Chapter Title : യുഗം 15 [Achilies]
വെച്ച് ഏങ്ങിക്കൊണ്ടിരുന്ന വസുവിനെ പതിയെ സീറ്റിലേക്ക് ഇരുത്തുമ്പോൾ എന്റെ മനസ്സിൽ ഗംഗ ആയിരുന്നു.
വസൂ പറഞ്ഞത് വെച്ച് എല്ലാം ഗംഗയ്ക്കും അറിയാം…..പാവം പെണ്ണ് ഉള്ളിൽ എന്റെ ജീവനും ഇട്ടു തീ തിന്നുവായിരുന്നു ഈ ദിവസം മുഴുവൻ.
"നിങ്ങൾക്ക് എങ്ങനാ മനസ്സിലായത്."
കരച്ചിലൊതുങ്ങി എന്നെ നോക്കിയിരുന്ന വസുവിനെ നോക്കി ഞാൻ ചോദിച്ചു.
"നിന്റെ അകവും പുറവും ഞങ്ങൾക്ക് അറിഞ്ഞൂടെ ഹരി.
എനിക്കും അവൾക്കും സ്വയം അറിയുന്നതിലും കൂടുതൽ നിന്നെ അറിയാം…"
വസുവിന്റെ കണ്ണിൽ ഒരു കുസൃതി തെളിഞ്ഞു കണ്ട കുഞ്ഞു സന്തോഷവുമായി വീണ്ടും യാത്ര തുടർന്നു.
*************************************
വീട്ടിൽ എത്തിയപാടെ വസൂ കണ്ണ് തുടച്ചു ഒരു നല്ല ചിരിയും ചിരിച്ചു ഓടി വീട്ടിൽ കയറി പോയി.
"ഒരുത്തി നിന്നേം നോക്കി ഇരിപ്പുണ്ടട്ടോ…...അതിനെ വട്ടു പിടിപ്പിക്കാതെ വേഗം ചെന്ന് സോപ്പിടാൻ നോക്ക്."
പെണ്ണതും പറഞ്ഞു ഡ്രസ്സ് മാറാനായി റൂമിലേക്ക് കയറി,
ഞാൻ പിന്നെ ഗംഗയെ സമാധാനിപ്പിക്കാൻ മീനുവിന്റെ മുറിയിലേക്കും ചെന്നു, മീനുവിനെ താഴെക്കാക്കിയതിൽ പിന്നെ ഗംഗ മീനുവിനോടൊപ്പമാണ് ദിവസ്സം മുഴുവൻ.
ചാരിയ റൂമിന്റെ വാതിൽ പയ്യെ തുറന്നു അകത്തേക്ക് കയറുമ്പോൾ രണ്ടും കട്ടിലിലുണ്ട്.
മീനു ചരിഞ്ഞു കിടക്കുന്ന ഗംഗയുടെ തള്ളി നില്ക്കുന്ന വയറിൽ കൈ ചേർത്ത് ഉറങ്ങുവാണെന്നു തോന്നുന്നു. മീനുവിന്റെ മുടിയിലൂടെ തലോടുന്നത് കണ്ടപ്പോൾ ഗംഗ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി,
രണ്ടു പിള്ളേരുടെ അമ്മയെ പോലെയാണ് ഇപ്പോൾ കറുമ്പിയുടെ കിടപ്പു.
ഞാൻ വന്നത് അറിഞ്ഞിട്ടാവണം ഗംഗ കണ്ണ് തുറന്നു എന്നെ നോക്കി.
ഹോ പെണ്ണിന്റെ നോട്ടത്തിന് തന്നെ ഉണ്ട് കീറിമുറിക്കുന്ന മൂർച്ച.
ഞാൻ പതിയെ ചെന്ന് ഗംഗയുടെ അടുത്ത് ഇരുന്നു ഒന്നു തോളിൽ കൈ വെച്ചതും പെണ്ണ് കൈ തട്ടി മാറ്റി.
"എന്താ ഗംഗ കുട്ടി…….."
"എന്താന്ന് നിനക്കറിയില്ലേ ഹരി……"
"ഞാൻ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ….."
"ഒച്ച കൂട്ടണ്ട ഹരി…….മീനു ഇപ്പൊ ഉറങ്ങിയെ ഉള്ളു.
അവളെ ഉണർത്തണ്ട………
……………….ചെയ്യേണ്ടത്
💬 Comments
View all comments