0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2086

വസൂ…

"എനിക്ക് ഒരു നിമിഷം പോലും മിസ്സ് ചെയ്യാൻ വയ്യട...കണ്ണുപോലും ചിമ്മരുതേ എന്ന് പ്രാര്ഥനായിലായിരുന്നു ഞാൻ അത്ര കൊതിച്ചിരുന്നു….ഈ നിമിഷങ്ങൾ…"

എന്നെ ഒന്ന് ചേർന്ന് കിട്ടിയപ്പോൾ സ്വരം താഴ്ത്തി വസൂ പറഞ്ഞു.

മീനുവിന്റെ ഊഴമായപ്പോൾ പെണ്ണ് ചെന്ന് ഗംഗയെയും വസുവിനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
രണ്ടു പേരും പെണ്ണിന്റെ കവിളിൽ ഉമ്മ കൊടുത്തു, ഹേമേട്ടത്തിയുടെ കയ്യും പിടിച്ചു മീനുട്ടി മണ്ഡപത്തിൽ കയറി.
വസുവിനെ പോലെ നിറ കണ്ണുകളുമായി ഞാൻ താലികെട്ടുന്നത് അവൾ മനം നിറയെ കണ്ടു നിന്നു.
സിന്ദൂരം കൂടി തൊട്ടതും മീനു കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു,
എന്നെ വരിഞ്ഞുമുറുക്കിയ അവൾ അവളുടെ ഉള്ളു നിറഞ്ഞ സന്തോഷം മുഴുവൻ കരഞ്ഞു തീർത്തു.

വലം ചുറ്റി വന്നതിന് ശേഷം ഗംഗയും വസുവും മീനുവും ഞാനും കൂടി ഒരുമിച്ചാണ് പിന്നീട് തൊഴുതത്…
തൊഴുതു കഴിഞ്ഞു തേവരുടെ മുന്നിൽ വെച്ച് തന്നെ മോതിരങ്ങൾ പരസ്പരം മാറ്റി.
അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു.

പിന്നെ അനുഗ്രഹം വാങ്ങുന്ന പരിപാടിയായിരുന്നു.
അവരെല്ലാം വേണ്ട എന്ന് പറഞ്ഞിട്ടും ഇവളുമാര് മൂന്നും കൂടെ എന്നേം വിളിച്ചുകൊണ്ട് പോയി.
ഇന്ദിരാമ്മ രാമേട്ടൻ ഹേമേടത്തി, പൂജാരി എന്നിവരുടെയെല്ലാം കാലിൽ വീണു അനുഗ്രഹം വാങ്ങിപ്പിച്ചു.
കാവിലെ ആഹ് കുളിരും ഇരുളും പടർന്ന മരത്തണുപ്പിൽ
ഞങ്ങളെ വിട്ടിട്ടു ബാക്കി എല്ലാവരെയും കൂട്ടി അജയേട്ടൻ പോയി.
കാവ് അത്യാവശ്യം വലുതാണു ചുറ്റും ഒരു പത്തേക്കറോളം കാട് നടുവിൽ അമ്പലം, അമ്പലം എന്ന് പറയാനാവില്ല ശ്രീകോവിൽ മാത്രം ഉണ്ട് അവിടെ മാത്രം നേരിട്ട് വെളിച്ചം കടക്കും ബാക്കി ഉള്ളിടത്തെല്ലാം ഇലച്ചാർത്തൊരുക്കിയ തണലും തണുപ്പും മാത്രം.
കുഞ്ഞു മീനുവിന്റെ കയ്യിൽ ഉണ്ട്.
അല്പം കഴിഞ്ഞു വന്നാൽ മതിയെന്ന് ഇന്ദിരാമ്മ പറഞ്ഞതനുസരിച്ചു ഇവിടെ തന്നെ കുറച്ചുനേരം ചിലവഴിക്കാനാണ് മൂന്നും കൂടി തീരുമാനിച്ചത്.
എന്റെ കയ്യിൽ തൂങ്ങിയാണ് വസൂ നടക്കുന്നത് മീനുവിന്റെ ഒപ്പം തുമ്പിയെയും നോക്കി

💬 Comments

View all comments