Chapter Title : യുഗം 15 [Achilies]
മുഖത്ത് ചെറിയ ഒരു പ്രകാശം നിഴലിട്ടു. കണ്ണുകളിൽ ചെറിയ ജലാംശവും ഏറി വന്നു.
"മോളെ….."
ഇടറി മുറിഞ്ഞു അത്രയും മാത്രമേ പുറത്തു വന്നുള്ളൂ.
തൊണ്ട അടഞ്ഞു പോയ പോലെ അദ്ദേഹം വിങ്ങി പൊട്ടിയപ്പോൾ വസൂ രണ്ട് കയ്യിലും ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
താഴെ ഇരുന്ന രണ്ടു പേരും ഇത് കണ്ട് കണ്ണ് നിറയ്ക്കുന്നത് കണ്ടപ്പോൾ വസൂ ഒന്നിരുന്നു അവരെയും ചേർത്ത് പിടിച്ചു, ജഗന്റെയും ജീവന്റെയും ഭാര്യമാരാണെന്നു അവിടെ നിന്നവരിൽ നിന്നും പിന്നീട് അറിഞ്ഞു, മുറപ്രകാരം വസൂ അവരുടെ ഏട്ടത്തി ആണ്.
രണ്ടു പേരുടെയും തലയിൽ തലോടി വസൂ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ വസുവിന്റെ ചാരത്തെത്തിയിരുന്നു, എന്നെ കണ്ട ആഹ് മൂന്ന് കണ്ണുകളിൽ ആരാണെന്ന ചോദ്യം കണ്ടപ്പോൾ വസൂ എന്റെ കയ്യിൽ ചുറ്റി ചേർന്ന് നിന്നു, ഒരു പ്രഖ്യാപനം പോലെ.
അത് കണ്ട ആഹ് വൃദ്ധൻ എന്റെ കൈ കവർന്നു ഒപ്പം ഒരു കൈ വസുവിന്റെ നെറുകയിലും വെച്ചു.
"നല്ലതേ വരൂ…."
അത് മാത്രം പറഞ്ഞു വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
താഴെ ഞങ്ങളെ നോക്കി ഇരുന്ന രണ്ടു പേരോടും കണ്ണ് കൊണ്ട് തന്നെ യാത്ര പറഞ്ഞു ചിത ഉയരും മുൻപ് തിരികെ ഇറങ്ങി.
*************************************
കാറിൽ ഇരുന്നപ്പോഴും വസൂ സീറ്റിലേക്ക് ചാഞ്ഞു, കണ്ണടച്ച് ഇരിപ്പ് മാത്രം ആയിരുന്നു.
"എന്താ വസൂ…..ഇത്. നീ ഇങ്ങനെ തളർന്നു പോയാൽ എങ്ങനാ..?"
അവളുടെ ഇരിപ്പ് കണ്ടു സഹിക്കാൻ കഴിയാതെ ആയപ്പോൾ ഞാൻ ചോദിച്ചു.
വീണ്ടും മൗനം.
"പോലീസ് വന്നു ചോദിക്കുമ്പോൾ ഞാൻ എന്താ പറയേണ്ടത് ഹരി……….
അവർ പോലും അറിയാത്ത ഒരു സെമിനാറിന്റെ കഥയോ..?"
കയ്യിലെ സ്റ്റിയറിംഗ് ഞെട്ടലിൽ ഒന്ന് തെറ്റി, അതിന്റെ പ്രതിഫലനത്തിൽ കാറും ഒന്ന് പാളി.
കിതപ്പടക്കി വണ്ടി എന്റെ കൈപ്പിടിയിൽ ആകുമ്പോഴേക്കും എന്റെ നില വിട്ടു പോവുന്നുണ്ടായിരുന്നു.
"ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല….?"
വീണ്ടും അവളുടെ
💬 Comments
View all comments