Chapter Title : യുഗം 15 [Achilies]
ഇവിടെ വിറകു കാണുമോ എന്നു സംശയം ഉണ്ടാർന്നു മക്കൾ എന്തായാലും തീ കാഞ്ഞത് നന്നായി. തണുപ്പിൽ ഇങ്ങനെ ചൂട് കായാനും ഒരു സുഗമാ.."
"ആഹ്‌ന്നെ ഇന്നലെ തണുപ്പിൽ സഹിക്കാൻ പറ്റാണ്ടായപ്പോഴാ ഒന്ന് നോക്കിയത് വിറക് കിടക്കുന്നത് കണ്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല കൂട്ടിയിട്ടങ്ങു കത്തിച്ചു."
അപ്പോഴേക്കും ഉറക്കം നിർത്തി ഞാൻ പുറത്തേക്കു വന്നു.
"ഹരിയുടെ ഉറക്കം അങ്ങ് ശെരി ആയില്ല എന്ന് തോന്നുന്നു."
"ആഹ് ദാമുവേട്ടാ ഇന്നലെ കിടന്നപ്പോൾ വൈകി."
"ഞാൻ നിങ്ങളെ രാവിലത്തെക്കുള്ളതിന് കഴിക്കാൻ വിളിക്കാൻ വന്നതാ."
"ഞങ്ങൾ എത്തിക്കോളാം ചേട്ടാ….
ഇന്ന് രാവിലത്തെക്കുള്ള കൂടി കഴിഞ്ഞു ഞങ്ങൾ ഇറങ്ങും ഇവിടുത്തെ കാര്യമൊക്കെ കഴിഞ്ഞു."
"മക്കൾ പോവുകയാണല്ലേ………
ആഹ് സാരമില്ല ഇടയ്ക്കൊക്കെ ഇങ്ങു ഇറങ്ങിയാൽ മതി."
ചേട്ടന്റെ വാക്കിൽ നിരാശ നിഴലിച്ചത് കണ്ടപ്പോൾ ഞാൻ ചെന്ന് ഒന്ന് ചേർത്ത് പിടിച്ചു.
"പോയാലും ഇവിടെ ചേട്ടാനുണ്ടല്ലോ അപ്പോൾ വരാതിരിക്കാൻ പറ്റുവോ….ഞങ്ങൾ വരും ദാമുവേട്ടാ."
ഞങ്ങളോട് യാത്ര പറഞ്ഞു അങ്ങേരു ഇറങ്ങി താഴേക്ക് പോയി.
"അത്തി ഇനി എങ്ങോട്ടാ തീരുമാനിച്ചോ."
"അറിയില്ല……………
……...ഇതിനപ്പുറം ചിന്തിച്ചിട്ടില്ലയിരുന്നു."
"എങ്കിൽ ഞാൻ ചിന്തിച്ചു എന്റെ ഒപ്പം പുതിയ ഒരു തുടക്കം. വീണു പോയിടത്തു നിന്ന് എന്നെ കൈ പിടിച്ചു കയറ്റാൻ ഒന്നല്ല പല കൈകൾ വന്നു, ഇപ്പോൾ എനിക്കന്നു കിട്ടിയത് ഇവിടെ തിരിച്ചു വെച്ചില്ലെങ്കിൽ അത് മഹാപാപം ആയി പോവും."
"ഹരി അത്……"
"ഒന്നും പറയണ്ട ഇവിടുന്നു നമ്മൾ അങ്ങോട്ടാണ് പോവുന്നത്."
*************************************
എല്ലാം ഒന്ന് കൂടെ ഒന്ന് നോക്കി വാതിൽ പൂട്ടി ഞങ്ങൾ പുറത്തിറങ്ങി.
താഴെ ദാമുവേട്ടന്റെ വീട്ടിലെത്തി.
"ആഹ് കാണാതായപ്പോൾ വിളിക്കാൻ വരാനിരുന്നതാ.
നിങ്ങൾ കേറ് പിള്ളാരെ…..എല്ലാം റെഡി അഹ്."
ദാമുവേട്ടൻ ഈ വീട്ടിൽ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം, മോൻ ട്രാൻസ്ഫർ കിട്ടി വേറെ ഏതോ ജില്ലയിൽ ആയപ്പോൾ മോന്റെ മോളെ നോക്കാൻ ദാമുവേട്ടന്റെ ഭാര്യയും
💬 Comments
View all comments