0%

Chapter Title : യുഗം 5 [കുരുടി]

Author : Achillies Read All Parts 760
തള്ളേടെ കോണവധികാരോം കേട്ടു ഇറങ്ങി പൊന്നേക്കുന്നു." അജയേട്ടൻ പണ്ടേ ഇങ്ങനാണ് ജയിലിൽ വെച്ച് കിട്ടീതാ എന്റെ കഥയൊക്കെ രാമേട്ടനിൽ നിന്നറിഞ്ഞതിൽ പിന്നെ എന്നെ വലിയ കാര്യം ആയിരുന്നു. ആളുടെ ഉള്ളിലും ഒരു വലിയ പ്രണയം കരിഞ്ഞു ചാമ്പലയി കിടപ്പുണ്ട്, അതിന്റെ സ്മാരകം ആയി ഈ പോലീസ് ഉദ്യോഗോം കൊണ്ട് നടപ്പാ ആള്. "എന്തിനാ ഏട്ടാ, ഒരു വിധത്തിൽ അതുകൊണ്ട് ഞാൻ അവളോട് നന്ദി പറയണ്ടേ, അവള് കാരണമല്ലേ എനിക്ക് എന്നെ സ്നേഹിക്കുന്നവരെ കിട്ടിയേ. ഏട്ടനെയും ഗംഗയെയും വാസുകിയെയും എല്ലാം." "ഓഹ് ഈ നായിന്റെ മോനെ ഞാനിന്നു കൊന്നു കളയും, ഇതൊക്കെ കേട്ടിട്ടു എന്റെ കണ്ട്രോൾ പോണു." ആശാൻ നേരെ പോയി ഷെൽഫ് തുറന്നു ഒരു കുപ്പി പൊട്ടിച്ചു ഗ്ലാസ്സിലൊഴിച്ചു അടിച്ചു. എനിക്കതു കണ്ടു ചിരിയാണ് വന്നത്. "കിണിക്കല്ലേ ഒന്നങ്ങോട് തന്നാലുണ്ടല്ലോ, എന്നിട്ടു ഇനി ഇപ്പൊ എന്താ മോന്റെ പരിപാടി." "ഇവിടുത്തെ പരിപാടി ഒക്കെ കഴിഞ്ഞു ഇനി തിരിച്ചങ്ങോട്ടു." "അതല്ലട ഇങ്ങനെ പോയാൽ മതിയോ അവൾക്കൊരു പണി കൊടുക്കണ്ടേ." "ഇങ്ങേർക്കിതെന്തിന്റെയാ അവിടെ എങ്ങാനും ഇരി ആശാനേ." "എനിക്ക് അങ്ങോട്ടു സഹിക്കണില്ലെന്നേ." "ഇയാള് സഹിക്കണ്ട എന്റെ പൊന്നോ." പിന്നെ കുറെ നേരം അങ്ങേരുടെ കത്തി കേട്ടിരുന്നു, മീനാക്ഷിയെ എങ്ങാനും അങ്ങേരുടെ കയ്യിൽ ഇപ്പോ കിട്ടിയിരുന്നേൽ മിനിമം രണ്ടു 420 എങ്കിലും എഴുതി കേറ്റിയേനെ. "ഡാ ഞാൻ ഒന്ന് സ്റ്റേഷനിൽ പോയി തല കാണിച്ചിങ്ങു പോരാം നീ ഇനി നാളെ കഴിഞ്ഞു പോയാൽ മതി."
"അയ്യോ ചതിക്കല്ലേ ഞാൻ ഇന്ന് അവിടെ എത്തണം ഇല്ലേൽ അവിടുള്ള രണ്ടും കൂടി പിന്നെ എന്നെ ബാക്കി വെക്കില്ല. ഞാൻ അടുത്ത വരവിനു ഇവിടെ കൂടാന്നെ." "ശ്ശെ നിനക്ക് പോണോന്നു നിർബന്ധം ആണോ,""ആഹ്‌ന്നെ ഏട്ടൻ ഇവിടെ കാണുമെന്നു ഞാൻ വിചാരിച്ചില്ലല്ലോ. അല്ലേൽ ഞാൻ ഇവിടെ തന്നെ കൂടിയാനെ.""ആഹ് ഇപ്പൊ അറിഞ്ഞല്ലോ അപ്പോ

💬 Comments

View all comments