Chapter Title : യുഗം 15 [Achilies]
വെച്ചിരുന്ന പെട്രോൾ നിറച്ച കുപ്പി കൂടി ഞാൻ കയ്യിൽ എടുത്തു. ഒരു മുൻകരുതൽ ആയിരുന്നു, രാത്രി ഒരു വാൻ ഇതുപോലൊരു സ്ഥലത്ത് ആളില്ലാതെ കിടക്കുന്നത് കണ്ട് ഏവനേലും ചോദിച്ചാൽ പറയാൻ ഒരു കാരണം വേണമല്ലോ.
വാൻ കിടക്കുന്ന റോഡ് എത്താറായപ്പോൾ ഞാൻ അത്തിയെ അല്പം വിട്ടു മുന്നിൽ നടന്നു വാനിന്റെ പരിസരത്ത് ആദ്യം എത്തി, അവിടെ വേറെ ആരും ഇല്ലെന്നു ഉറപ്പു വരുത്തി.എന്നിട്ടു അവനെയും കൊണ്ട് വരാൻ അത്തിയോട് പറഞ്ഞു.
അത്തി എത്തുമ്പോഴേക്കും ഞാൻ പുറകിലെ ഡിക്കി തുറന്നു വെച്ചിരുന്നു.
അവനെ അകത്തേക്ക് കിടത്തി ഡിക്കിയും അടച്ചു ഞങ്ങൾ വാനിൽ കയറി.
പെട്ടിയിൽ നിന്ന് മൊബൈൽ റേഡിയോ എടുത്ത് ഓൺ ആക്കി, ഇനി അങ്ങോട്ടുള്ള വഴികൾ സുരക്ഷിതമാണോ എന്നുറപ്പിച്ചെ മുന്നോട്ടു പോകാൻ കഴിയുമായിരുന്നുള്ളൂ.
"ഇത് പോലീസ്‌കാരുടെ വയർ ലെസ്സ് അല്ലെ ഇതെങ്ങനെ നിന്റെ കയ്യിൽ വന്നു."
ചോദിക്കുമ്പോൾ അവന്റെ സ്വരം ഒന്നു പതറിയിരുന്നു, ഒരു വേള ഞാൻ ഒരു പോലീസ്‌കാരൻ ആണോ എന്ന് കരുതി പോയിട്ടുണ്ടാവണം.
"ഈ ഒരാവശ്യത്തിന് വേണ്ടി ഒരു പോലീസ്‌കാരന്റെ അടുത്തൂന്നു അടിച്ചു മാറ്റിയതാ."
എന്തോ അജയേട്ടനെയോ മറ്റുള്ളവരെയോ കുറിച്ചൊന്നും അപ്പോൾ പറയാൻ തോന്നിയില്ല.
വഴിയിലൂടെ നീളം മൗനം ആയിരുന്നു, ഞങ്ങൾക്കിടയിൽ അതിന് ഭംഗം വരുത്തിക്കൊണ്ട് വയർലെസ്സ് ശബ്‌ദിച്ചു കൊണ്ടേ ഇരുന്നു. ചില ഇടങ്ങളിൽ പോലീസ് പട്രോളും ചെക്കിങ്ങും ഉള്ളതറിഞ്ഞ ഞങ്ങൾ പല വട്ടം വഴികൾ മാറ്റി, മൊബൈൽ റേഡിയോ തന്ന അജയേട്ടനെ മനസ്സിൽ സ്മരിച്ചു പോയ നിമിഷങ്ങൾ.
"ഇവനെ നമ്മൾ എന്തിനാ ഇങ്ങനെ ചുമക്കുന്നത്, ചെയ്യാനുള്ളത് എന്താന്ന് വെച്ചാൽ ചെയ്തിട്ട് അങ്ങ് തീർത്താൽ പോരെ. തീർത്തിട്ട് ഞാൻ തന്നെ കുറ്റം ഏറ്റോളാം."
"തീർക്കണം പക്ഷെ അതിനു മുൻപ് ഞാനും എന്റെ പെണ്ണും അനുഭവിച്ചതിന്റെ കണക്ക് ഇവനെക്കൊണ്ട് പറയിക്കണം.
പിന്നെ കുറ്റം ഏക്കുന്ന കാര്യം.
പേപ്പട്ടിയെ കൊന്നേച്ചു ആരും ജയിലിൽ പോകണ്ടാ. ഞാൻ എഴുതിയത് ഇവന്റെ മാത്രമല്ല വേറെ രണ്ട് നായ്ക്കളെ കൂടി തീർക്കാനുള്ള വിധിയാണ്."
എന്റെ പല്ലു കടിക്കുന്ന ശബ്ദം കേട്ടിട്ടാവണം അത്തി എന്നെ നോക്കി.
"എന്ത് പറ്റി ഇപ്പോൾ പേടി തോന്നുന്നുണ്ടോ."
"ഹ
💬 Comments
View all comments