Chapter Title : യുഗം 15 [Achilies]
പെരുമാറ്റം കണ്ടപ്പോൾ പിന്നെ നിന്നിട്ടു കാര്യമില്ലെന്ന് തോന്നി."
"പിന്നെപ്പോഴാ കാര്യമുണ്ടായത്."
വസുവിന്റെ മറുപടിക്ക് മേലെ അയാൾ വീണ്ടും ചോദിച്ചു.
"മീനുവിന് വീണ്ടും ഒരു ജീവിതത്തിനു അവൻ അവൾക്ക് ഡിവോഴ്‌സ് കൊടുത്തെ പറ്റുള്ളൂ എന്ന് മനസ്സിലായപ്പോൾ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് ഒരു വക്കീലിനെ ഒരിക്കൽ കൂടി അയച്ചത്. അന്ന് പക്ഷെ വിജയ് സമ്മതിച്ചു പകരം പരോൾ ചോദിച്ചു, ഞങ്ങൾക്ക് വേണ്ടത് അവൻ തരാമെന്നു പറഞ്ഞപ്പോൾ പകരം ഞങ്ങൾ പരോളിന് സഹായിച്ചു."
"ഓക്കേ…...പക്ഷെ പരോളിനിറങ്ങിയ അവൻ കാണിച്ചതൊക്കെ അറിയാല്ലോ അല്ലെ."
"അതിനു അറിഞ്ഞുകൊണ്ട് ഞങ്ങൾ ഉത്തരവാദികൾ അല്ലാല്ലോ സാർ."
എന്റെ മറുപടി കൂടി കേട്ട അയാൾ ഒന്നാലോചിച്ചു.
"ഓക്കേ നിങ്ങൾ പൊയ്‌ക്കോളൂ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിപ്പിക്കും. "
ഇറങ്ങും നേരം അയാളുടെ നോട്ടം വാസുവിനു മേൽ വീഴാതെ ഇരിക്കാൻ ആദ്യം വസുവിനെ ഇറക്കി പിറകിൽ ആണ് ഞാൻ ഇറങ്ങിയത്.
ഓഫീസിനു പുറത്തു ഞങ്ങളെ കാത്തു അജയേട്ടൻ നിൽപ്പുണ്ടായിരുന്നു.
"ഏട്ടൻ ഇവിടുണ്ടായിട്ടു പറഞ്ഞില്ലല്ലോ…"
ഞങ്ങളുടെ അടുത്തേക്ക് വന്ന അജയേട്ടനോട് ഞാൻ ചോദിച്ചു.
"ആഹ് കാലന്റെ കൂടെ പോന്നതാ."
"വൃത്തികെട്ടവൻ…."
മുഖം ചുളിച്ചു ഓഫീസിലേക്ക് നോക്കി വസൂ ചുണ്ടനക്കി.
"വിട്ടു കള വസൂ...അയാൾക്ക് ഞരമ്പ് രോഗം ഇച്ചിരി ഉണ്ട് അതിന്റെയാ…………നിങ്ങൾ ചെല്ലു വൈകിട്ട് ഞാൻ നോക്കട്ടെ അങ്ങോട്ട് വരാം."
"നോക്കണ്ട അങ്ങോട്ട് എത്തിക്കോൾണം…"
വസൂ ഓർഡർ ഇട്ടതും അജയേട്ടൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.
*************************************
" പേടിക്കാനൊന്നുമില്ല…...ആദ്യം മുതൽ അവസാനം വരെ ഉള്ള തെളിവുകൾ എല്ലാം വിജയ്‌ക്കെതിരെയാ…."
അന്ന് രാത്രി അത്താഴം കഴിക്കാൻ ഒപ്പമുണ്ടായിരുന്ന അജയേട്ടൻ അത് പറഞ്ഞപ്പോഴാണ് എല്ലാവര്ക്കും ശ്വാസം നേരെ വീണത്.
അജയേട്ടൻ വന്ന സമയം ഒറ്റയ്ക്ക് മാറി ഇതുവരെ നടന്നതെല്ലാം ഞാൻ പറഞ്ഞിരുന്നു. അജയേട്ടനറിയാതിരുന്ന അത്തിയുടെ കാര്യവും, പിന്നെ ഞാൻ ആണ് ജഗനെയും ജീവനെയും തീർത്തതെന്നു വസുവിനും ഗംഗയ്ക്കും അറിയമായിരുന്നതും എല്ലാം.
കേട്ട്
💬 Comments
View all comments