Chapter Title : യുഗം 16 [Achilies] [Climax]
അഞ്ചു പെണ്ണുങ്ങളുമായി കയറി വന്ന എന്നെ പലരും നോക്കി. മൂന്ന് അതി സുന്ദരികളായ സ്ത്രീകൾ കൂടുതൽ ഇടപഴകി എനിക്ക് ചുറ്റും നിൽക്കുന്നതും അവിടുള്ള സെയിൽസിലെ തരുണികളിൽ അത്ഭുതം നിറച്ചു.
എല്ലാത്തിനെയും കൂട്ടി ബ്രൈഡൽ സെക്ഷനിൽ കൊണ്ടുപോയി ഞാൻ എന്റെ കുഞ്ഞുസിനെയും എടുത്ത് അവിടെയുള്ള ഒരു സെറ്റിയിൽ ഇരുന്നു, സാരിയും എന്റെ പെണ്ണുങ്ങളും അവിടുള്ള സെയിൽസ്ഗേൾസുമായി ഇനി പൊരിഞ്ഞ യുദ്ധം നടക്കും എന്ന് അറിയാവുന്ന ഞാൻ കാണിയായി ഇരുന്നതെ ഉള്ളു.
മുൻപിലെ ഡിസ്പ്ലേയിലെ സാരികൾ ഓരോന്നായി മുന്നിലെ ഡെസ്കിലേക്ക് വീഴുന്നത് കണ്ടപ്പോൾ പെണ്ണുങ്ങൾ വേട്ട തുടങ്ങി എന്ന് മനസ്സിലായി.
ഇടയ്ക്ക് മീനു വരും ഒരു സാരി നെഞ്ചിൽ വെച്ച് തിരിഞ്ഞും ചെരിഞ്ഞും എന്നെ കാണിക്കും...അത് കഴിഞ്ഞു വസൂ വരും തൊട്ടടുത്ത നിമിഷം ഗംഗയും.
എല്ലാവർക്കും തമ്പ്സ് അപ്പ് കൊടുക്കുന്നതാണ് എന്റെ പണി.
പക്ഷെ എന്റെ തമ്പ്സ് അപ്പിൽ ഒന്നും പിള്ളേര് വീണില്ല…
ഉച്ചക്ക് തുടങ്ങിയ യുദ്ധത്തിന് തീരുമാനം ആയപ്പോൾ വൈകീട്ടായി… പ്രസവിച്ചു വയ്യാതെ കിടക്കുന്നു എന്ന് പറഞ്ഞ ഗംഗയ്ക്കായിരുന്നു സാരി എടുക്കാൻ ഏറ്റവും കൂടുതൽ സമയം എടുത്തത്.
മൂന്ന് പേരും പല നിറങ്ങളിൽ മുങ്ങിത്തപ്പിയെങ്കിലും അവസാനം ചുവന്ന പട്ടു സാരിയിൽ തൃപ്തിയടഞ്ഞു.
പിന്നെ ഇന്ദിരാമ്മയ്ക്കും ഹേമേട്ടത്തിക്കും സാരി...എനിക്കും അജയേട്ടനും ഡ്രസ്സ്…
പിന്നെ അവളുമാർക്ക് അണ്ടർ ഗാർമെന്റസ് ഒക്കെ വാങ്ങി. പുറത്തുന്നു ഫുഡും കഴിച്ച് വീട് പിടിച്ചപ്പോഴേക്കും രാത്രി ഇരുട്ടിയിരുന്നു.
വെറുതെ സെറ്റിയിൽ കുഞ്ഞൂനേം പിടിച്ചു കുത്തി ഇരുന്ന ഞാൻ തളർന്നു, പക്ഷെ പെൺപട ഒരു തളർച്ചയുമില്ലാതെ പിന്നെയും രാത്രി കഴിയുവോളം എടുത്ത തുണിയും അതിന്റെ തീരാത്ത കഥയും പറഞ്ഞു
💬 Comments
View all comments