Chapter Title : യുഗം 3 [കുരുടി]
ഗംഗ. പെട്ടെന്ന് മുകളിലേക്കു നോക്കിയ അവൾ കണ്ടത് ചിരിച്ചോണ്ട് ജനാലക്കൽ നിൽക്കുന്ന എന്നെയാണ്, നാണം മുഖത്തേക്കിരച്ചു കയറി കരിയെഴുതിയ കണ്ണുകൾ താഴ്ത്തി നിന്ന അവളെ കണ്ടപ്പോൾ ഓടിച്ചെന്നു ഒരുമ്മ കൊടുക്കാനാണ് തോന്നിയത് പിന്നെ കഷ്ടപ്പെട്ട് അതടക്കി അവിടെ തന്നെ ഞാൻ ചിരിച്ചു കൊണ്ട് നിന്നു. എന്നെ ഒന്ന് നോക്കിയിട്ടു പെണ്ണ് നാക്കു നീട്ടി എന്നെ കളിയാക്കി അവിടുന്നു ഓടി.ദൂരെ അപ്പോൾ സൂര്യൻ കടലിൽ മുങ്ങിത്താഴാനുള്ള തിടുക്കത്തിൽ ആയിരുന്നു, ശോണിമ പടർന്ന ആകാശത്തിൽ പക്ഷികൾ കൂടാണയാൻ കൂട്ടത്തോടെ പറന്നു.
രാത്രി കയ്യിൽ കഞ്ഞിയും പപ്പടവും പയറു കറിയുമായാണ് അവൾ മുകളിലേക്കു വന്നത് ബ്ലൗസും പാവാടയും തന്നെ വേഷം, ഞാൻ തന്നെ കുടിക്കാൻ നോക്കിയപ്പോൾ തടഞ്ഞു അവൾ കോരി തന്നു കഞ്ഞിയോടൊപ്പം ഇടയ്ക്കു കടിക്കുന്ന തേങ്ങയും കൂടിആയപ്പോൾ രുചി കൂടി. പാത്രം വെക്കാൻ താഴേക്ക് പോയ അവൾ കുറച്ചു കഴിഞ്ഞു വന്നു ഡോർ അടച്ചു മുടി അഴിച്ചു കെട്ടി അവൾ ബാത്റൂമിലേക്ക് കേറി അഞ്ചു മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നു. നേരെ പോയി ഷെൽഫിന്റെ മുകളിൽ ഉള്ള കണ്ണാടിയിൽ നോക്കി മുടി വീണ്ടും കെട്ടി വെച്ച് തിരിഞ്ഞു നിന്ന് ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കി ചിരിച്ചു, " നീ ഈ കൊലത്തിലാ ലോകം മൊത്തം ചുറ്റണേ." അവള് ബാത്‌റൂമിൽ പോയി വന്നപ്പോൾ ബ്രാ ഊരി മാറ്റിയുട്ടുണ്ട്. എന്റെ ചോദ്യം ,
കേട്ടതും അവൾ ചുണ്ടു കോട്ടി "അതിനു ലോകം മുഴുവൻ പോണൊന്നുമില്ലട്ട ഈ തൊടിയിൽ മാത്രേ ഉള്ളു ഈ പറമ്പിൽ അങ്ങനെ പുറത്തുന്നു ആരും വരില്ല എട്ടു ഏക്കറോളം
💬 Comments
View all comments