Chapter Title : യുഗം 5 [കുരുടി]
സാർ എന്നെ വലിച്ചു കേറ്റി.
എന്താ സംഭവം എന്നറിയാതെ എന്നെ രക്ഷിക്കാൻ ഓടിയെത്തിയ വിനോദ് കണ്ടത് എന്റെ തോളിൽ കൈ ഇട്ടു ഇരിക്കുന്ന എസ് ഐ അജയ് മാധവിനെ."ഡാ പുല്ലേ അവിടുന്ന് ഇറങ്ങിയെ പിന്നെ നിന്നെ ഞാൻ എവിടെയൊക്കെ തപ്പി എന്നറിയോ. വാ നേരെ ക്വാർട്ടേഴ്സിലേക്ക് പോകാം ബാക്കി അവിടെ ചെന്നിട്ടു നിനക്ക് ഞാൻ തരാം."
വിനോദിനെ പരിചയപ്പെടുത്തി കൊടുത്തു ഞാനും സാറും കൂടി നേരെ സാറിന്റെ ക്വാർട്ടേഴ്സിലെത്തി.
എന്നിട്ടു ഇറങ്ങിയെ പിന്നെ നീ എങ്ങോട്ടാ പോയത്, നീ പോയ പിറകെ തന്നെ എനിക്ക് ട്രാൻസ്ഫർ കിട്ടി ഇങ്ങോട്ടു. നിന്നേം തപ്പി രണ്ട മൂന്ന് ദിവസം ഞാൻ നിന്റെ നാട്ടില് തെണ്ടി നടന്നു എവിടെ നിന്നെ കുറിച്ച് ആർക്കും ഒരു പിടിയുമില്ല."
"എന്റെ പോന്നു സാറെ ഞാൻ ഇപ്പൊ."
"ഡാ തെണ്ടി സറെന്നോ ഞാനും നീയും കണ്ടുമുട്ടിയത് ജയിലിൽ അഹ് ഞാൻ ഓഫീസർ ആയും നീ പുള്ളിയായും പക്ഷെ ഇപ്പോൾ നീ തടവ് തീർന്നു പുരത്തിറങ്ങിയവനാ. അതിലും മേലെ നീ എനിക്കെന്റെ അനിയനെ പോലാ ഒന്നുല്ലെങ്കിലും നമ്മൾ രണ്ടും പ്രണയത്തിന്റെ തീയിൽ ചിറകു കരിഞ്ഞു പോയവരല്ലേടാ, ആഹ് ഇപ്പോഴാ ഓർത്തത് നിന്റെ പെണ്ണെന്ത്യയെടാ ഇവിടെ ഉണ്ടോ, രണ്ടിനേം കാണാനായിട് ഞാൻ ഓടിയ ഓട്ടത്തിന് കണക്കില്ല അതിനിടയിൽ ഇവിടെ ചാർജ് എടുക്കാനും ഓർഡർ വന്നു."
"അത് അജയേട്ടാ അവള് അവള് പോയി."
"പോയെന്നോ എങ്ങോട്ടു നീ ഇതെന്ത് മൈരാ ഈ പറേണത്."
അവിടെ ഇരുന്നു എല്ല കഥയും ഞാൻ അജയേട്ടനോട് പറഞ്ഞു മീനാക്ഷിയുടെ കാര്യവും, പിന്നീട് ഗംഗയെയും വാസുകിയെയും കണ്ടു മുട്ടിയതും ഇപ്പോഴുള്ള ജീവിതവുമെല്ലാം.""എടാ കൊച്ചു കഴുവേറി നിനക്കെന്നാൽ എന്നെ ഒന്ന് വിളിച്ചു പറയാര്ന്നില്ലേ, അതും പോട്ടെ ആഹ് വീട്ടിൽ കേറി അവളുടെ ചെള്ള പൊളിച്ചു രണ്ടു അടിയെങ്കിലും കൊടുക്കാർന്നില്ലെ ഇത് ആഹ് മൈരു
💬 Comments
View all comments