Chapter Title : യുഗം 16 [Achilies] [Climax]
എനിക്കറിയാം അവന്റെ കാര്യോർത്തു മീനുട്ടി കണ്ണൊലിപ്പിക്കണ്ട വാ നമ്മുക്ക് വേം പോവാം...ചെന്നിട്ടു ഗംഗയുടെ കാര്യം അറിയേണ്ടതാ…"
മീനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
പുറത്തു കാത്തു നിന്ന നീതുവിനെ ഞാൻ കെട്ടിപ്പിടിച്ചു. അവളുടെ കവിളിൽ ഒന്ന് തലോടി പിന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ അവളുടെ കവിളിൽ കൊടുത്തു.
"നിന്നെ ഞാൻ കുമ്പിടുന്ന ദേവി ആയിട്ട എന്റെ മീനൂന്റെ അടുത്തെത്തിച്ചത്. ഇല്ലെങ്കിൽ ചിലപ്പോൾ എന്ത് ആകുമായിരുന്നു എന്ന് ചിന്തിച്ചിട്ട് എനിക്ക് നില്ക്കാൻ പോലും വയ്യ...
…….മോള് ഇപ്പോൾ വെറുതെ ഇരിക്കുവാണേൽ ഞങ്ങളുടെ ഒപ്പം വാ…"
"വേണ്ട വസൂ ചേച്ചി ഞാൻ നാളെ വന്നു കണ്ടോളാം…ഇപ്പോൾ നിങ്ങൾ ആകെ സന്തോഷത്തിൽ ആയിരിക്കുമ്പോൾ നിങ്ങളു മാത്രം മതി."
"അതൊന്നും സാരമില്ല നീതു വാന്നെ.."
നീതുവിന്റെ കയ്യിൽ ചുറ്റി മീനുവും വിളിച്ചെങ്കിലും നീതു ഞങ്ങളെ രണ്ടു പേരെയും പറഞ്ഞു വിട്ടു.
**********************************
ഉരുകി ഉരുകി ചിലപ്പോൾ ഞാൻ തീർന്നു പോവുമെന്നു തോന്നിപ്പോയി.
"ഗംഗയെ റൂമിലേക്ക് മാറ്റുവാണേ…"
ഒരു സിസ്റ്റർ വന്നു പറഞ്ഞു. അത് കേട്ടതും ഹേമേടത്തി റൂമിലേക്ക് ഒരുക്കാനായി പോയി. ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ദിവസം ആളിക്കത്തുന്ന മനസ്സുമായി വെണ്ണീറാവാനാണ് എന്റെ വിധി എന്നാലോചിച്ചപ്പോൾ വീണ്ടും കണ്ണീരു ഒഴുകാൻ തുടങ്ങി.
ഇടയ്ക്ക് പുറത്തേക്ക് വസുവിനെ നോക്കി ഞാൻ ചെന്നു.
വിളിച്ചിട്ട് എടുക്കുന്നില്ല. ഇവൾക്കൊന്നു എടുത്താൽ എന്താ…
അല്ലെങ്കിൽ വേണ്ട അത്ര നേരമെങ്കിലും മനസ്സിന് ഒരു മിഥ്യ പ്രതീക്ഷ ഇരിക്കട്ടെ….
തളർന്നു പോവാതെ എന്നെ പിടിച്ചു നിർത്തണേ എന്ന പ്രാർത്ഥന ഉള്ളിൽ ഉരുവിട്ടുകൊണ്ട് ഞാൻ നിന്നു.
"മോനെ…..ഗംഗ മോളെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
മോനെന്താ ഇവിടെ നിക്കണേ...വാ."
ഹേമേടത്തി വിളിച്ചപ്പോൾ ഞാൻ കണ്ണ് തുടച്ചു മുഖത്ത് എന്റെ ഗംഗായ്ക്കായി ഒരു പുഞ്ചിരി പരത്തി റൂമിലേക്ക് നടന്നു.
"കുഞ്ഞുസെ നോക്ക് ആരാന്നു…."
എന്നെ കണ്ടതും നിലാവ് പോലെ വിടർന്ന ഗംഗ അവളുടെ അരികിൽ അവളോട് പറ്റിച്ചേർന്നു കിടന്നുറങ്ങുന്ന ആഹ് മാലാഘകുഞ്ഞിന്റെ കുഞ്ഞി വിരലിൽ അവളുടെ വിരൽ കൊണ്ടൊന്നു തഴുകി എന്നെ നോക്കി പറഞ്ഞപ്പോൾ എന്റെ സാന്നിധ്യം അറിഞ്ഞെന്നോണം എന്റെ കുഞ്ഞ് ഒന്ന് പതിയെ ചിണുങ്ങി ഒന്നൂടെ ഗംഗയിലേക്ക്
💬 Comments
View all comments