0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 844

മാറി ഭിത്തിക്കടുത്തേക്ക് നടക്കുന്നത് ഞാൻ കണ്ടു അതെ സമയം എന്റെ മുന്നിൽ നിന്നവൻ പുറകിൽ നിന്നും തോക്ക് എടുത്ത് കയ്യിൽ പിടിക്കുന്നത് കണ്ടതും അവനെ ആദ്യം വീഴ്ത്തണമെന്നു ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

ലൈറ്റ് തെളിഞ്ഞതും.

എന്റെ ചിന്തകൾ മിന്നൽ വേഗത്തിൽ പായാൻ തുടങ്ങി.

വെളിച്ചം പരന്നപ്പോൾ തറയിൽ ചിതറി കിടക്കുന്ന രക്തത്തിലും അറ്റു ചോരയിൽ പടർന്നു കിടക്കുന്ന കയ്യിലേക്കും നോട്ടം പോയ ജഗന്റെയും ജീവന്റെയും മുഖത്ത് പരിഭ്രാന്തി പടരുന്നത് ഞാൻ കണ്ടു…..ഇവിടെ അവർ എന്ത് പ്രതീക്ഷിച്ചോ അതിൽ നിന്നുമെല്ലാം പാടെ മാറിയ ഒരു സാഹചര്യം മുന്നിൽ വന്നതും അവർ ഷോക്ക് ആയി.
എനിക്ക് വേണ്ടി ഇരുന്ന വിലപ്പെട്ട സെക്കന്റുകൾ…
പതുങ്ങിയിരുന്ന ഞാൻ ചാടി പുറത്തേക്ക് വന്നു തോക്കുമായി നിന്ന അവന്റെ പുറകിൽ ചെന്നു അവനൊന്നു എതിർക്കാൻ കഴിയും മുൻപ് നട്ടെല്ലിലേക്ക് ട്രൈഡഗർ കുത്തി ഇറക്കി.
ഒന്ന് പിടച്ച അവൻ പിന്നെ എന്റെ കൈയിലൂടെ ഊർന്നു നിലം പതിച്ചു.
ഈ സമയം കൊണ്ട് സമനില തിരിച്ചുകിട്ടിയ രണ്ടാമൻ എനിക്ക് നേരെ കുതിച്ചു വന്നു എന്നെ ചവിട്ടി നിലത്തിട്ടു,
പിടഞ്ഞെഴുന്നേൽക്കും മുൻപ് എന്റെ മുകളിൽ കയറിയയിരുന്നു ഭ്രാന്തിളകിയപോലെ പോലെ എന്റെ മുഖത്തവൻ പ്രഹരമേല്പിച്ചു.
മുഖത്ത് കെട്ടിവലിച്ചിരുന്ന തുണിയുടെ തടയിലൂടെയും എനിക്ക് അതെല്ലാം കൊള്ളുന്നുണ്ടായിരുന്നു.
ഒരു പഴുതിനു വേണ്ടി പരതിയ എനിക്ക് കിട്ടിയത് നേരത്തെ കയ്യിൽ നിന്നും തെറിച്ചു പോയ ട്രൈഡഗർ ആയിരുന്നു,
എന്റെ മുകളിൽ ഇരുന്ന അവന്റെ തുടയിൽ ഞാൻ അത് ആഴത്തിൽ ആഴ്ത്തി.

"ആഹ്ഹഹ്ഹ……………………"

വേദനയിൽ പുളഞ്ഞു അവനൊന്നു ചെരിഞ്ഞ നേരം കൊണ്ട് അവനെ തള്ളി മാറ്റി അവന്റെ വയറിലേക്കും ഞാൻ ട്രൈഡഗർ കുത്തി ഊരി എടുത്തു.
ചോര ചീറ്റിയൊഴുകിയതോടെ അവനെ വിട്ടു ഞാൻ മാറി വയറു പൊത്തി ഇരുന്നു പുളയുന്ന അവനെ നോക്കി ഞാൻ അല്പം നീങ്ങി ഇരുന്നു ശ്വാസം വലിച്ചു

💬 Comments

View all comments