0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2045

സന്തോഷത്തിൽ ഞാൻ വിതുമ്പി പോയിരുന്നു.

"നീതു അവൾക്ക്….മീനുവിന് കുഴപ്പൊന്നുമില്ലല്ലോ…"

ഇടറുന്ന ശബ്ദത്തിൽ അത്രയും എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

"ഇല്ലേച്ചി….ഞങ്ങൾ ഇവിടെ ഞാൻ നിൽക്കുന്ന വീട്ടിലുണ്ട്."

നീതുവും ഹോസ്പിറ്റലിലെ നഴ്‌സുമാരും നിൽക്കുന്ന ഒരു വാടക വീടാണ് അവൾ പറയുന്നത് എന്ന് എനിക്ക് മനസിലായി.

"ഞാൻ ഇപ്പോൾ എത്താം നീതു...അവളെ ഒന്ന് നോക്കിക്കോണേ…"

"ചേച്ചി ധൃതി പിടിക്കേണ്ട മീനാക്ഷിയെ ഞാൻ നോക്കിക്കോളാം."

നീതു പറഞ്ഞത് കേട്ടതും വണ്ടി ഞാൻ തിരിച്ചു ആക്സിലേറ്റർ ചവിട്ടി.
**********************************

നീതു പറഞ്ഞ വീട്ടിൽ എത്തുമ്പോഴേക്കും അവൾ എന്നെയും കാത്ത് കോലായിൽ നിൽപ്പുണ്ടായിരുന്നു ഓടിട്ട ഒരു സാധാരണ വീട്.
ഞാൻ കാറിൽ നിന്നിറങ്ങിയതും അവളോടി എന്റെയടുത് വന്നു.

"അവൾ പേടിച്ചിരിക്കയാ… വഴക്കൊന്നും പറയല്ലേട്ടോ ചേച്ചി…."

അവളുടെ വാക്കിനു ഒന്ന് മൂളുക മാത്രമേ ഞാൻ ചെയ്തുള്ളൂ. മീനുവിനെ കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് ശ്വാസം തിരികെ കിട്ടിയിരുന്നു.

"നിനക്ക് അവളെ എവിടുന്നു കിട്ടി."

"ഞാൻ ഇങ്ങോട്ടു വരുന്ന വഴിക്ക് റെയിൽവേ ക്രോസ്സ് കടക്കുമ്പോൾ പാളത്തിൽ ആരോ ഇരിക്കുന്നത് കണ്ടു, അടുത്തേക്ക് ചെന്ന് ഒന്ന് നോക്കിയതാ അപ്പോഴാ ഇവൾ കരഞ്ഞോണ്ടു ഇരിക്കുന്നത് കണ്ടത് പിന്നെ ഒത്തിരി ബലം പിടിച്ചിട്ട ഇങ്ങോട്ടു കൊണ്ട് വന്നത്.

നീതു എന്നെയും കൊണ്ട് ഒരു റൂമിലേക്ക് കയറി മുറിയുടെ ഒരു മൂലയിൽ നിന്നും ഏങ്ങലടി ഉയർന്നു കേട്ടപ്പോൾ തന്നെ ആളെവിടയാണെന്നു മനസ്സിലായി.

"മീനാക്ഷി….."

എന്റെ വിളിക്ക് അല്പം കടുപ്പം കൂടിയത് കൊണ്ടാവണം. പെട്ടെന്നവളൊന്നു ഞെട്ടി എന്നെ നോക്കി പിന്നെ കരഞ്ഞു വീർത്ത മുഖത്ത് കരച്ചിൽ പിടിച്ചു നിർത്താൻ ഒരു വിഫല ശ്രെമം നടത്തി.
അത് വെറും പാഴ്ശ്രെമം ആക്കിക്കൊണ്ട് കണ്ണീരു അവളെ കബിളിപ്പിച്ചു വീണ്ടും പുറത്തേക്ക് ചാടി.

"നീതു ഒന്ന് പുറത്തേക്ക് നിക്കുവോ…"

ഞാൻ പറഞ്ഞത് കേട്ടതും നീതു ദയനീയ ഭാവത്തിൽ മീനുവിനെ നോക്കി പിന്നെ എന്നെയും.

"ചേച്ചി വേണ്ട, ചേച്ചി ഒന്നും പറയണ്ട പാവം വന്നപ്പോൾ മുതൽ കരച്ചിലാ.."

ഞാൻ ഒന്നൂടെ നോക്കിയപ്പോൾ നീതു പിന്നൊന്നും പറയാതെ പുറത്തേക്ക് പോയി.

"മീനാക്ഷി…..കരച്ചില് നിർത്തിയെ….നീ കരഞ്ഞതിലും ഇരട്ടി ഞാനും ഹരിയും ഈ സമയം കൊണ്ട് അനുഭവിച്ചിട്ടുണ്ട്."

💬 Comments

View all comments