0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 888

കഴിഞ്ഞ അജയേട്ടൻ പറഞ്ഞതും എല്ലാം ഇതുപോലെ നടന്നത് നല്ലതിനായിരുന്നു എന്നാണ്…..കാരണം അത്തിയുടെ സഹായമില്ലാതെ എനിക്ക് തെളിവുകൾ ഇല്ലാതെ ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ സാധിക്കില്ലയിരുന്നു.

"ഒന്നാം സാക്ഷി പിന്നെ രമേട്ടനാണല്ലോ…….പ്രതിക്ക് വിക്‌ടിംസ് ആയവരോടുള്ള മുൻവൈരാഗ്യം തെളിയിക്കുന്ന പ്രോസിക്യൂഷൻ സാക്ഷി. ദൃസാക്ഷികൾ ആരും ഇല്ല. പിന്നെ കൊല നടന്ന ടവറിന്റെ റേഞ്ചിൽ നിന്നും വിജയിയുടെ ഫോണിൽ നിന്നും അവർക്ക് വന്ന ഫോൺ കാൾ, സംഭവ സ്ഥലത്തു നിന്നും കിട്ടിയ വിജയിയുടെ ബ്ലഡ് സാംപിൾസ്, ഫിംഗർ പ്രിന്റസ് എല്ലാം വിജയിയുടെ നേരെയാണ് വിരൽ ചൂണ്ടുന്നത്, കൊല നടത്തിയ വിജയ്ക്ക് അതിനിടയിൽ വെടിയേൽക്കുകയും പരിക്കേറ്റു തോട്ടത്തിന് പിറകിലെ അരുവിയിലൂടെ രക്ഷപെടാൻ ശ്രെമിച്ച വിജയിയെ കാണാതായി എന്നുമാണ് ഫ് ഐ ർ എഴുതിയിരിക്കുന്നത്, അരുവിയുടെ പരിസരത്തും കാട്ടിലുമൊക്കെ പോലീസ് തിരയുന്നുണ്ട്."

പറഞ്ഞു തീർത്തു അജയേട്ടൻ എന്നെ നോക്കി.
ഹേമേടത്തി വാരി കൊടുത്ത ചോറു പോലും വിഴുങ്ങാൻ മറന്നു വായും പൊളിച്ചു എന്നെ നോക്കി ഇരിക്കുന്ന ഗംഗയെ കണ്ടതും എനിക്ക് ചിരിപൊട്ടി.

"എന്നാലും ന്റെ ഹരി നിനക്ക് ഇങ്ങനൊക്കെ ആലോചിക്കാനുള്ള തല ഉണ്ടായിരുന്നോടാ…."

അത്ഭുതത്തോടെ വസൂ എന്നോട് ചോദിച്ചു.

"ബുദ്ധി ഒരുപാട് കുമിഞ്ഞുകൂടുന്നുണ്ട് വസൂ പക്ഷെ പ്രയോഗിക്കാൻ ഒരവസരം കിട്ടുമ്പോഴല്ലേ എടുത്തിടാൻ പറ്റൂ."

ഒന്ന് ആളാവാൻ വേണ്ടി പറഞ്ഞതും ഗംഗ ചിറി കോട്ടി ഒരു പുച്ഛ ചിരി തന്നു.

"ഇതൊക്കെ ഈ തലേന്ന് വന്നതൊന്നും ആവൂല്ല ഇച്ചേയി...ഈ പൊട്ടനെ നമ്മുക്കറിഞ്ഞൂടെ."

ഹോ കുരുപ്പിന് വയറ്റിലുണ്ടായിപോയി ഇല്ലേൽ ഒറ്റ ചവിട്ടു കൊടുക്കാർന്നു. എനിക്ക് അങ്ങോട്ട് പ്രാന്ത് കയറിപ്പോയി.

പക്ഷെ ഒന്നും മിണ്ടാൻ നിന്നില്ല ചോറും കറിയും നല്ലോണം കുഴച്ചു ഞാൻ ആഹ് ദേഷ്യം ചവച്ചരച്ചു അങ്ങ് വിഴുങ്ങി അല്ല പിന്നെ.
*************************************

സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞു വിജയിയുടെ കൈയുടെ ഒരു ഭാഗം തിരച്ചിലിനിറങ്ങിയ പോലീസ് കാർക്ക് ഏതോ മുതലയുടെ മടയിൽ

💬 Comments

View all comments