Chapter Title : യുഗം 15 [Achilies]
കണ്ണിൽ പെടാതെ ദുരത്തെത്തണം.
അത്തി കാത്തിരിക്കുന്നുണ്ടോ എന്നറിയില്ല പുലരാനായി…..എങ്കിലും വെളിച്ചം വീണട്ടില്ല, ഇരുളിന്റെ കനിവ് ഇപ്പോഴും ബാക്കി ഉണ്ട്.
നടത്തം ഞാൻ വാൻ ഇട്ടിട്ടിടത്തു വന്നു എത്തിയപ്പോൾ വാൻ അവിടെ കിടക്കുന്നുണ്ട്.
മനസ്സിൽ ഒരു നിമിഷം നൂറു ചോദ്യങ്ങളാണ് ഉയർന്നത്,
അത്തിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ എന്ന് തുടങ്ങി. അവിടെ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടോ എന്ന് വരെ,
ഒന്ന് സൂക്ഷിച്ചാണ് വാനിന്റെ അടുത്തെത്തിയത്. പെട്ടെന്ന് വാനിന്റെ ഉള്ളിൽ സ്റ്റിയറിങ്ങിൽ തല വെച്ച് കിടന്നിരുന്ന ഒരു രൂപം പെട്ടെന്ന് എഴുന്നേറ്റു.
ഉടനെ ഡോർ തുറന്നു ഇറങ്ങി എന്റെ അടുത്തേക്കെത്തി എന്നെ താങ്ങി, ഞാൻ വേച്ചു പോവുന്നത് കണ്ടാവണം,
അത്തി.
"എനിക്ക് ഒറ്റയ്ക്ക് വിട്ടിട്ടു പോവാൻ തോന്നിയില്ല അങ്ങോട്ട് വരണം എന്നുണ്ടായിരുന്നു. പക്ഷെ ഞാൻ വന്നാൽ നിന്റെ കണക്കു കൂട്ടലുകൾ തെറ്റിയാലോ എന്നോർത്തിട്ടാ പുലർച്ചെ വരെ കാത്തത്, ………
എന്നിട്ടും കണ്ടില്ലെങ്കിൽ വരാൻ തന്നെ ആയിരുന്നു മനസ്സിൽ."
"പക്ഷെ അത്തി ഈ വാൻ ഇവിടെ നിർത്തിയാൽ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ.?"
"ഇതുവരെ ആരും കണ്ടട്ടില്ല…...ഇനി കണ്ടാൽ…."
എന്നെ സീറ്റിലേക്കിരുത്തി കുറച്ചു മാറി കുറ്റിച്ചെടികൾക്കുള്ളിൽ ഒളിപ്പിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പി എടുത്തു എന്നെ കാട്ടി.
ഒന്ന് ചെറുതായി ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
"ഇനി എങ്ങോട്ടാ ഹരി…."
"വീട്ടിലേക്ക് തന്നെ രാവിലെ ദാമു ഏട്ടൻ വരുമ്പോൾ നമ്മൾ അവിടെ ഉണ്ടാവണം."
"ഹ്മ്മ്…"
*************************************
വീട്ടിൽ എത്തുമ്പോൾ ഞാൻ ആദ്യം പോയത് അവനെ വെണ്ണീറാക്കിയ സ്ഥലത്തേക്കാണ്.
അവിടെ മണ്ണ് നിരപ്പായി മൂടി ഇരുന്നു.
"കത്തി തീർന്നപ്പോൾ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല അവന്റെ പല്ലോ എല്ലോ പോലും ഉറപ്പാക്കിയിട്ടാ ഞാൻ
💬 Comments
View all comments