0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 863

ഒപ്പം കൂടി.
ഇവിടെ ചെറിയ കൃഷി ഒക്കെ ഉള്ളതുകൊണ്ട് ആളിവിടത്തന്നെ നിന്നു.

"ദാമുവേട്ടൻ മോന്റെ അടുത്ത് പോയി നിക്കാറില്ലേ…."

"ഓഹ് എവിടുന്നു എനിക്കീ ടൗണൊന്നും പിടിക്കത്തില്ലന്നെ…

ഇവിടുത്തെ കുന്നും കാറ്റും ഒക്കെ കണ്ടും കൊണ്ടുമൊക്കെ നടന്നിട്ട് അവിടേക്ക് പോവുമ്പോൾ എനിക്കാകെ വീർപ്പ് മുട്ടുന്ന അവസ്ഥയാ…"

ഞങ്ങൾക്കുള്ള അപ്പോം കിഴങ്ങു കറിയും വിളമ്പുന്നതിനിടയിൽ ദാമുവേട്ടൻ പറഞ്ഞു.

"രാമൻ എങ്ങനെയുണ്ട് മോനെ, ഒരിക്കെ എനിക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു വീടും പറമ്പുവൊക്കെ ജയിലിൽ വെച്ച് കിട്ടിയ ഒരു മോനു എഴുതി വെച്ചു, അവൻ അവിടെ വരുവാണേൽ എല്ലാ സഹായോം ചെയ്തു കൊടുക്കണോന്നു. എന്തായാലും ഈ അടുത്താ ഞാൻ വീഴാറായ വീടൊക്കെ ഒന്ന് പുതുക്കി പണിതത്."

രാമേട്ടന്റെ വീട്, ശെരിക്കും അതൊരു ശവപ്പറമ്പാണെന്നു തോന്നിപ്പോയി.
മൂന്നു മരണങ്ങൾ രണ്ടെണ്ണം അർഹിച്ച വിധി ആയിരുന്നെങ്കിൽ പോലും മൂന്നാമത്തേത് പാവം കുട്ടി. ഇപ്പോൾ വിധിക്കപ്പെട്ട ഒരു പേപ്പട്ടിയെ കൂടി അവിടെ കൊന്നു കുഴിച്ചു മൂടി.
ആഹ് സ്ഥലം അതിനു വിധിക്കപ്പെട്ടതാണെന്നു തോന്നി. അല്ലെങ്കിൽ വിജയിയെ പൊക്കി എസ്റ്റേറ്റിൽ കൊണ്ടുപോവാൻ പ്ലാൻ ചെയ്തിരുന്ന എനിക്ക് പിന്നീട് ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് തോന്നില്ലായിരുന്നല്ലോ.

"ഹരിയെന്താ കഴിക്കാതെ നോക്കി ഇരിക്കുന്നെ."

ദാമുവേട്ടന്റെ ചോദ്യം എന്നെ തിരികെ എത്തിച്ചു.

"ഹേയ് ഒന്നൂല്ല….ഞാൻ പെട്ടെന്നെന്തോ ആലോചിച്ചിരുന്നതാ."
-------------------------------------------

ഭക്ഷണം കഴിച്ചു ഇറങ്ങാൻ നേരം ദാമുവേട്ടന്റെ കയ്യിൽ നിർബന്ധപൂർവ്വം കുറച്ചു കാശ് തിരുകി വെച്ച് വാനിൽ എസ്റ്റേറ്റിലേക്ക് തിരിച്ചു.
*************************************

എസ്റ്റേറ്റിൽ മല്ലിയോട് അജയേട്ടൻ എല്ലാം പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ അവിടേയ്ക്ക് ചെല്ലുമ്പോൾ കൂടുതൽ ചോദ്യമൊന്നും ഉണ്ടായില്ല, പക്ഷെ പ്രതീക്ഷിക്കാതെ കൂടെ ഒരാൾ കൂടെ ഉള്ളത് മല്ലിയെ തെല്ലൊന്നു അമ്പരപ്പിലാക്കിയത് എനിക്ക് മനസ്സിലായി.
അത്തിയുടെ കാര്യം ഇതുവരെ അജയേട്ടനും അറിയില്ല, നേരിട്ട് തന്നെ പറയാം എന്നുവെച്ചു.
ബാക്കി ഉണ്ടായിരുന്ന ഉറക്കവും ക്ഷീണവും എസ്റ്റേറ്റിലെ സ്വസ്ഥതയിൽ ഉറങ്ങി തീർത്തു.
ഉച്ചയ്ക്ക്

💬 Comments

View all comments