0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 829

ഇപ്പോൾ ഞാൻ വിളിക്കണില്ല, ഹോസ്പിറ്റൽ തിരക്കിനിടയിൽ ബുദ്ധിമുട്ടാകും.മീനൂം ഹേമേടതിയുമോ,"

ഹേമേടത്തി അടുക്കളയിൽ ആഹ് മീനുട്ടി ദേ എന്റടുത് കിടന്നു ഉറങ്ങുവാ."

"ശെരി മോളെ ഞാൻ വിളിക്കാട്ടോ. ഉമ്മാ….
"

"ഹ്മ്മ്...വേഗം വരണോട്ടോ...ഹരി.."

ആൾക്ക് സങ്കടം ആയി എന്ന് കണ്ടതോടെ ഞാൻ ഫോൺ വെച്ചു.
ഇനിയും സംസാരിച്ചാൽ അവളിരുന്നു കരയുന്നത് കൂടെ കേൾക്കേണ്ടി വരും, അതോടെ ഇതുവരെ ഉള്ളിൽ കൂട്ടിവെച്ച മറ്റു വികാരങ്ങൾ ഉയർന്നു വരും. പിന്നെ പെണ്ണിനെ കാണണോന്നാവും…..വേണ്ടാ…

"ഹരി…."

പുറകിൽ നിന്നുമുള്ള അത്തിയുടെ വിളി കേട്ടാണ് ഞാൻ തിരിഞ്ഞത്.

"അവനു ബോധം വീണു തുടങ്ങി എന്ന് തോന്നുന്നു."

അത് കേട്ടതും എനിക്ക് ഉള്ളിൽ സന്തോഷം വന്നു നിറയുകയായിരുന്നു.
ഞാൻ ഉടനെ അകത്തേക്ക് കയറി, അവിടെ ഞാൻ അവനു വേണ്ടി ഒരുക്കിയ മുറിയിൽ ഒരു കസേരയിൽ കയ്യും കാലും ചേർത്ത് കെട്ടിയ നിലയിൽ അവനുണ്ടായിരുന്നു.
നിലം മുഴുവൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു, അതെ പോലെ തന്നെ ചുവരുകളും.
ഒരു ചെറിയ ൽ ഇ ഡി ട്യൂബ് കത്തുന്നുണ്ട് ആഹ് മുറിയിലേക്ക് മാത്രം വെളിച്ചതിനായി.

ഞാൻ കസേരയിൽ ഇരുന്നു മുനങ്ങുന്ന അവന്റെ മുഖം പിടിച്ചുയർത്തി ആഞ്ഞൊരാടി കൊടുത്തു. അവന്റെ തല ഒന്ന് തിരിഞ്ഞു. ഒപ്പം കവിള് പൊട്ടിയിരിക്കണം ചാഞ്ഞപ്പോൾ കടവായിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി.

അവൻ ഒന്ന് ഞെരങ്ങി കണ്ണ് തുറക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം കൂമ്പി പോകുന്നുണ്ട്.

"നേരെ ആയിട്ടില്ല കുറച്ചൂടെ ഒന്ന് കഴിയട്ടെ."

തിരിച്ചു നടക്കുമ്പോൾ അവിടെ നിന്ന് അവനെ നോക്കി പല്ലു കടിക്കുന്ന അത്തിയെ ആണ് ഞാൻ കണ്ടത്.

അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് ഞാൻ പുറത്തേക്കിറങ്ങി.

"മോൻ എപ്പോൾ എത്തി, ഞാൻ ഇന്നലെ വൈകിട്ട് വരെ നോക്കിയിരുന്നു. പിന്നെ മോനുണ്ടെൽ വണ്ടി കാണുമല്ലോ.

ഇന്ന് രാവിലെ നോക്കുമ്പോൾ താഴെ വണ്ടി കിടക്കുന്നത് കണ്ടു. അതാ കേറി വന്നത്."

ഒറ്റപ്പെട്ട ഈ സ്ഥലത്ത് ആകെ ഉള്ള മറ്റൊരു വീട് താഴെ ഉള്ള ദാമോദരേട്ടന്റെ വീടാണ്.

"ഇന്നലെ എത്തിയപ്പോൾ വൈകി ചേട്ടാ."

"ഇതാര…"

അപ്പോഴേക്കും പുറത്തേക്ക് എത്തിയ അത്തിയെ നോക്കി ദാമോദരേട്ടൻ ചോദിച്ചു.

"ഇതെന്റെ കൂട്ടുകാരനാ ചേട്ടാ,

💬 Comments

View all comments