0%

Chapter Title : യുഗം 5 [കുരുടി]

Author : Achillies Read All Parts 744
വസൂനെ ഇഷ്ടാവുവോ ഇല്ലല്ലോ അപ്പോൾ ഇനി കരയരുത്." രണ്ടു കണ്ണിലും ഒന്ന് മുത്തി ഞാൻ തിരിഞ്ഞു അവളുടെ രണ്ടു കയ്യും എന്നെ ചുറ്റിച്ചു എന്നോട് ചേർത്ത് ഇരുത്തി. "പുറകിലെ ബലൂൺ പൊട്ടിച്ചു കളയല്ലേട്ടോ." പറഞ്ഞു തീർന്നതും എന്റെ മുതുകിൽ ഒരിടി ഇടിച്ചു നാണിച്ചു ചിരിച്ചു പെണ്ണ്. ***************** തിരിച്ചു വരും വഴി ഞാൻ എനിക്ക് സംഭവിച്ച കാര്യങ്ങൾ ഓർക്കുകയായിരുന്നു. എല്ലാം നഷ്ടപെട്ടു എന്ന് കരുതിയിടത്തു നിന്നും പുതിയ ഒരു ജീവിതം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന രണ്ടു പെണ്ണുങ്ങൾ, എന്റെ ജീവനായി മാറിയ രണ്ടു പേർ. വീട്ടിൽ എത്തുമ്പോഴേക്കും ദേ ഒരു വെള്ള സാരി ഉടുത്തു മുടി പിന്നി മുന്നിലേക്കിട്ട്, അതി സുന്ദരിയായി എന്റെ ഗംഗ, വണ്ടി മുന്നിൽ നിർത്തി ഇറങ്ങിയപ്പോൾ അവൾ ഓടി വന്നു .കണ്ണിൽ കൊതി നിറഞ്ഞ കൊച്ചു കുട്ടിയെ അവളിൽ ഞാൻ കണ്ടു. "ന്നെ ഈ ബൈക്കിൽ ഒന്ന് ചുറ്റിക്കാവോ." കൊഞ്ചലോടെ എന്റെ പെണ്ണതു പറഞ്ഞപ്പോൾ വാരിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാ തോന്നീത് പിന്നെ ഒന്ന് വട്ടു പിടിപ്പിക്കാം എന്നു കരുതി. "എനിക്കെങ്ങും വയ്യ ഇപ്പോൾ പോയി വന്നേ ഉള്ളു, കൃഷി പോയി നോക്കണം, നിനക്ക് ഇവിടെ വേറെ പണി ഒന്നൂല്ലേ ." അല്പം കടുപ്പിച്ചു പറഞ്ഞു ഞാൻ അവളെ ഒഴിവാക്കി അകത്തോട്ടു കയറി. വാതിലിനു പിന്നിൽ ഒളിച്ചു നിന്നു, പെട്ടെന്ന് തന്നെ പ്രതീക്ഷിച്ചപോലെ പെണ്ണ് കണ്ണ് തുടച്ചു ഓടി അടുക്കളയിലേക്കു പോയി. പാവത്തിനെ വട്ടു പിടിപ്പിക്കുന്നതിൽ വിഷമം തോന്നി പക്ഷെ അവളുടെ കുറുമ്പ് കാണാൻ വേണ്ടി ഒരു രസം. അടുക്കളയിൽ ചെന്നപ്പോൾ അവിടെ ഉണ്ട് അടുക്കളയിലെ സ്ലാബിൽ കൈകുത്തി ശബ്ദം ഇല്ലാതെ ഏങ്ങി കരയുന്ന എന്റെ പാവം ഗംഗ. അവളുടെ പിന്നിൽ പമ്മി ചെന്ന് പെട്ടെന്ന് ഞാൻ ചുറ്റിപിടിച്ചു. കുതറി തട്ടി അവൾ ദേഷ്യം തീർത്തു, പക്ഷെ വിടാതെ ഞാൻ അവളെ അടക്കി പിടിച്ചു അവളുടെ തോളിൽ മുഖം വെച്ച് ഞാൻ കിടന്നു.അവൾ അപ്പോഴും തേങ്ങുന്നുണ്ടായിരുന്നു.
"ഗംഗകുട്ടി,........നമ്മുടെ ഇടയിൽ ഒരു കടം ഇല്ലേ അതല്ലേ ആദ്യം തീർക്കേണ്ടത്, അവൾ കാണാതെ ഞാൻ കൊണ്ട്

💬 Comments

View all comments