0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 837

നോക്കിയ ജീവൻ ഒന്നു ഞെട്ടിയെങ്കിലും പിന്നീട് കാൾ എടുത്തു ചെവിയിലേക്ക് വെച്ചു.
ജീവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടാണ് ജഗൻ എഴുന്നേറ്റു വന്നത്.

"എന്താടാ ആരാ വിളിച്ചത്."

അപ്പോഴേക്കും ദേഹം ഉഴുതുമറിച്ച ക്ഷീണത്തിൽ നിന്നും പുറത്തു വന്ന ജെസ്സി പുതപ്പും വാരി ചുറ്റി കട്ടിലിൽ എഴുന്നേറ്റിരുന്നു.

"ജെസ്സി അപ്പുറത്തേക്ക് പോ…"

തങ്ങളെ നോക്കിക്കൊണ്ടിരുന്ന ജെസ്സിയെ നോക്കി ജീവൻ അലറി, കേട്ടതും തപ്പി പിടിച്ചെഴുന്നേറ്റു അവർ റൂം തുറന്നു പോയി.

"നിനക്ക് എന്താ പറ്റിയത്.."

ജഗൻ ജീവന്റെ തോളിൽ കൈ വെച്ച് വീണ്ടും ചോദിച്ചു.

"ആഹ് നായിന്റെ മോനാ വിളിച്ചത്.
നമ്മളോട് വില പേശാൻ മാത്രം ആഹ് പിഴച്ചവന് ധൈര്യം വന്നിരിക്കുന്നു."

"ആര് നീ ഒന്ന് തെളിച്ചുപറ…"

"ആഹ് വിജയ്."

"അതിനു അവൻ ജയിലിൽ അല്ലെ…"

"പരോളിൽ ഇറങ്ങീന്ന പറഞ്ഞെ….അവനു രക്ഷപെടാൻ ഒരു വഴി പിന്നെ ചോദിക്കുന്ന കാശ് അതാ അവന്റെ ഡിമാൻഡ്."

"അവനെവിടായാണെന്നു പറഞ്ഞോ."

"ഇല്ല രാത്രി നമ്മൾ രണ്ട് പേരും മാത്രം നമ്മുടെ പൂട്ടി കിടക്കുന്ന തോട്ടത്തിലെ ഫാം ഹൗസിൽ ചെല്ലാനാ പറഞ്ഞത്."

"അപ്പോൾ അവൻ ടൗണിലോ പരിസരത്തോ ഉണ്ടാവാന ചാൻസ് അല്ലെ."

"ഹ്മ്മ്."

"പിള്ളേരെ വിളിച്ചു പറയട്ടെ തപ്പി എടുത്തിട്ട് ആരുമറിയാതെ തീർത്തോളും."

"ഹ അവൻ നമ്മുടെ പാർട്ണർ ആയിരുന്നതല്ലേ നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ………..
…………..അവനെ യാത്രയാക്കേണ്ടത് നമ്മൾ അല്ലെ."

"അത് ശെരിയാ ഞാൻ ചിന്തിച്ചില്ല."

"എങ്കിൽ വൈകണ്ട...ഇപ്പോഴേ ഇറങ്ങാം അവന്റെ യാത്ര വൈകണ്ട."
*************************************

തിരികെയെത്തിയ ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ കസേരയിൽ ഇരുന്നു ഞെരങ്ങിക്കൊണ്ട് മൂളുന്ന വിജയിയെ ആണ്.

താഴേക്ക് നോക്കുമ്പോൾ അവന്റെ പെരുവിരലിലെ നഖം പ്ലെയർ കൊണ്ട് വലിച്ചെടുക്കുന്ന തിരക്കിൽ ആയിരുന്നു അത്തി.
ഞാൻ നേരെ വീടിനു വശത്തേക്ക് ചെന്നു.

ഇനി അധികം വൈകിക്കാൻ വയ്യ.
മൂലയിൽ ഇരുന്ന മമ്മട്ടി എടുത്ത് ഒരു കുഴി തോണ്ടി.
പെട്ടെന്ന് ആരും ശ്രെദ്ധിക്കാത്ത ഒരു വശതാണ് കുഴി എടുത്തു തുടങ്ങിയത് ആഹ് വശം കാട് തുടങ്ങുകയാണ്.
വിയർപ്പു തുള്ളി വീണു പച്ച മണക്കുന്ന കുഴി വീണ്ടും നനഞ്ഞു.
ഏഴടിയോളം നീളത്തിൽ അതെ

💬 Comments

View all comments