0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 4.9K

സംസാരിക്കാൻ പറ്റിയിരുന്നേൽ മൂന്നിനേം ചീത്ത പറഞ്ഞേനെ.
ഗംഗയുടെ ക്ഷീണവും മാറി വന്നിട്ടുണ്ട് പക്ഷെ പെണ്ണിപ്പോൾ ഒന്നൂടെ ഭംഗി ആയി കൊഴുത്ത കൈ തണ്ടകളും മടക്കു കൂടിയ ഇടുപ്പും ഒക്കെ ആയി ഇടയ്ക്ക് കണ്ണ് കാട്ടി പെണ്ണ് എന്നെ കൊതിപ്പിക്കാറുണ്ട് സാഹചര്യം ചൂഷണം ചെയ്യാൻ ഗംഗയെ കഴിഞ്ഞേ വേറെ ആളുള്ളു.
ആഹ് ഇനി രണ്ടാഴ്ച കൂടി അല്ലെ ഉള്ളൂ…
**********************************
"ഡാ എണീക്കെടാ ചെക്കാ ബാക്കി പിന്നെ ഉറങ്ങാം കല്യാണത്തിന്റെ അന്നാ ചെക്കന്റെ ഒരു ഉറക്കം എണീച്ചു വേഗം പോയി കുളിച്ചു റെഡി ആയിക്കെ."

ഇന്നലെ രാത്രി എല്ലാരും കൂടെ കല്യാണ തലേന്ന് കഥ പറഞ്ഞു ഇരുന്നു കിടന്നു ഉറങ്ങിയപ്പോൾ പാതിരാ കഴിഞ്ഞു.
ഉറക്കം മുഴുവൻ എനിക്ക് തീർന്നിട്ടുമില്ല…
അപ്പോഴാണ് ഇന്ദിരാമ്മ വന്നു വിളിക്കുന്നത്.

"അമ്മ പോയി അവളുമാരെ വിളിച്ചെഴുന്നേല്പിച്ചു റെഡിയാക്ക്….അവളുമാര് പൊട്ടു കുത്താൻ എടുക്കുന്ന നേരം മതി എനിക്ക് ഉടുക്കാൻ….കുറച്ചൂടെ ഉറങ്ങിക്കോട്ടെ അമ്മെ…"

"എന്റെ പിള്ളേര് നേരത്തെ എണീറ്റ് റെഡി ആയി ഇരിക്കുവാ...നീയാ മടിയൻ എണീക്കെടാ….ഇനിയും കിടന്നുറങ്ങിയാൽ ഈ കോലത്തിൽ ഞാൻ വലിച്ചുകൊണ്ടോവും….പിന്നെ കൈലി ഉടുത്തു നിനക്ക് കെട്ടേണ്ടി വരും…
എണീക്ക് ചെക്കാ…"

എന്റെ ചന്തിപ്പുറത് അടി വീണതും പിന്നെ കിടന്നില്ല എണീറ്റു, ഇനിയും കിടന്നാൽ ചിലപ്പോൾ ഇന്ദിരാമ്മ പറഞ്ഞപോലെ ചെയ്‌ത് കളയും.
തള്ളി കുളിമുറിയിൽ കയറ്റി ഇന്ദിരാമ്മ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി.
കുളിച്ചിറങ്ങിയപ്പോൾ എനിക്കുടുക്കാനുള്ള കല്യാണ ഡ്രസ്സ് കട്ടിലിൽ ഇട്ടിട്ടുണ്ട്.
നേരെ അതെടുത്തു ഉടുത്തു.
കല്യാണം എന്ന് പറയുമ്പോൾ അത്ര വലിയ ആര്ഭാടങ്ങളൊന്നുമില്ല ഞങ്ങൾ മാത്രമേ ഉള്ളു ഇവിടുന്നു കുറച്ചു മാറിയുള്ള ഒരു കാവും അവിടെയൊരു

💬 Comments

View all comments