0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 4.9K

അന്ന് മുതൽ കാർത്തിക ഞങ്ങളുടെ എല്ലാവരുടെയും തുമ്പി ആയി.
ചെല്ല പേരിട്ടത് ഇന്ദിരാമ്മയാണ്,
എല്ലാര്ക്കും ആഹ് പേരും ഒത്തിരി ഇഷ്ടമായി.
ചടങ്ങു കഴിഞ്ഞു ഉച്ചയ്ക്ക് എല്ലാവരും കൂടെയാണ് സദ്യ ഒരുക്കിയത്.
വയറു പൊട്ടാറാവും വരെ പെണ്ണുങ്ങൾ ഞങ്ങളെ ഇരുത്തി വിളമ്പി.
അവസാനം പായസം കൂടി വായിലേക്ക് ഒഴിച്ച് തന്നു.
കിളി പാറി കോലായിൽ ആണുങ്ങൾ എല്ലാം മന്നിച്ചു കിടക്കുമ്പോഴാണ് ഗംഗ വന്നു എന്റെ ചെവിയിൽ അത് പറഞ്ഞത്,
അജയേട്ടൻ വന്നപ്പോൾ കുപ്പി കൊണ്ട് വന്നിരുന്നു പോലും, അത് കുടിപ്പിക്കാതെ ഇരിക്കാനുള്ള അവളുമാരുടെ പ്ലാൻ ആയിരുന്നു ഈ വയറിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കാൻ….

"കുടിക്കാത്ത എന്നോടെന്തിനാടി ഈ കടുംകൈ കാണിച്ചത്….അവസാനം കുറെ പയാസോം….കുനിഞ്ഞു കൈ കഴുകി തല പൊക്കിയപ്പോൾ തല കറങ്ങി വീഴുമെന്ന് തോന്നിപ്പോയി…"

ഞാൻ പറഞ്ഞത് കേട്ട് പെണ്ണ് കിലുകില ചിരിച്ചു.

"തുമ്പി എന്ത്യേടി…"

"അവൾക്ക് പാല് കൊടുത്തു ഉറക്കാൻ കിടത്തി അപ്പോൾ പെണ്ണിന് വായിൽ അമ്മിഞ്ഞ കിട്ടാത്തതിന്റെ ചിണുക്കം, ഞാൻ മീനൂനെ പിടിച്ചിരുത്തി കൊടുത്തു, അവളും നേരാം വണ്ണം ഇന്നലെ ഉറങ്ങിയില്ലായിരുന്നു രാത്രി തുമ്പി എഴുന്നേറ്റു കരഞ്ഞപ്പോൾ അവളാ എടുത്തോണ്ട് നടന്നെ...ഇപ്പോഴാവുമ്പോൾ തുമ്പീടെ കൂടെ കിടന്നു ഉറങ്ങിക്കോളും."

ഗംഗ പറഞ്ഞിട്ട് എന്റെ തലയിലൂടെ വിരലോടിച്ചു.

"അവരോടി….?"

"അവിടെ അടുക്കളയിൽ പാത്രമൊക്കെ കഴുകുവാ….ന്നെ ഓടിച്ചു വിട്ടു...ഇവിടുത്തെ പാടെന്താണെന്നറിയാൻ…."

"ഡി ഗംഗകുട്ടി….രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണമാട്ടോ…."

ഞാൻ പെണ്ണിനെ നോക്കികൊണ്ട് പറഞ്ഞു.

"എനിക്കെന്നാലും പേടിയുണ്ട് ഹരി മീനുവിന്റെ വാശിപ്പുറത്താ ഞാനും ഇച്ചേയിയും സമ്മതിച്ചത്. പക്ഷെ…"

"ദേ പെണ്ണെ ഒറ്റ കുത്തു ഞാൻ വെച്ച്

💬 Comments

View all comments