Chapter Title : യുഗം 16 [Achilies] [Climax]
വാവയെ എടുത്തു ഒന്നാട്ടി കൊണ്ടുപോയി തൊട്ടിലിൽ കിടത്തി.
തല പൊക്കി നോക്കിയപ്പോൾ മീനുവും വസുവും അതിനകം തന്നെ ഉറക്കം പിടിച്ചിരുന്നത് ഞാൻ കണ്ടു അനങ്ങിയാൽ രണ്ടു പേരുടെയും ഉറക്കം പോവും എന്നുള്ളതുകൊണ്ട് ഞാൻ അനങ്ങാതെ കിടന്നുകൊടുത്തു.
കുഞ്ഞിനെ കിടത്തിയിട്ട് ഗംഗ വന്നു നോക്കി വസൂ എന്റെ വയറിലേക്ക് തല ആക്കിയിട്ടുണ്ട് മീനു വസുവിന്റെ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങുന്നു.
ഗംഗ താഴ്ന്നു ചെന്ന് രണ്ടു പേരുടെയും തലയിൽ ഉമ്മ വെച്ചിട്ട് പുതപ്പ് കൊണ്ട് ഒന്ന് പുതപ്പിച്ചു.
പിന്നെ നേരെ വന്നു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
"ഹരി…..ഇച്ചേയിയും മീനുവും എന്ത് പാവാല്ലേ…."
"അപ്പോൾ നീ പാവോല്ലേ…"
"അതും ആണ്….എങ്കിലും….എനിക്കിപ്പോൾ സന്തോഷം നിറഞ്ഞു നിക്ക്യ….ഉള്ളു മുഴുവൻ അപ്പോൾ, ഇങ്ങനെ ഒക്കെ പറയാൻ തോന്നും അതൊക്കെ കേട്ടോണം….അതിനാ കേട്ട്യോൻ….കേട്ടോടാ…….
…..ശ്ശെ ആഹ് മൂഡ് കളഞ്ഞു."
"ആഹ് മൂഡ് വരാതിരിക്കുന്നതാ നല്ലത്…..ഒന്നാമതെ നിന്റെ പാൽ തിങ്ങുന്ന അമ്മിഞ്ഞ എന്റെ നെഞ്ചിലൊരൊച്ചോണ്ടാ പെണ്ണിന്റെ കഥപറച്ചിൽ…..ഇവിടെ പിടിച്ചു നിക്കുന്ന പാട് എനിക്കേ അറിയൂ….എന്റെ പിടി വിടീപ്പിക്കാതെ ഉറങ്ങു ഗംഗകുട്ടി….ഉമ്മ…"
"യ്യോ ഇങ്ങനൊരു കേട്ട്യോനെ ആയിപ്പോയല്ലോ തേവരെ ഞങ്ങൾക്ക് കാത്തു വച്ച് തന്നത്."
ഗംഗ ഇളകി ചിരിച്ചോണ്ടു പറഞ്ഞു.
എന്റെ ദേവിമാരുടെ ഭാരം ശരീരത്തിൽ വഹിച്ചുകൊണ്ട് നിദ്രാ ദേവിയെക്കൂടി പ്രാപിച്ചു എപ്പോഴോ മയങ്ങി.
*********************
കാലത്തെഴുന്നേൽക്കുമ്പോൾ നെഞ്ചിൽ ആഹ് പാലമ്മിഞ്ഞയുടെ കുറവ് ഞാൻ അറിഞ്ഞു.
എന്നാൽ ഇപ്പുറത്തെ വശത്ത് എന്റെ ചൂടിലേക്ക് തിക്കിതിരക്കിയെന്നോണം വസുവിന്റെ വിടർന്ന നിതംബമാണ് എന്റെ അരയിലേക്ക് തള്ളി വെച്ചിരിക്കുന്നത് എന്ന് മനസിലായി വസുവിന്റെ കൈക്കുള്ളിൽ കുഞ്ഞിനെ പോലെ മീനുവും,
രണ്ടും പൂണ്ട ഉറക്കത്തിലാണ്
💬 Comments
View all comments