0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 880

ചെയ്യുമ്പോൾ ഇവിടെ ബാക്കി ഉള്ളവരുടെ കാര്യം കൂടി ഓർക്കുന്നത് നല്ലതാ, നിന്നെ ഓർത്തു ഞാൻ ഈ അവസ്ഥയിലും എന്തോരം കരഞ്ഞുന്നു അറിയോ."

"സോറി എന്റെ ഗംഗയല്ലേ…...ഇപ്പോൾ ഒരാളുടെ കരച്ചിലൊക്കെ ഒന്ന് ഒതുക്കിയത്തെ ഉള്ളു. നീ കൂടെ എന്നെ തളർത്തല്ലേ."

"ഇല്ല…….പക്ഷെ ഇതിന്റെ പേരിൽ എനിക്കോ ഇച്ചേയിക്കോ മീനുവിനോ ഇനി ഒരു നഷ്ടം സംഭവിക്കാൻ പാടില്ല ഉറപ്പു തരണം നിക്ക് നീ."

"ഉറപ്പ് എന്റെ ജീവൻ കൊടുത്തിട്ടാണേലും ഞാൻ നിന്നെ ഒക്കെ കാത്തോളാം."

"നീ പോയിട്ട് പിന്നെ ഞങ്ങൾ എന്തിനാട പട്ടി ഇവിടെ…..മേലാൽ ഇനി ഇങ്ങനെ ഒന്നും പറയരുത് കേട്ടോടാ ചെക്കാ…"

മീനുവിന്റെ മുന്നിലേക്ക് കിടന്ന മുടി ഒന്നൂടെ മാടി വെച്ച് ഗംഗ തല എനിക്ക് നേരെ തിരിച്ചിട്ടൊന്നു ഉയത്തി.

"താ…."

"എന്ത്.."

"എന്റെ പതിവ് താടാ ചെക്കാ."

പെണ്ണിന്റെ മുഖം തുടുത്തത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു.
ഒന്ന് താഴ്ന്നു നെറ്റിയിലും ചുണ്ടിലും ഒരുമ്മ കൊടുത്തു പിന്നെ മീനുവിന്റെ കൈക്കരികിൽ ഗംഗയുടെ വയറ്റിലുള്ള എന്റെ കുഞ്ഞിനും ഒരുമ്മ കൊടുത്തു.

"ഞാൻ പോയി ഡ്രസ്സ് മാറട്ടെ…."
മീനുവിനെയും ഒന്ന് നോക്കി ഞാൻ റൂമിൽ നിന്നിറങ്ങി.
*************************************

രണ്ട് ദിവസങ്ങൾക്ക് അപ്പുറമാണ് ഞാൻ പ്രതീക്ഷിച്ചിരുന്ന വിളി വന്നത്. അജയേട്ടൻ വാണിംഗ് തന്നിരുന്നതും മനസ്സിൽ ഉണ്ടായിരുന്നു.
ഇവിടുള്ള കമ്മീഷണർ ഓഫീസിലേക്ക് ചെല്ലനായി വിളിപ്പിച്ചിരിക്കുന്നു. പക്ഷെ വസുവിനെ കൂടി വിളിച്ചത് എന്നിൽ ചെറിയ ആശങ്ക ഉണർത്തി.
പൊങ്ങി വന്ന ആശങ്ക ഉള്ളിൽ തന്നെ അമർത്തി ഞാനും വസുവും ഓഫീസിലേക്ക് ചെന്നു.

_________________________

കമ്മീഷണർ ഓഫീസിൽ ജഗന്റെയും ജീവന്റെയും അന്വേഷണം നടത്തുന്ന എസ് പി വിളിപ്പിച്ചതനുസരിച്ചെത്തിയ ഞങ്ങളെ അവർ ഓഫീസ് റൂമിലിരുത്തി.
അല്പം കഴിഞ്ഞതും അത്യാവശ്യം തടിയും പൊക്കവുമൊക്കെ ഉള്ള ഒത്ത ഒരു മനുഷ്യൻ റൂമിലേക്ക് വന്നു.
തൊപ്പിയിലെയും തോളിലെയും അടയാളങ്ങൾ എസ് പി ആണെന്ന് എനിക്ക് മനസ്സിലാക്കി തന്നു.

ഞങ്ങൾ

💬 Comments

View all comments