Chapter Title : യുഗം 15 [Achilies]
അവളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളു.
മനസ്സിൽ ഗംഗയുടെ മുഖവും.
എല്ലായിടത്തും കയറി ഇറങ്ങി ഞാൻ നോക്കി, ഒരിടത്തും മീനുവിനെ കാണുന്നില്ല.
അകാരണമായ ഭയം എന്നിൽ ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു.
അവൾ പുറത്തേക്ക് പോവില്ല, അത് ഉറപ്പാണ് പിന്നെ എവിടെ പോയി… ഒറ്റയ്ക്ക് ആണെങ്കിൽ മുറിയിൽ തന്നെ ഇരിക്കും. അതാലോചിച്ചപ്പോൾ ഞാൻ വേഗം താഴത്തെ അവളുടെ റൂമിലേക്ക് ഒന്നൂടെ കയറി ചെന്നു.
"മീനു….. മീനു….."
വിളിച്ചുകൊണ്ട് ഞാൻ കട്ടിലിനടിയിൽ ഒന്ന് കുനിഞ്ഞു നോക്കി.
അവിടെയും കണ്ടില്ല…..
എന്റെ തലയാകെ പെരുത്ത് കയറുന്ന പോലെയായി.
തലയിൽ കൈ വെച്ച് ചുറ്റും നോക്കുമ്പോഴാണ് കട്ടിലിൽ കിടന്ന ഒരു കത്ത് ഞാൻ കണ്ടത്.
ഞാൻ അതെടുത്തു നോക്കി.
അതിലൂടെ കണ്ണോടിച്ച എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അത് ഉതിർന്നു അതിലേക്ക് വീണപ്പോൾ എന്റെ കണ്ണീരിന് കൂട്ടെന്നോണം ഉണങ്ങി തുടങ്ങിയിട്ടും ഉണങ്ങാൻ കൂട്ടാക്കാതെ നേരത്തെ അതെഴുതിയ ആൾ പൊഴിച്ച കണ്ണീരും എന്നെ നോക്കി വേദന നിറഞ്ഞ ഒരു പുഞ്ചിരി തൂകി.
"
ഹരിയേട്ടന്……..
നേരിട്ട് ഇങ്ങനെ വിളിക്കാൻ എനിക്ക് ഒരുപാട് കൊതിയുണ്ട് ഹരിയേട്ടാ…..പക്ഷെ…എനിക്ക് ഇങ്ങനെ എന്റെ ഹരിയേട്ടന്റെ മുന്നിൽ വന്നു നില്ക്കാൻ യോഗ്യത ഇല്ലല്ലോ...അതോണ്ടാ ഇങ്ങനെ ചെയ്യേണ്ടി വന്നേ….
എന്നെ ചതിച്ചത് വിധിയാ ഏട്ടാ...ഒരിക്കൽ അത് എന്നിൽ നിന്നും ഏട്ടനെ പറിച്ചോണ്ട് പോയി എട്ട് വർഷത്തേക്ക്, നിമിഷങ്ങള് പോലും ഞാൻ എണ്ണിയിരുന്നൂട്ടോ…..കാണാൻ പറ്റാതെ പോയ നാളുകളിലെ….
പിന്നെ ഒരീസം കൊണ്ടാ ഞാൻ പോലും അറിയാതെ ആഹ് എണ്ണം തെറ്റിയത്.
ഭാഗ്യം ഇല്ലാത്തോളായത് കൊണ്ടാവും ല്ലേ…..
പക്ഷെ ഇന്നതോന്നും ആലോചിക്കാൻ എനിക്ക് കഴിയില്ല,
ഏട്ടന് നൽകാൻ ഒന്നുല്ലാതെ ഏതോ പട്ടികൾ ബാക്കി വെച്ച എച്ചിലായിട്ടു ഞാൻ എങ്ങനെയാ ഏട്ടന്റെ മുന്നിൽ നിക്ക്യ….
സങ്കടം ഉണ്ട് എന്റെ നെഞ്ച് പൊടിയണ വേദനേം….പക്ഷെ എല്ലാം അറിഞ്ഞോണ്ട് ഞാൻ ഒന്നും നടക്കാത്ത
💬 Comments
View all comments