Chapter Title : യുഗം 16 [Achilies] [Climax]
ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി ആഞ്ഞു ശ്വാസം വലിച്ചു നിന്നു.
അവളുടെ മാറ്റത്തിൽ പെട്ടെന്ന് അമ്പരന്ന ഞാൻ ഒന്ന് കിടുത്തു. പക്ഷെ അവളുടെ നിൽപ്പിൽ എന്തോ അസ്വസ്ഥത തോന്നിയ ഞാൻ ലൈറ്റ് ഓൺ ആക്കി അവളുടെ അടുത്തേക്ക് നടന്നു,
തോളിൽ എന്റെ കൈ പതിഞ്ഞതും മീനു ഞെട്ടുന്നത് ഞാൻ കണ്ടു.
"മീനൂസെ….എന്താ പറ്റിയെ.."
എന്റെ ശബ്ദത്തിലെ ആശങ്ക മനസ്സിലാക്കിയാവണം മീനു പെട്ടെന്ന് തിരിഞ്ഞു.
"എന്നെ കൊണ്ടോയി കളഞ്ഞേക്ക് ഹരിയേട്ടാ….ഒന്നിനും കൊള്ളാതെ എന്തിനാ എനിക്ക് ഇങ്ങനെ ഒരു ജീവിതം."
കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീണ മീനു ഓരോന്ന് പറഞ്ഞു എണ്ണിപ്പെറുക്കാൻ തുടങ്ങി.
"അതിനിപ്പോൾ ഇവിടെ എന്താ ഉണ്ടായേ...മോൾക്കിതിനിപ്പോ വയ്യെങ്കിൽ എന്താ കാത്തിരിക്കാൻ ഞാൻ ഇല്ലേ അവസാനം വരെ ഇനി കഴിഞ്ഞില്ലെങ്കിലും എനിക്ക് ഒരു വിഷമവുമില്ല….നിന്നെ എനിക്ക് തിരിച്ചു കിട്ടിയത് തന്നെ പുണ്യമാണ്….അത് മാത്രം മതി എനിക്ക് ജീവിക്കാൻ…."
അവളുടെ കരച്ചിൽ വീണ്ടും ഉയർന്നതല്ലാതെ കുറഞ്ഞില്ല…..
"എന്റെ മേത്തു തൊടുമ്പോഴെല്ലാം ആഹ് ദിവസോണു നിക്ക് ഓർമ വരുന്നേ...എല്ലാം കടിച്ചു പിടിക്കാൻ നോക്കീതാ ഞാൻ,
പക്ഷെ കഴിയണില്ല….."
"എന്തിനാ മീനൂസെ പിടിച്ചു വച്ചെ എന്നോട് പറയാരുന്നില്ലേ….എനിക്ക് മനസിലാവില്ലെന്നു നിനക്ക് തോന്നിയോ…."
എന്റെ നെഞ്ചിൽ തല ചായ്ച്ചു ഏങ്ങലടിച്ചു കരയുന്ന മീനുവിനെ കെട്ടിപ്പിടിച്ചു മുടിയിൽ തലോടി ഞാൻ ആശ്വസിപ്പിച്ചു.
അന്നവളെ ഒരു പൊടിക്കുപോലും എന്റെ നെഞ്ചിൽ നിന്നകറ്റാതെ എന്റെ ഹൃദയമിടിപ്പ് താരാട്ടക്കി ഒരു കുഞ്ഞിനെ പോലെ കിടത്തി ഉറക്കി…..ഒരിക്കൽക്കൂടി ഇവളെ ഇനി നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു എന്നിൽ.
പിറ്റേന്ന് ഒന്നും ആരും അറിയണ്ട എന്ന് പറഞ്ഞാണ് ഞാൻ മീനുവിനെ റൂമിൽ നിന്നും പറഞ്ഞു വിട്ടത്….ഇവളുടെ അവസ്ഥ അറിഞ്ഞാൽ ചിലപ്പോൾ ഗംഗയ്ക്കും വസുവിനും കൂടെ സങ്കടം ആകും എനിക്കറിയാമായിരുന്നു.
"നീ എന്റെയാ മീനു എന്ത് കുറവുണ്ടെങ്കിലും എങ്ങനെ ആണെങ്കിലും എനിക്ക് നിന്നെ സ്നേഹിക്കാനെ കഴിയൂ….അതുകൊണ്ട് അവരുടെ എല്ലാം പ്രിയപ്പെട്ട
💬 Comments
View all comments