Chapter Title : യുഗം 15 [Achilies]
"ഒന്നും പറ്റത്തില്ലട നീ പേടിക്കാതെ…..ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിൽ എത്തും."
"ശെരി ഞാനും ദേ എത്തി."
"നിക്ക് നീ വീട്ടിലേക്ക് ചെല്ല്. അവിടെ മീനുവുണ്ട്."
"അത് സാരമില്ല അവിടെ ഇന്ദിരാമ്മയോ ഹേമേടത്തിയോ ഉണ്ടാവുമല്ലോ, ഈ അവസ്ഥയിൽ എനിക്ക് ഗംഗയെ കണ്ടില്ലെങ്കിൽ ശ്വാസം കിട്ടില്ല."
"ഡാ ഇന്ദിരാമ്മ ഉച്ചക്ക് അനിയന്റെ വീട്ടിൽ പോയി നാളെ എത്താന്ന് പറഞ്ഞു. ഹേമേടത്തി എന്റെ കൂടെ ഉണ്ട് ഗംഗയെം കൊണ്ട് പെട്ടെന്ന് പോരേണ്ടി വന്നപ്പോൾ മീനുവിനെ ഞങ്ങൾക്ക് ഒപ്പം കൂട്ടാൻ പറ്റിയില്ല, പെണ്ണവിടെ തനിച്ചാ ഞങ്ങൾ ഇറങ്ങും മുൻപ് കുറച്ചു പേടിച്ച പോലാ കൊച്ചിരുന്നത് , നീ അതുകൊണ്ട് വീട്ടിൽ കയറി അവളേം കൊണ്ട് പോര്."
"മോളെ വസൂ വേഗം……..ഒന്നൂല്ല ഗാംഗമോളെ…..എന്റെ കയ്യിൽ മുറുക്കെ പിടിച്ചോ."
വസുവിന്റെ ശബ്ദത്തോടൊപ്പം ഹേമേട്ടത്തിയുടെ ശബ്ദവും കേട്ടു പിന്നീടൊന്നും കേൾക്കാൻ കഴിയാതെ ഫോൺ കട്ട് ആയി.
ഒതുക്കിയിട്ട വണ്ടി ഒന്നിരപ്പിച്ചു മുന്നോട്ടു എടുക്കുമ്പോൾ ടെൻഷനും പേടിയും കൊണ്ട് ഞാൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു, ഉള്ളിൽ അപ്പോൾ ഒരു പ്രാർത്ഥന മാത്രം നിഴലിച്ചു.
എന്റെ ഗംഗയ്ക്ക് ഒന്നും വരുത്തല്ലേ…..എന്ന് മാത്രം.
*************************************
വീടിന്റെ ഗേറ്റ് കടന്നു കാർ ചീറിച്ചുകൊണ്ടാണ് ഞാൻ വീട്ടിലേക്കെത്തിയത്, മീനു എന്റെ കൂടെ ഒറ്റയ്ക്ക് വരുമോ എന്നറിയില്ല, എന്നെ അവൾക്ക് ഇപ്പോൾ പേടി ഇല്ല പക്ഷെ……….
ആഹ് നോക്കട്ടെ ഒന്നും പറ്റിയില്ലേൽ പെണ്ണിനെ കൂച്ചിപ്പിടിച്ചു വണ്ടിയിലിടാം, ഹോസ്പിറ്റലിൽ എത്തുമ്പോൾ ഹേമേടത്തിയെയും വസൂനെയുമൊക്കെ കാണുമ്പോൾ ശെരി ആയിക്കോളും വാതിലൊക്കെ തുറന്നു കിടപ്പുണ്ട് അകത്തും പുറത്തുമെല്ലാം ലൈറ്റുമുണ്ട്….
ഞാൻ ഓടി അകത്തേക്ക് കയറി.
"മീനു……….മീനു…...എവിടെയാ…"
അകത്തു മുഴുവൻ ഓടി നടന്നു ഞാൻ വിളിച്ചു, പെണ്ണ് ഒറ്റയ്ക്ക് അങ്ങനെ ഇരിക്കില്ല അതുകൊണ്ട് തന്നെ ആരും അവളെ വിളിക്കുകയോ, വിളിച്ചാൽ തന്നെ അവൾ വിളികേൾക്കുകയോ ചെയ്യാറില്ല.
പക്ഷെ ഈ ടെന്ഷനിൽ എനിക്ക് എത്രയും പെട്ടെന്ന് മീനുവിനെ എങ്ങനെ എങ്കിലും കണ്ടുപിടിച്ചു
💬 Comments
View all comments