Chapter Title : യുഗം 16 [Achilies] [Climax]
മൂളി കേൾക്കുന്ന ഏതോ വണ്ടിന്റെ ഒച്ച എന്ന പോലെ ആഹ് സ്വരം തലയിലേക്കും പ്രവഹിച്ചു തുടങ്ങിയപ്പോൾ കാലു തളർന്നു ഞാൻ അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു പോയി.
**********************************
ഹരിയോട് അങ്ങനെ വാക്ക് പറഞ്ഞിറങ്ങിയെങ്കിലും മീനുവിനെ എവിടെ പോയി തിരയണം എന്നറിയാതെ കാറിൽ അങ്ങോട്ടും ഇങ്ങോട്ടും വഴിക്കണ്ണുമായി ഞാൻ ഓടിച്ചു.
ലക്ഷ്യബോധമില്ല മീനുവിന്റെ മുഖം മാത്രമാണ് എന്നെ എനിക്ക് വഴിതെളിച്ചത്.
ഹരിയോട് എനിക്ക് അങ്ങനെ പറഞ്ഞെ പറ്റൂ എന്ന് അറിയാമായിരുന്നു,
അല്ലെങ്കിൽ തളർന്നു നിൽക്കുന്ന ഹരിയെ കണ്ടാൽ ഗംഗയും ചിലപ്പോൾ വീണു പോകും അതോടെ ഇതുവരെ കണ്ട സ്വപ്‌നങ്ങൾ……
…….ഈശ്വര ന്റെ ഗംഗ…….കത്തോളണേ.."
കാറിൽ അലഞ്ഞു തിരിയാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി ഇനി എവിടെ തിരക്കും എന്ന് പോലുമറിയില്ല….എങ്ങനെയാ മീനുവിന് ഞങ്ങളെയൊക്കെ വിട്ടു പോവാൻ തോന്നിയത് എന്നാലോചിക്കുമ്പോഴെല്ലാം കണ്ണ് പിടി തരാതെ ഒഴുകിക്കൊണ്ടിരുന്നു.
മനസ്സ് കൈ വിട്ടു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ ശരീരവും കാണിച്ചു തുടങ്ങി വണ്ടി രണ്ടു മൂന്നു തവണ പാളി.
കണ്ണിനു മീതെ നീർപാട നിറഞ്ഞതും ഇരുട്ട് തളം കെട്ടുന്ന കണ്ണുകൾ മുറുക്കെ ഒന്നു അടച്ചു തുറന്നു,
വണ്ടി ഒരു ഓരത്തേക്ക് ഒതുക്കി സ്റ്റിയറിങ്ങിൽ തല ചായ്ച്ചു കാരയാനെ എനിക്ക് കഴിയുന്നുള്ളൂ.
പോലീസിൽ അറിയിക്കാം ഇനിയും ഒറ്റയ്ക്ക് അവളെ തേടി അലയുന്നത് കൊണ്ട് ഒന്നും ഉണ്ടാവാൻ പോകുന്നില്ല….
മനസ്സിൽ തെളിഞ്ഞു വന്നത് അങ്ങനെ ഒന്നായിരുന്നു.
കണ്ണീര് തുടച്ചു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഫോൺ കിടന്നു അടിക്കുന്നത് കണ്ടു.
നോക്കുമ്പോൾ നീതു ആയിരുന്നു.
നീതുവിന്റെ വിളി പതിവില്ലാത്തതാണ് ഇടയ്ക്ക് ഹോസ്പിറ്റലിൽ നിന്നും അവൾ നിർത്തി പോയിരുന്നതായി ഞാൻ അറിഞ്ഞിരുന്നു. അതിനു ശേഷം അവൾ ഇതുവരെ വിളിച്ചിട്ടില്ല…
മീനു തലയിൽ കിടന്നതുകൊണ്ട് എടുത്തില്ല വണ്ടി എടുത്തു കുറച്ചു മുൻപോട്ടു പോയതും വീണ്ടും വിളിക്കുന്നു,
"എന്താ നീതു ഞാൻ ഇപ്പോൾ വല്ലാത്ത ഒരവസ്ഥയിൽ ആഹ് പ്ലീസ് എന്നെ ഡിസ്റ്റർബ് ചെയ്യല്ലേ…."
എടുത്ത വാക്കിനു പറഞ്ഞത് അതാണ്.
"ചേച്ചി……...അത്.
..മീനാക്ഷി….അവൾ എന്റെ കൂടെ ഉണ്ട്."
ഒരു നിശ്ശബ്ദതയ്ക്ക് ശേഷം നീതു പറഞ്ഞത് കേട്ടതും ഒരു നിമിഷം എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
അടക്കാനാവാത്ത
💬 Comments
View all comments