0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2046

എന്റെ വാക്കു കേട്ട് അടക്കിപ്പിടിച്ച ഞെരക്കം മാത്രം മീനുവിന്റെ ഉള്ളിൽ നിന്ന് വന്നു തലകുമ്പിട്ടു നിന്ന് തേങ്ങുന്ന അവളെ കാണുമ്പോൾ ചെന്ന് കെട്ടിപ്പിടിച്ചു ഒന്നാശ്വസിപ്പിക്കാൻ തോന്നുന്നുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഇത് ചെയ്തില്ലെങ്കിൽ ഇനിയും അവൾക്ക് ഇതുപോലെ പലതും തോന്നും മനസ്സ് കട്ടി ആക്കി ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
അവളെ വലിച്ചുയർത്തി കവിള് പൊത്തി ഒരടി കൊടുത്തു.
പാവം ഒന്ന് തിരിഞ്ഞു പോയി ചാഞ്ഞു വീഴാനൊരുങ്ങിയ അവളെ ചേർത്ത് പിടിച്ചു.

"ഇതെന്തിനാണെന്നറിയോ…..…..
…………….നിന്റെ സ്വന്തം ചേച്ചിയാ ഞാൻ എന്റെ ഗംഗയെ പോലെ തന്നെയാ എനിക്ക് നീയും, ഒരു നിമിഷം എങ്കിൽ ഒരു നിമിഷം നീ ഇല്ലാതായാലുള്ള കാര്യം ആലോചിച്ച എന്റെ അവസ്ഥ നിനക്ക് ഊഹിക്കാൻ പറ്റില്ല. അത്രത്തോളം നിന്നെ സ്നേഹിച്ചിട്ടും നീ എനിക്കും ഹരിക്കും തിരിച്ചു തന്നതിനുള്ള സമ്മാനം കൊള്ളാം…….നീ ചിന്തിച്ചത് നിന്നെ കുറിച്ച് മാത്രമാണ് ഒരിക്കലെങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിച്ചിരുന്നെങ്കിൽ നീ ഇതുപോലെ ഒന്ന് ചെയ്യില്ലയിരുന്നു…………………….എന്തിനാ മോളെ ഞങ്ങളെ വിട്ടു പോവാൻ തോന്നിയെ……"

എന്റെ ശബ്ദവും ഇടറി, കണ്ണീരവൾ കാണാതിരിക്കാൻ തിരിഞ്ഞു നിന്ന് കണ്ണ് തുടച്ചതും ഒരു കാറ്റുപോലെ മീനു എന്നെ പുറകിൽ വന്നു കെട്ടിപ്പിടിച്ചു ആർത്തലച്ചു കരയാൻ തുടങ്ങി.

"സോറി…..ഇച്ചേയി………..ഞാൻ…….അപ്പൊ എനിക്കൊന്നും ചിന്തിക്കാൻ പറ്റിയില്ല….ആഹ്ഹ്ഹ…."

കരഞ്ഞും പതം പറഞ്ഞും അവൾ ഒന്ന് അടങ്ങാൻ ഞാൻ നിന്നു.

അവൾ ഒന്നടങ്ങിയെന്നു തോന്നിയപ്പോൾ തിരിഞ്ഞു അവളെ ഞാൻ എന്റെ കൈകളിൽ ഒതുക്കി.

"അവിടെ നിന്റെ ഗംഗ ചേച്ചി വാവയെ കാത്തിരിക്കുമ്പോൾ തന്നെ ഇതുപോലൊന്ന് തോന്നിയല്ലോടി എന്റെ പൊട്ടിക്കാളി മീനൂസെ…."

തുളുമ്പി നിന്ന അവളുടെ കണ്ണീര് തുടച്ചുകൊടുത്തു കവിളിലൊന്ന് പിച്ചിയപ്പോൾ മീനുവൊന്നു ഇളകി ചിരിച്ചു.

"നിക്ക് കാണണം ഇച്ചേയി ന്റെ ഗംഗേച്ചീടെ വാവേനെ…"

"അയ്യടി ഇപ്പോൾ പെണ്ണിന് കാണണം പോലും…..ആഹ് പൊട്ടിക്കാളിയോട് നീ ഒപ്പിച്ച മണ്ടത്തരോന്നും പറയേണ്ടെന്നു ഹരിയോട് പറഞ്ഞിട്ടാ ഞാൻ നിന്നേം നോക്കി പോന്നേ…...അവളെങ്ങാനും ഇതറിഞ്ഞാലുണ്ടല്ലോ,
എന്റെ പോന്നുമോള് ചന്തീമ്മേലെ തോലും പൊട്ടി ഇവിടെ കിടന്നു ഓടും…"

ഹരിയെ കുറിച്ച് പറഞ്ഞപ്പോൾ മീനു ഒന്ന് ഞെട്ടിയിട്ട് തല താഴ്ത്തി നിന്നു.

"അയ്യേ ദേ നോക്കിയേ അവനെ

💬 Comments

View all comments