0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2031

നിന്നും വെള്ളം ഒഴുകി, ഗംഗ അത് തുടയ്ക്കാൻ കൈ ഉയർത്തിയതും. സഹിക്കാനാവാത്ത വേദനയിൽ അലറി വിളിച്ചു….

"ആഹ്ഹ്ഹഹ്ഹഹ്ഹഹ്ഹ…………..ഇച്ചേയി……...അമ്മാ….."

മീനുവിന്റെ കയ്യിലെ പിടി മുറുകിയതും കൂടെ ഗംഗയുടെ അലർച്ചയും കേട്ടതും മീനുവിന്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി….ചെവിയിലൂടെ ഓടിയ ഒരു സൈറൺ അവളുടെ തലയിൽ വട്ടം ചുറ്റുന്ന പോലെ തോന്നിയതും മീനു ചെവി രണ്ടും പൊത്തിപ്പിടിച്ചു കണ്ണടച്ച് ഗംഗയെക്കാൾ ഉച്ചത്തിൽ കരഞ്ഞു വിളിച്ചു.

"എന്താ എന്താ പറ്റിയെ ഗംഗേ…..എന്താടി…"

കരച്ചിൽ കേട്ട് ഓടി വന്ന വസുവും ഹേമയും പടിക്കെട്ടിൽ ഇരുന്നു കരയുന്ന ഗംഗയെ കണ്ടതും ഒരു നിമിഷം തരിച്ചു നിന്നു പോയി.
സമനില വീണ്ടെടുത്ത വസൂ ഉടനെ പോയി ഗംഗയെ മടിയിലേക്ക് കിടത്തി.
അത് കണ്ട ഹേമയും അടുത്ത് വന്നു ഗംഗയുടെ കവിളിൽ തട്ടി….

"എനിക്ക് പറ്റണില്ല ഇച്ചേയി…..ഞാൻ ഇപ്പോ മരിച്ചു പോവും…..ആഹ്ഹ്.."

ഗംഗ വീണ്ടും വലിയ വായിൽ കരഞ്ഞതും വസൂ ഹേമയെ നോക്കി.

"പിടിക്ക് ഏടത്തി പെയിൻ തുടങ്ങീന്ന തോന്നണേ…..നമ്മുക്ക് വേഗം കൊണ്ടോവാം."

ഗംഗയുടെ അവസ്ഥ കണ്ട വസൂ ഹേമേടത്തിയെ കൂടി സഹായത്തിനു വിളിച്ചു,
രണ്ടു പേരും കൂടെ താങ്ങി വരാന്തയിൽ എത്തിച്ചു.
ഗംഗ കിടന്നു പുളയുന്നത് കണ്ട വസൂ കണ്ണീരോടെ നോക്കി നിന്നു.

"മോളെ നിക്കല്ലേ വേഗം വണ്ടി എടുക്ക് വൈകും മുൻപ് നമുക്ക് ഹോസ്പിറ്റലിൽ എത്തണം."

ഗംഗയെ ഒറ്റയ്ക്ക് താങ്ങിക്കൊണ്ട് വസുവിനെ ഹേമേടത്തി കാറെടുക്കാനായി തള്ളി വിട്ടു.

ഗംഗയെയും കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് മുറ്റത്തിറങ്ങിയതും കാറെടുത് വസൂ അവരുടെ മുമ്പിൽ ഇട്ടു.

"സൂക്ഷിച്ചു മോളെ പതിയെ…"

"ഹ്മ്മ്…..അഹ്ഹ്ഹ
.."

ഗംഗയെ ശ്രെദ്ധയോടെ കാറിലേക്ക് കയറ്റുമ്പോൾ… വസൂ ഹേമേടത്തിയെ നോക്കി.

"ഏടത്തി മീനു…?"

"മീനു….മീനുട്ടി വാ…"

വസൂ ഉറക്കെ അകത്തേക്ക് വിളിച്ചു.
അവളെ പുറത്തേക്ക് കാണാതായപ്പോൾ വസൂ ഡോർ തുറന്നു ഇറങ്ങാൻ ഒരുങ്ങി.

"വേണ്ട മോളെ മീനു അകത്തിരുന്നോളും… ഹരി ഇപ്പൊ എത്താറായിക്കാണുമല്ലോ മോളൊന്നു വിളിച്ചു പറഞ്ഞാൽ മതി മീനുവിനെയും കൂട്ടി വരാൻ…
ഗംഗ മോൾക്ക് ഇപ്പോൾ തന്നെ വയ്യ."

"ഏടത്തി….അവള് ശെരിക്കും പേടിച്ചിട്ടുണ്ടെന്നു തോന്നുന്നു, എങ്ങനെയാ ഒറ്റയ്ക്ക് വിട്ടു.."

"വീട്ടിൽ അല്ലെ മോളെ ഹരിയെ വിളിക്ക്

💬 Comments

View all comments