Chapter Title : യുഗം 16 [Achilies] [Climax]
കുത്തി മീനുവിനെ നോക്കി കുറുമ്പ് കാട്ടി. പിന്നെ പതിയെ നിരങ്ങി നീങ്ങി കട്ടിലിനു വിളിമ്പിൽ വന്നു ഇരുന്നു. വയറിൽ കൈ കൊണ്ടൊരു താങ്ങ് വെച്ച് പതിയെ നടന്നു മീനുവിന്റെ അടുത്തെത്തി.
"നോക്കട്ടെ ന്റെ കൊച്ചെന്താ ഇത്ര കാര്യോയിട്ടു വരക്കണേന്ന്…"
അവളുടെ തോളിൽ പതിയെ പിടിച്ചു ഒന്ന് എത്തി നോക്കിയ ഗംഗയുടെ കണ്ണുകൾ തിളങ്ങി…
"ഇതാണോ ന്റെ മീനുട്ടി വരച്ചോണ്ടിരുന്നെ……..ഉമ്മ…."
അവളുടെ കവിളിൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്ത ഗംഗ മീനു വരച്ച ആഹ് ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു.
ഗർഭിണി ആയ ഒരു സ്ത്രീ തന്റെ നിറവയറിൽ കൈ വെച്ചുകൊണ്ട് ഒരു കുളപ്പടവിൽ ചാഞ്ഞു കിടക്കുന്നു...കാലുകൾ കുളത്തിലെ വെള്ളത്തിൽ താഴ്ത്തി ആലസ്യത്തോടെ ഇരിക്കുന്ന ആഹ് പെണ്ണിന്റെ മുഖത്തിന് ഗംഗയുടെ ഛായയാണ്… പച്ച പിടിച്ച പടിക്കെട്ടിലിരിക്കുന്ന ഗംഗയുടെ മുഖത്ത് ഒരു നനുത്ത ചിരി കൂടി മീനു വരച്ചു ചേർത്തിട്ടുണ്ട്.
"ഹോ ന്റെ മീനുട്ടി...ന്നാലും നീ എനിക്ക് ഇതുപോലെ ഒരു സർപ്രൈസ് തരൂന്ന് ഞാൻ കരുതീല…..ഉമ്മ……"
"ഇച്ചേയി…….ഹേമേടത്തി….."
ഗംഗയുടെ സന്തോഷത്തിൽ ഉള്ള വിളി വീട്ടിൽ മുഴങ്ങി….
"എന്താടി പെണ്ണെ കാറി കൂവുന്നെ... ഒരു കൊച്ചിന്റെ തള്ളയായി ഇപ്പോഴും പിള്ളേരെ പോലെയാ പെണ്ണ്.."
ഗംഗയുടെ വിളി കേട്ട വസൂ അടുക്കളയിൽ നിന്നും ഒച്ചയിട്ടു.
അതൊന്നും വക വെയ്ക്കാതെ തിടുക്കത്തിൽ റൂമിൽ നിന്നും അവരെ വിളിക്കാൻ പുറത്തേക്കിറങ്ങാനായി ധ്രതിയിൽ കട്ടിള പടിയിൽ കാലെടുത്തു വെച്ചതെ ഗംഗയ്ക്ക് ഓര്മ ഉള്ളു അടിവയറിൽ നിന്നും തുളയ്ക്കുന്ന വേദന നട്ടെല്ലിലൂടെ അരിച്ചു കയറി തലയിലേക്കെത്തി….പിടിച്ചു നില്ക്കാൻ കഴിയാതെ അവളുടെ കാലുകൾ വിറച്ചതും താങ്ങിനായി പിടിച്ച കട്ടിളയിലൂടെ ഊർന്നു ഗംഗ നിലത്തേക്കിരുന്നു പോയി…
"ആഹ്ഹ്ഹഹ്ഹഹ്ഹ………...അമ്മാ………..ഹ്മ്മ്…"
ഗംഗയുടെ അലറി വിളിയാണ് വരച്ചു കൊണ്ടിരുന്ന മീനുവിനെ അവളുടെ അടുത്തേക്ക് എത്തിച്ചത്...
റൂമിന്റെ പടിക്കെട്ടിൽ ചാഞ്ഞിരുന്നു കിതച്ചുകൊണ്ടിരുന്ന ഗംഗയെ മീനു ഉള്ളിൽ തികട്ടി വന്ന ഭയത്തോടെ നോക്കി നിന്നു…
അടുത്ത് വന്നിരുന്ന മീനുവിന്റെ കയ്യിൽ ഒരു ബലത്തിനായി പിടിച്ച ഗംഗ പാടെ തളർന്നു പോയിരുന്നു.
മീനുവിന്റെ കണ്ണുകളിൽ ഭയം തിളക്കുന്നത് കണ്ട ഗംഗ വേദനക്കിടയിലും ഒന്നുമില്ലെന്ന് കാണിച്ചു… പക്ഷെ ഗംഗയുടെ വേദന അറിഞ്ഞ മീനുവിന്റെ കണ്ണിൽ
💬 Comments
View all comments