Chapter Title : യുഗം 5 [കുരുടി]
ചിരി ഒന്ന് ചിരിച്ചു തന്നാൽ മതി."
ഒന്നൂടെ എന്നെ ഒന്നമർത്തി കെട്ടിപ്പിടിച്ചു കണ്ണ് തുടച്ചു എന്നെ ഏറെ കൊതിപ്പിക്കുന്ന അവളുടെ വിടർന്ന ചിരി എനിക്ക് സമ്മാനിച്ചു.
"ഓഹ് എന്റെ പൊന്നേ ഉമ്മാ."
അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഞാൻ പറഞ്ഞു എന്റെ കൈകൾ വഴിവിട്ടു സഞ്ചരിക്കാൻ തുടങ്ങിയതും പെണ്ണ് കൈ പിടിച്ചു നേരെ ആക്കി.
"മതി ഇനി വന്നിട്ടു.......അല്ലെങ്കിൽ എന്റെ മോന്റെ പോക്ക് നടക്കില്ല."കണ്ണുരുട്ടി അവൾ പറഞ്ഞതും. പതിവുപോലെ അവളുടെ ചന്തിക് ഒരു തല്ലു തല്ലി ഞാൻ ഓടി.
************************************
സ്റ്റാൻഡിൽ നിന്നും ഫുഡും തട്ടി ഞാൻ മൂന്നാർ ബസ്സ് പിടിച്ചു. പുറകിലെ സൈഡ് സീറ്റ് കിട്ടി, ബസ്സിൽ ആളില്ലാതിരുന്നതും ഒരു കണക്കിന് നന്നായി.
ഇതിനിടയിൽ ഗംഗയുടെ ബ്ലൂ ടൂത് സ്പീക്കർ ഞാൻ അടിച്ചു മാറ്റിയിരുന്നു. അത് കണ്ടു പിടിച്ചതും പെണ്ണ് എന്റെ മുതുക് മുഴുവൻ മാന്തിപറിച്ചു. പിന്നെ തല്ലും ഇടിയും കൂടി വന്നപ്പോൾ ഇച്ചേയി തന്നെ പുതിയ ഒരു ബ്ലൂ ടൂത് സ്പീക്കർ അവൾക് വാങ്ങി കൊടുത്തു. ഇപ്പോഴും പിള്ളേരുടെ സ്വഭാവം ആണ് അവൾക്.
വണ്ടി ഇടുക്കി കയറിയതും ഞാൻ എന്റെ നീണ്ട യാത്രകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആളെ കൂട്ട് പിടിച്ചു. ഇച്ചേയിയുടെ പഴയ ഫോണിൽ വിദ്യാസാഗറിന്റെ പാട്ട് വെച്ചു ഹെഡ്സെറ്റ് തിരുകി.
"എന്തരോ മഹാനു ഭാവലു"
**************************************
പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകളോടൊപ്പം ഒരായിരം ഓർമകളും ഒഴുകി മറഞ്ഞു.
ഉച്ച കഴിഞ്ഞു ടൗണിലെത്തി. ഞാൻ വിളിച്ചു പറഞ്ഞതനുസരിച്ചു സ്റ്റാൻഡിൽ എന്നെ കാത്തു വിനോദ് ഉണ്ടായിരുന്നു, ഒരു ബ്ലാക്ക് സ്വെറ്ററും ബ്ലൂ ജീൻസും, ക്ലീൻ ഷേവ് ചെയ്ത മുഖം, സുമുഖനായ ചെറുപ്പക്കാരൻ. ഫോണിലൂടെ തന്നെ നിക്കുന്ന സ്ഥലവും അടയാളവും പറഞ്ഞിരുന്നത് കൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല."സാർ കഴിച്ചാർന്നോ ഇല്ലേൽ ഇവിടുന്നു കഴിക്കാം......അല്ലെ വേണ്ട ഫാം ഹൗസിന്ന് കഴിക്കാം സാർ വരുന്ന കൊണ്ട്
💬 Comments
View all comments