Chapter Title : യുഗം 16 [Achilies] [Climax]
"സമ്മതിച്ചല്ലോ…….ഇനി ആരും വാക്കു മാറരുത്...മാറിയാൽ…..പിന്നെ ഞങ്ങളുടെ കല്യാണം എന്നുള്ളത് മറന്നേക്കണം…..
ഒന്നാമത്…...എന്നെ കെട്ടും മുൻപ് ഹരിയേട്ടൻ ഇച്ചെയിയുടെയും ഗംഗേച്ചിയുടെയും കഴുത്തിൽ താലി കെട്ടണം…..ന്റെ കഴുത്തിൽ താലി കേറുമ്പോൾ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു നിക്കുന്ന ന്റെ ചേച്ചിമാരുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയിട്ട് വേണം നിക്ക് സുമംഗലി ആവാൻ….
രണ്ടാമത്…..നിക്ക് ന്റെ കുഞ്ഞിനെ കാണും മുൻപേ ന്റെ ഇച്ചേയിയുടെ കുഞ്ഞിനെ കാണണം തലോലിക്കണം…
ഈ രണ്ടു കാര്യവും നടത്തി തരണം നിക്ക്…"
അതുവരെ പിടിച്ചു നിന്ന എന്റെ കണ്ണിൽ നിന്നൊഴുകിയത് ഹൃദയത്തിൽ നിന്നൊഴുകിയ ചോര ആയിരുന്നു.
എന്നെ മടിയിൽ നിന്നും മാറ്റി വസൂ ഓടിപ്പോയി മീനുവിനെ കെട്ടിപ്പിടിച്ചു….അവളുടെ മുഖം മുഴുവൻ ഉമ്മ കൊണ്ട് നിറക്കുമ്പോൾ നിലവിട്ടു വസുവും കരയുന്നുണ്ടായിരുന്നു…
"ഇവൾ എന്റെ അനിയത്തിയാടാ…..എന്റെ മനസ്സ് അവൾക്കും അവളുടെ മനസ്സ് എനിക്കും കാണാം...അതിനു ഉള്ളു കീറിപൊളിച്ചു നോക്കുവൊന്നും വേണ്ട….ഞാനും ഗംഗയും മീനുവും...മൂന്ന് ശരീരങ്ങൾ ആയിപോയെന്നെ ഉള്ളു ,മനസ്സ് ഇപ്പോഴും ഒരിടത്താ……"
പറഞ്ഞു തീർന്നതും വീണ്ടും വസൂ മീനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു….വസുവിനെ കെട്ടിപ്പിടിച്ചു മീനുവും...ഇതെല്ലാം കണ്ടുകൊണ്ട് ഗംഗ കുഞ്ഞിന്റെ തുടയിൽ തട്ടികൊണ്ട് കണ്ണീര് പൊഴിച്ചു.
**********************************
കല്യാണ നാളുകൾ….
രണ്ട് മാസം കഴിഞ്ഞു മതി കല്യാണം എന്ന് തീരുമാനിച്ചത് ഇന്ദിരാമ്മയാണ്.
ഗംഗയ്ക്കും അത് ആവശ്യമായിരുന്നു എന്ന് കണ്ട് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.
പക്ഷെ അതിനു പണി കിട്ടിയത് എനിക്കാണ്….
ഇനി കല്യാണം കഴിയും വരെ വസൂ എന്നെ അടുപ്പിക്കില്ല എന്ന് കൂടി മീനുവിന് വാക്ക് കൊടുത്തു.
അതോടെ എന്റെ കാര്യം പിന്നേം അവലോസുണ്ട കണക്കായി.
"എറങ്ങാറായില്ലേ…….ഇരുന്നിരുന്നു എന്റെ ചന്തി
💬 Comments
View all comments