Chapter Title : യുഗം 15 [Achilies]
ധൈര്യം വന്നിരിക്കുന്നു."
"ആര് നീ ഒന്ന് തെളിച്ചുപറ…"
"ആഹ് വിജയ്."
"അതിനു അവൻ ജയിലിൽ അല്ലെ…"
"പരോളിൽ ഇറങ്ങീന്ന പറഞ്ഞെ….അവനു രക്ഷപെടാൻ ഒരു വഴി പിന്നെ ചോദിക്കുന്ന കാശ് അതാ അവന്റെ ഡിമാൻഡ്."
"അവനെവിടായാണെന്നു പറഞ്ഞോ."
"ഇല്ല രാത്രി നമ്മൾ രണ്ട് പേരും മാത്രം നമ്മുടെ പൂട്ടി കിടക്കുന്ന തോട്ടത്തിലെ ഫാം ഹൗസിൽ ചെല്ലാനാ പറഞ്ഞത്."
"അപ്പോൾ അവൻ ടൗണിലോ പരിസരത്തോ ഉണ്ടാവാന ചാൻസ് അല്ലെ."
"ഹ്മ്മ്."
"പിള്ളേരെ വിളിച്ചു പറയട്ടെ തപ്പി എടുത്തിട്ട് ആരുമറിയാതെ തീർത്തോളും."
"ഹ അവൻ നമ്മുടെ പാർട്ണർ ആയിരുന്നതല്ലേ നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ………..
…………..അവനെ യാത്രയാക്കേണ്ടത് നമ്മൾ അല്ലെ."
"അത് ശെരിയാ ഞാൻ ചിന്തിച്ചില്ല."
"എങ്കിൽ വൈകണ്ട...ഇപ്പോഴേ ഇറങ്ങാം അവന്റെ യാത്ര വൈകണ്ട."
*************************************
തിരികെയെത്തിയ ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ കസേരയിൽ ഇരുന്നു ഞെരങ്ങിക്കൊണ്ട് മൂളുന്ന വിജയിയെ ആണ്.
താഴേക്ക് നോക്കുമ്പോൾ അവന്റെ പെരുവിരലിലെ നഖം പ്ലെയർ കൊണ്ട് വലിച്ചെടുക്കുന്ന തിരക്കിൽ ആയിരുന്നു അത്തി.
ഞാൻ നേരെ വീടിനു വശത്തേക്ക് ചെന്നു.
ഇനി അധികം വൈകിക്കാൻ വയ്യ.
മൂലയിൽ ഇരുന്ന മമ്മട്ടി എടുത്ത് ഒരു കുഴി തോണ്ടി.
പെട്ടെന്ന് ആരും ശ്രെദ്ധിക്കാത്ത ഒരു വശതാണ് കുഴി എടുത്തു തുടങ്ങിയത് ആഹ് വശം കാട് തുടങ്ങുകയാണ്.
വിയർപ്പു തുള്ളി വീണു പച്ച മണക്കുന്ന കുഴി വീണ്ടും നനഞ്ഞു.
ഏഴടിയോളം നീളത്തിൽ അതെ അടി താഴ്ചയിൽ ഞാൻ കുഴി എടുത്തു.
ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ടു ഞാൻ തിരികെ റൂമിലെത്തുമ്പോൾ.
മുഖം തിരിച്ചറിയാനാവാത്ത നിലയിൽ വരഞ്ഞു കീറിയിട്ടുണ്ട്.
കയ്യിലെയും കാലിലെയും വിരലുകളിലൊന്നും നഖങ്ങൾ ഇല്ല, ചോര ഒഴുകിപോയതിനാലാവണം ശരീരം വിറയ്ക്കുന്നുണ്ട്.
എന്നെ കണ്ടാവണം അത്തിയുടെ വലിഞ്ഞു മുറുകിയ മുഖം ഒന്നയഞ്ഞു.
അവന്റെ കൈകളിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവന്റെ തോളിൽ രണ്ട് തട്ട് തട്ടി.
ആഹ് നിമിഷത്തെ
💬 Comments
View all comments