Chapter Title : യുഗം 16 [Achilies] [Climax]
എന്റെ സാന്നിധ്യം അറിഞ്ഞെന്നോണം എന്റെ കുഞ്ഞ് ഒന്ന് പതിയെ ചിണുങ്ങി ഒന്നൂടെ ഗംഗയിലേക്ക് ചെരിഞ്ഞു.
കണ്ണടച്ച് ഉറക്കം പിടിച്ചിരിക്കുവാണ് കുഞ്ഞി കുറുമ്പി.
പതിയെ വിരൽ തൊടുമ്പോഴേക്കും പിതുങ്ങുന്ന കുഞ്ഞിന്റെ കാലിൽ ഞാൻ തൊട്ടു.
"എടുക്ക് മോനെ ഒരച്ഛന്റെ അവകാശ കുഞ്ഞിനെ എടുത്തു നെഞ്ചോടു പിടിക്കുന്നത്."
എന്നെ നോക്കി ചിരിച്ചുകൊണ്ട് ഗംഗയുടെ തല ഭാഗത്ത് ഇരുന്ന ഹേമേടത്തി പറഞ്ഞു.
സൂക്ഷിച്ചു ഗംഗയുടെ അടുത്ത് നിന്നും ഇരു കൈ കൊണ്ടും കോരി എടുത്ത് എന്റെ നെഞ്ചിനോട് പറ്റിച്ചേർത്തപ്പോൾ കുഞ്ഞ് ഒരു ചെറിയ ചിരി ചുണ്ടിൽ മിന്നൽ വേഗത്തിൽ പായിച്ചു.
കുഞ്ഞുന് ഗംഗയുടെ എല്ലാ കുറുമ്പും കിട്ടിയിട്ടുണ്ടെന്നു കാണിക്കാൻ എന്നവണ്ണം.
എന്റെ കയ്യിൽ അൽപനേരം വെച്ച അവളെ അതുപോലെ തന്നെ ഗംഗയുടെ കൈ വലയത്തിലേക്ക് വച്ച് കൊടുത്തു. ഗംഗ കുഞ്ഞിനെ ഒന്നൂടെ ചെതുക്കി അവളുടെ കൈക്കൂട്ടിൽ ആക്കി.
"ഇച്ചേയി വരില്ലേ ഹരി,
….പറഞ്ഞോ...നീ"
പെണ്ണിന്റെ സ്വരത്തിൽ കുറച്ചു പരിഭവം നിറഞ്ഞിരുന്നു.
"വരും വസൂ ഇപ്പോൾ എത്തും എന്തിനാ പെണ്ണെ നിനക്ക് ഇത്ര പേടി.."
"കാണാത്തത് കൊണ്ട് ചോയിച്ചതാ…"
അടുത്തിരുന്നു അവളുടെ മുടി തഴുകി ഇരിക്കുമ്പോൾ റൂമിന്റെ നോബ് തിരിയുന്നതും വസൂ അകത്തേക്ക് വരുന്നതും ഞാൻ കണ്ടു.
വാതിൽ തുറന്നതും വസൂ ഓടി വന്നു ഗംഗയെ അധികം അനക്കാതെ എന്നാൽ മുഴുവൻ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഗംഗയുടെ മുഖത്ത് മുഴുവൻ ഉമ്മ കൊണ്ട് നിറക്കുമ്പോൾ രണ്ടു പേരും സന്തോഷം കൊണ്ട് കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.
"എവിടെ അമ്മായീടെ കുഞ്ഞുസെവിടെ…."
ഗംഗയിൽ നിന്ന് മാറി കുഞ്ഞിനെ കാണാൻ നീങ്ങിയ വസുവിന്റെ കയ്യിൽ ഗംഗ പെട്ടെന്ന് കടന്നു പിടിച്ചതും
💬 Comments
View all comments