0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 4.9K

"ഇല്ല….പൊന്നുമോൻ കുറച്ചൊന്നു ക്ഷെമിക്കട്ടോ…"

ഗംഗ എന്റെ പൂതിയുടെ തലയിൽ വെള്ളം ഒഴിച്ച് കെടുത്തി.

"ഇനി എന്റെ മോൻ മീനുനേ തൊട്ടിട്ടു മതി ഞങ്ങളെ എന്ന് ഞാനും ഇച്ചേയിയും കൂടി എടുത്ത തീരുമാനമാണ്….അവളല്ലേ ഹരി അതിനു ഏറ്റവും യോഗ്യത ഉള്ളവൾ….പെണ്ണിന് പേടിയുണ്ട്….ആഹ് ഓർമകളുടേതാവാം അതാ ഇന്ന് ഞങ്ങൾ കൂടി ഇവിടെ കൂടിയത് നാളത്തേക്ക് മീനുവിനെ വിടും മുൻപ് പെണ്ണിന് ഒരു മനസ്സ് ഫ്രീ ആക്കാനുള്ള പരീക്ഷണം...അതോണ്ട് ഇന്നൊന്നും വേണ്ടാ…"

ഗംഗ പറഞ്ഞത് എനിക്ക് മനസിലായി..ശെരിയാണ് മീനുവിന് സമയം വേണം, അതിനു ഇതുപോലെ മഞ്ഞുരുക്കുന്ന രാത്രി ആവശ്യമാണ്.

"ആഹ് ഷർട്ട് ഊരിയെക്ക്…"

വസൂ എന്റെ ഷർട്ടിനായി കൈനീട്ടിയപ്പോൾ അത് ഞാൻ ഊരി കൊടുത്തു.

അപ്പോഴേക്കും മീനു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിരുന്നു.

കിംഗ് സൈസ് ബെഡ് ആയതുകൊണ്ട് സ്ഥലക്കുറവൊന്നുമില്ല, ഞാൻ നേരെ നടുവിൽ കിടന്നപ്പോൾ ഗംഗ എന്റെ നെഞ്ചിൽ തല വച്ച് വട്ടം കിടന്നു അവളുടെ അടുത്ത് തുമ്പിയെയും കിടത്തി ഗംഗയുടെ പിറകിൽ മീനുവിനെ എന്റെ വയർ തലായിണയാക്കി കൊടുത്തതുകൊണ്ട് വസൂ കിടത്തി മീനുവിന്റെ പിറകിൽ അവളെ കെട്ടിപ്പിടിച്ചു എന്റെ അരയിൽ തല വെച്ച് വസുവും.
തുമ്പിയെ ഉറങ്ങും മുൻപ് മാത്രമേ തൊട്ടിലിലേക്ക് മാറ്റി കിടത്താറുള്ളൂ.

മൂന്നിന്റെയും മുടികളിലൂടെ വിരലോടിച്ചു ഞാൻ കിടന്നു.
മൂന്നിന്റെയും ചൂട് എന്നിലേക്ക് പ്രവഹിക്കുന്നുണ്ട്.
ശെരിക്കും ഒരു ചൂളയിൽ കിടക്കുമ്പോലെ….
കുറച്ചു നേരം കഴിഞ്ഞതും ഗംഗയിൽ നിന്നും താളത്തിലുള്ള ശ്വാസം അറിഞ്ഞു തുടങ്ങിയതും ഞാൻ അവളെ ഒന്ന് തട്ടി എഴുന്നേൽപ്പിച്ചു.

"കുഞ്ഞിനെ കൊണ്ട് പോയി തൊട്ടിലിൽ കിടത്തു ഗംഗേ…"

ഉറക്കം തടസ്സപ്പെട്ട ഗംഗ ഒന്ന് ചിണുങ്ങി കൊണ്ട്

💬 Comments

View all comments