Chapter Title : യുഗം 16 [Achilies] [Climax]
അപ്പോഴേക്കും ഉറങ്ങി തുടങ്ങിയ വാവയുടെ വായിൽ നിന്നും മുലയെടുത്തു ഗംഗ നയ്റ്റിക്കകത്താക്കി.
അതോടെ ഞാൻ വാതിൽ തുറന്നതും പുറത്തു ഇന്ദിരാമ്മ.
"ങ്ങട് മാറി നിക്കെടാ ചെക്കാ…...ഞാൻ ന്റെ മോളേം കൊച്ചുമോളേം കാണട്ടെ…"
വാതിൽ തുറന്ന എന്നെ തള്ളിമാറ്റി ഇന്ദിരാമ്മ മൈൻഡ് പോലും ചെയ്യാതെ നേരെ അകത്തേക്ക് കയറി.
ഗംഗയുടെ രണ്ടു കവിളിലും പിടിച്ചു നെറ്റിയിലും പിന്നെ കവിളിലും ഉമ്മ കൊടുത്തു ഇന്ദിരാമ്മ താൻ മുത്തശ്ശി ആയ സന്തോഷം ഗംഗയ്ക്കും കൊടുത്തു.
"മുത്തശ്ശിടെ കുറുമ്പി ഉറങ്ങിയോടാ…."
പയ്യെ ഗംഗയുടെ അരികിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന വാവയെ കയ്യിലെടുത്തു അവളുടെ ഉറക്കത്തിനു ഒരു തെല്ലിട പോലും ഭംഗം വരുത്താതെ നെഞ്ചോടു ചേർത്ത് കൊഞ്ചിക്കുമ്പോൾ.
ശെരിക്കും സ്വന്തം പേരക്കിടാവിനെ ലാളിക്കുന്ന ഒരു മുത്തശ്ശി ആയിട്ടേ ഇന്ദിരാമ്മയെ കാണാൻ ഒത്തുള്ളു.
കുഞ്ഞുസിന്റെ നെറ്റിയിൽ പതിയെ ചുണ്ടു ചേർത്ത് ഒരുമ്മ കൊടുത്തു, മടിച്ചിട്ടാണേലും കൊതി തീരാതെ കുഞ്ഞിനെ ഗംഗയുടെ അടുത്ത് കിടത്തി.
ഇന്നലെ ഇതൊന്നും വിളിച്ചു പറയാതിരുന്നതിന്റെ പരിഭവം ഇന്ദിരാമ്മ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പകരം വീട്ടുന്നുണ്ട്.
"ന്റെ മോള് ഇത്തിരി വിളറിയിട്ടുണ്ടല്ലോ…...ഇന്നലെ ഉറക്കം കിട്ടീലെ…."
വീണ്ടും ഗംഗയുടെ അടുത്ത് വന്നിരുന്നു അവളുടെ കണ്പോളകളിൽ പിടിച്ചു താഴ്ത്തി കണ്ണിലേക്ക് ചൂഴ്ന്നു നോക്കിയാണ് ഇന്ദിരാമ്മ പറഞ്ഞത്.
"ക്ഷീണോം എണ്ട്…."
"അമ്മാ….."
വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് ഞാൻ വിളിച്ചു.
"പോടാ….നിന്നോട് ഞാൻ കൂടില്ല….നീയും നിന്റെ ആഹ് കോന്തൻ ചേട്ടനില്ലെ അവനും ഒക്കേ കണക്കാ…."
ഇന്ദിരാമ്മ മുഖം മാറ്റിയെങ്കിലും ഇടറിയ സ്വരം കേട്ടതും ഞാൻ പിന്നെ ഒന്നും നോക്കിയില്ല.
"എന്റെ പോന്നു ഇന്ദിരാമ്മയല്ലെ…..പിണങ്ങല്ലേ…..ഇന്നലെ ആകെ ടെൻഷൻ അടിച്ചു...വല്ലാണ്ടായി പോയി...ഇവളുടെ കാര്യവും പിന്നെ മീനുവിന്റെ കാര്യവും ആകെ ഞാൻ ഒന്ന് ചുറ്റിപോയി….അതൊണ്ടല്ലേ…"
പിറകിലൂടെ ഇന്ദിരാമ്മയെ ചുറ്റിപ്പിടിച്ചു. കവിളിൽ ഒന്ന് ഉമ്മ കൊടുത്തതും ഇന്ദിരാമ്മ വെറുതെ ഫ്ലാറ്റ്.
"ഹ്മ്മ് ന്റെ കുഞ്ഞുമോള് വന്നതുകൊണ്ട് ഞാൻ ക്ഷെമിച്ചിരിക്കുന്നു….കേട്ടോടാ….തിരുമാലി….അവൻ
💬 Comments
View all comments