Chapter Title : യുഗം 16 [Achilies] [Climax]
ഇപ്പോൾ ഇങ്ങനെ അടക്കി കഷ്ടപ്പെടുന്നത്…..ഇപ്പോൾ ഇച്ചേയിയെ അങ്ങനെ കണ്ടപ്പോൾ….ആഗ്രഹം ഉണ്ടായിട്ടും. ഞാൻ പറഞ്ഞത് കൊണ്ടാണല്ലോ എന്നോർക്കുമ്പോൾ…"
"ഡി മീനൂസെ….ശെരിയ ഞങ്ങൾക്ക് രണ്ടു പേർക്കും ആഗ്രഹമുണ്ട്...പക്ഷെ അടക്കാനാവാത്തതല്ല….നീ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയിട്ടു തന്നെയാണ് ഞാനും വസുവും അത് സന്തോഷത്തോടെ സമ്മതിച്ചു തന്നത്.
ഇടയ്ക്കൊക്കെ വികാരത്തെ അടയ്ക്കാൻ പഠിക്കുന്നതും നല്ലതാണ് അല്ലെങ്കിൽ പിന്നെ എങ്ങനാടി മീനുട്ടി നമ്മളൊക്കെ മനുഷ്യരാവുന്നത്."
അവളെ ഒന്ന് ചുറ്റിപ്പിടിച്ചാട്ടി കൊണ്ട് ഞാൻ പറഞ്ഞതും കിലുക്കാം പെട്ടിപ്പോലെ മീനു ചിരിച്ചു.
"നിന്റെ ഗംഗേച്ചിയുടെ ഒരുക്കമൊക്കെ കഴിഞ്ഞോ...കുഞ്ഞു കൂടി ഉള്ളതാ നേരത്തെ പോയിട്ട് വേഗം പോരേണ്ടതാ ഇപ്പോൾ തന്നെ നീ ഒക്കെ ഒരുങ്ങി സമയം കളഞ്ഞു."
മീനുവിനെ തള്ളി ഞാൻ ഗംഗയെ കൂട്ടാൻ വിട്ടു.
"ദേ ഞാൻ പോയീന്നു കരുതി ഇച്ചേയിയെ ഇനിയും ഉടുപ്പിക്കാൻ നിക്കല്ലേ...സമയം ഇല്ലാത്തത…"
"പോടീ മീങ്കണ്ണി…."
"പോടാ കരിയേട്ടാ…"
മീനു പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും വസൂ ഇറങ്ങി വന്നു സാരി ഒക്കെ കുത്തി ഒന്ന് ശെരിയാക്കിയിട്ടുണ്ട് മുഖവും കഴുകി ടവൽ കൊണ്ട് തുടച്ചാണ് ഇറങ്ങിയത്.
"തെമ്മാടി…."
എന്നെ നോക്കി ചുണ്ടു കോട്ടി വസൂ പിറുപിറുത്തു.
"എന്തോ….,
ഒന്ന് അടുത്തപ്പോഴേക്കും പെണ്ണിന്റെ പിടി വിട്ടു പോയത് ഞാൻ കണ്ടതാട്ടോ…"
ഞാൻ എറിഞ്ഞതും കണ്മഷി കൊണ്ട് വീണ്ടും മിഴി കറുപ്പിച്ചുകൊണ്ടിരുന്ന പെണ്ണ് മുൻപിലെ കണ്ണാടിയിലൂടെ ചൂളി എന്നെ നോക്കി.
----------------------------------------
എന്റെ കാറിൽ മീനുവും ഹേമേടത്തിയും വസുവിന്റെ കാറിൽ ഗംഗയും ഇന്ദിരാമ്മയുമായി ഇറങ്ങി.
ആറു നിലയിലുള്ള കല്യാണി ടെക്സ്ടൈൽസിന്റെ മുന്നിലാണ് വന്നിറങ്ങിയത്.വസൂ പറഞ്ഞ പ്രകാരമാണ് മൂന്നുപേർക്കുമുള്ള കല്യാണ പുടവ ഇവിടെ നിന്നും മതീന്നു തീരുമാനിച്ചത്.
വലിയൊരു ഷോറൂം…
💬 Comments
View all comments