0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 827

ഹ….പേടിയോ, എന്തിന്?
കാത്തിരിക്കാനും സ്നേഹിക്കാനും ആരെങ്കിലും ഉള്ളവർക്കല്ലേ ഇങ്ങനെ പുറപ്പെടുമ്പോൾ പേടി തോന്നേണ്ട കാര്യംഉള്ളു. ആഹ് കാര്യത്തിൽ എനിക്ക് പേടി അല്ല, അത്യാഗ്രഹമാണെന്നു കൂട്ടിക്കോളൂ…….മരണം ഒരു നിമിഷമെങ്കിലും നേരത്തെ എത്താനുള്ള അത്യാഗ്രഹം.

അയാൾ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തുന്നത് കണ്ട ഞാനും പിന്നെ ഒന്നും സംസാരിച്ചില്ല.

പാതിരാ കഴിഞ്ഞപ്പോളാണ് എത്തേണ്ടിടത് എത്തിയത്. ഒരു ചെറിയ കയറ്റത്തിന് മുൻപിൽ വണ്ടി നിർത്തി ഇറങ്ങിയ എന്നെ അത്തി നോക്കി.

"വണ്ടി ഇവിടെ വരെ ചെല്ലുള്ളൂ, നമുക്ക് മുകളിൽ എത്തണം."

പറഞ്ഞു തീർന്നതും എന്റെ അനുവാദത്തിനൊന്നും നിൽക്കാതെ ഡിക്കി തുറന്നു അവനെ എടുത്ത് തോളിലേക്കിട്ടു.

"ഇവിടുന്നു ഒരുപാട് പോണോ,"

"ഇല്ല ഈ കാണുന്ന കയറ്റം മാത്രേ ഉള്ളു."

വണ്ടിയിൽ നിന്ന് സാധങ്ങൾ എല്ലാം എടുത്ത്, ലോക്ക് ചെയ്യുമ്പോഴേക്കും അത്തി അവനെയും തൂക്കി നടന്നിരുന്നു.
*************************************

"ഹലോ, രണ്ടൂടെ എന്തെടുക്കുവാ അവിടെ."

"ഞാൻ നിന്റെ തടിച്ചിയെ കൊന്നിട്ട് ചാവാൻ പോവുവാ."

"എന്താടി കുറുമ്പി ചൂടിലാണല്ലോ."

"പോടാ പട്ടി, എന്തിനാ ഇപ്പോൾ വിളിച്ചെ, ഞങ്ങൾ ഒക്കെ ജീവനോടെ ഉണ്ടൊന്നു അറിയാന. എന്നാൽ ചത്തൂന്നു കൂട്ടിക്കോ."

അന്ന് അവിടുന്നിറങ്ങിയെ പിന്നെ രണ്ടിനേം വിളിച്ചട്ടില്ല. അവനെ കയ്യിൽ കിട്ടുന്നത് വരെ ടെൻഷൻ ആയിരുന്നു. ഇന്നലെ ഞാൻ വിരിച്ച വലയിൽ അവൻ വന്നു വീണതോടെയാണ് പകുതി ആശ്വാസമായത്.
അതുകൊണ്ട് രാവിലെ തന്നെ പെണ്ണിനെ വിളച്ചൊന്നു സോപ്പിടാം എന്ന് കരുതി വിളിച്ചതിനു, ദേഷ്യം മൂത്തു വായിൽ തോന്നിയതൊക്കെ പറയുവാണ് ഗംഗ.

"മറന്നിട്ടല്ലല്ലോ മോളെ. ഇവിടെ ഫോൺ ഒന്നും അങ്ങനെ എപ്പോഴും എടുക്കാൻ പറ്റില്ല അതൊണ്ടല്ലേ."

"ഉവ്വാ…...പറ്റില്ലെങ്കിൽ കളഞ്ഞിട്ടു ഇങ്ങു പോരണം...നിനക്ക് അത്യാവശ്യമുള്ള കാര്യോന്നുമല്ലല്ലോ."

ഗംഗ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ പിന്നെ പതിവുപോലെ എല്ലാം അജയേട്ടന്റെ തലയിൽ ഇട്ടു കൊടുത്തു. കുറച്ചു നേരം കൊഞ്ചിയതോടെ പെണ്ണൊന്നു തണുത്തു.

"വസൂ എവിടെ ഗംഗകുട്ടി."

"ഇച്ചേയി എമർജൻസി എന്തോ വന്നോണ്ട് ഹോസ്പിറ്റലിൽ പോയി………………
ഇനി എന്നാ വരാ ഹരി എനിക്ക് കാണാണോന്നു തോന്നുവാ...നിക്ക് മാത്രല്ല ഇച്ചേയിക്കും, എല്ലാർക്കും."

"ഇവിടുത്തെ പരിപാടി കഴിഞ്ഞാൽ ഞാൻ ഉടനെ അവിടെ എത്തൂലെ….പിന്നെന്താ.വസൂ വരുമ്പോ വിളിച്ചൂന്നു പറയണോട്ടോ, അവളെ

💬 Comments

View all comments