Chapter Title : യുഗം 15 [Achilies]
കിടന്നു.
അവളുടെ മൗനം എന്നിലും പ്രതിഫലിച്ചു.
മരണ വീട്ടിൽ ആളുകൾ തിങ്ങികൂടിയിട്ടുണ്ട്, ഒരേ ദിവസം രണ്ടു മരണം അതും വലിയ തറവാട്ടിലെ ബിസിനെസ്സ് തലപ്പത്തുള്ള സഹോദരങ്ങൾ മുറ്റത്തും പടിപ്പുരയ്ക്ക് പുറത്തും തുടങ്ങി റോഡ് വരെ ആളും വണ്ടികളും കൊണ്ട് നിറഞ്ഞിരുന്നു.
കാർ വീട്ടിലേക്ക് എടുക്കാതെ റോഡ് സൈഡിൽ തന്നെ നിർത്തി ഞാനും വസുവും ഇറങ്ങി.
പല പ്രമുഖ മുഖങ്ങളെയും കണ്ടു ഉയർന്ന പോലീസുകാരും തല മുതിർന്ന രാഷ്ട്രീയക്കാരും അടക്കം പലരും എത്തിയിട്ടുണ്ട്.
വസൂ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു, എനിക്ക് ഒരു പിൻവലിവ് തോന്നിയെങ്കിലും സംശയത്തിന് ഇട കൊടുക്കേണ്ട എന്ന് കരുതി ഒപ്പം തന്നെ നടന്നു.
ആഹ് വലിയ തറവാടിന്റെ ഉമ്മറക്കോലായിൽ വെള്ള പുതപ്പിച്ച നിലയിൽ തലയ്ക്ക് നിലവിളക്കുമായി അവരുണ്ടായിരുന്നു……
ഉമ്മറത്തെ ചാരു കസേരയിൽ ചാരി നെഞ്ചിലേക്ക് കൈ രണ്ടും ചേർത്ത് പുറത്തെ ആകാശത്തെ നോക്കികൊണ്ട് പ്രായമായിട്ടും തേജസ്സ് ഒഴിയാത്ത മുഖവുമായി ഒരു മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു. അവന്മാരുടെ അച്ഛൻ ആയിരിക്കുമെന്ന് മനസ്സിലായി, ആഹ് കണ്ണുകളിൽ പക്ഷെ വിഷമം ഇല്ല ഒരു നിസ്സംഗത തളം കെട്ടി കിടപ്പുണ്ട്. കസേരയുടെ കാലിൽ ചാരി ഒരു പെണ്ണിരിപ്പുണ്ട് അവളുടെ മടിയിൽ തല വെച്ച് കിടക്കുന്ന മറ്റൊരുവളും, കരഞ്ഞു കണ്ണീർ വറ്റിയപോലെ രണ്ടു പേരുടെ മുഖങ്ങളും വീർത്തു നിൽക്കുന്നു. കണ്ണിൽ ആഹ് വൃദ്ധന്റെ കണ്ണിൽ കണ്ട അതെ നിസ്സംഗത.
അവരുടെ ശവ ശരീരത്തിന് മുമ്പിൽ ഞാനും വസുവും അൽപനേരം നിന്നു, എനിക്ക് വിരോധമോ ദേഷ്യമോ തോന്നിയില്ല… മുന്നിൽ കിടക്കുന്ന മരിച്ച ശവ ശരീരത്തിനോട് എന്തിന് ദേഷ്യം തോന്നണം.
അൽപ നേരം നിന്നിട്ടു ഞാൻ ഒരു വശത്തേക്ക് മാറി, വസൂ അപ്പോഴേക്കും മുന്നോട്ടു നടന്നു ചെന്ന് അങ്ങേരുടെ മുമ്പിൽ നിന്നു.
"അമ്മാവാ…."
ഒന്ന് മടിച്ചിട്ടാണ് വസൂ വിളിച്ചത്.
വിളി കേട്ട അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി, ചുളിവ് വീണ
💬 Comments
View all comments