ മാംസത്തിലേക്ക് ആഴ്ന്നു കയറിയപ്പോൾ അറിയാതെ അവൻ കരഞ്ഞു പോയി.ചോര തുള്ളി തുള്ളിയായി നിലത്തെ ഷീറ്റിലേക്ക് വീണു കൊണ്ടിരുന്നു.
തളർച്ച ബാധിച്ച കണ്ണുകളുമായി അവൻ മുറിയിലാകമാനം ഒരു പഴുതിനായി നോക്കി.
"ഈ മുറി മുൻപും ചോര കണ്ടിട്ടുണ്ട്…………………...
നിന്നെ പോലുള്ളവരുടെ ചോര.
ഈ മണ്ണിന്റെ ദാഹം അടങ്ങിയിട്ടില്ല എന്ന്
💬 Comments
View all comments