Chapter Title : യുഗം 4 [കുരുടി]
കണ്ണിലെ മൂർച്ച കണ്ട പിന്നെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല, ഗംഗ വാസുകിയെയും വലിച്ചുകൊണ്ട് റൂമിലേക്ക് കയറി.
ഉള്ളിൽ നിറഞ്ഞ മനഃസ്ഥാപത്തോടെ ആണ് ഞാൻ റൂമിലേക്ക് കയറിയത് ശെരിക്കും ശപിക്കപ്പെട്ട ജന്മമാണെന്നു തോന്നിപ്പോയ നിമിഷം.
ഭാരം കൂടിയ തലയും കാലുമായി റൂമിലേക്ക് കയറുമ്പോൾ ചെവിയിൽ മൂളിച്ച ഉയരുന്നുണ്ടായിരുന്നു. ഞാൻ വരുന്ന വരെ സ്നേഹത്തോടെ കഴിഞ്ഞവർ ഞാൻ കാരണം ഇപ്പോൾ, എന്തും സംഭവിക്കാം എന്നാ അവസ്ഥയിൽ, ഇവിടുന്നു പോകാൻ തന്നെ തീരുമാനിച്ചു, പക്ഷെ ഗംഗ..............വേണ്ട, വിളിച്ചാൽ ചിലപ്പോൾ അവൾ കൂടെ വരും അത് ചേച്ചിയോട് കാണിക്കുന്ന പൊറുക്കാനാവാത്ത തെറ്റാണ് അവരെ തമ്മിൽ പിരിയിക്കാൻ പാടില്ല.
അവൾ വരുന്നത് വരെ ഈ റൂമിൽ ഞാൻ ഈ വീട്ടിലെ എന്റെ അവസാന നിമിഷങ്ങൾ എണ്ണി.
അര മണിക്കൂർ കഴിഞ്ഞതും റൂമിന്റെ വാതിൽ തള്ളി തുറന്നു ഗംഗ വന്നു, ഞാൻ എന്റെ രണ്ടു മൂന്ന് ഷർട്ടും മുണ്ടും എടുത്തൊരു കവറിൽ ആക്കിക്കൊണ്ടിരുന്നപ്പോഴാണ് അവൾ വന്നത് തിരിഞ്ഞ എന്റെ കൈയിൽ കവറും ഉടുപ്പും കണ്ട അവൾ ദേഷ്യത്തോടെ എന്റെ മുമ്പിലേക്ക് വന്നു ചെകിടടിച്ചു ഒരടി തന്നു, തല ഒന്ന് തിരിഞ്ഞു പോയി.
"എന്നെ ഒറ്റക്കാക്കി നീ പോവുവോ എന്നെ ആശിപ്പിച്ചിട് നീ പോവുവോ, നീ എന്നെ ചതിക്കുവായിരുന്നോ അപ്പോ."
എന്റെ കോളറിൽ കുത്തിപ്പിടിച്ചു കരഞ്ഞു അവൾ എന്നോട് ചോദിച്ച ചോദ്യത്തിൽ ഞാൻ പതറി, കയ്യിലിരുന്ന കവർ ഊർന്നു താഴെ വീണു. അവളുടെ രണ്ടു കവിളിലും കൈ ചേർത്ത് എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു അവളെ ഞാൻ മുറുക്കി പിടിച്ചു എന്റെ നെഞ്ചിൽ അപ്പോഴും അവൾ പതിയെ ഇടിക്കുന്നുണ്ടായിരുന്നു.
"എന്റെ പൊന്നുമോളെ നിന്നെ പിരിയുന്നതിലും എളുപ്പം എനിക്ക് ജീവിതം അവസാനിപ്പിക്കുന്നതാ.
എന്താ ഞാൻ ചെയ്ത തെറ്റെന്നു ഇപ്പോഴും അറിയില്ല, പക്ഷെ ഞാൻ കാരണം നിങ്ങൾ തമ്മിൽ എന്തേലും ഉണ്ടായാൽ പിന്നെ എനിക്കത് സഹിക്കാൻ പറ്റില്ല
💬 Comments
View all comments