Chapter Title : യുഗം 5 [കുരുടി]
ഞാൻ നടത്തി. കേറി ഇരുന്നു ഗംഗയോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.
എന്റെ വയറ്റിൽ കൈ ചുറ്റി മുതുകിൽ ചേർന്ന് തോളിൽ മുഖം അമർത്തി ആഹ് കൊഴുത്ത പെണ്ണിരുന്നു, അവളുടെ ചൂടിൽ ലയിച്ചു ഞാനും."ഇവൻ ഈശ്വറിന്റേതായിരുന്നു. ഞങ്ങളുടെ പല യാത്രകൾക്കും പല നിമിഷങ്ങൾക്കും ഇവനായിരുന്നു സാക്ഷി, അവസാനം ഈശ്വറിന്റെ മരണത്തിലും,........................ഒരിക്കൽ പോലും ഇവൻ ഈശ്വറിനെ വീഴ്ത്തിയിട്ടില്ല, കൂടെപിറപ്പുകൾ ആയിരുന്നു രണ്ടും,.............
...പക്ഷെ അന്നെന്തു പറ്റീന്നു എനിക്കറിയില്ലട,.... എന്റെ തോളു നനയാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും. ഇരു വശത്തും മരങ്ങൾ നിറഞ്ഞ ഒരറ്റയടി പാത ആയിരുന്നു അത് വണ്ടി ഞാൻ ഒതുക്കി , തിരിഞ്ഞിരുന്ന് കണ്ണ് നിറഞ്ഞ മുഖം ഞാൻ കൈകളിൽ കോരി എടുത്തു,."ഇനി എന്റെ വസൂ കരയരുത്, പ്ലീസ് അതെനിക്ക് സഹിക്കില്ല നോക്കിയേ.....ദേ നോക്കിയേ."
ഇരുണ്ടു കൂടിയ കണ്ണുയർത്തി അവൾ എന്നെ നോക്കി ഈശ്വർ സാറിനു ഇങ്ങനെ കരഞ്ഞോണ്ടിരിക്കുന്ന വസൂനെ ഇഷ്ടാവുവോ ഇല്ലല്ലോ അപ്പോൾ ഇനി കരയരുത്."
രണ്ടു കണ്ണിലും ഒന്ന് മുത്തി ഞാൻ തിരിഞ്ഞു അവളുടെ രണ്ടു കയ്യും എന്നെ ചുറ്റിച്ചു എന്നോട് ചേർത്ത് ഇരുത്തി.
"പുറകിലെ ബലൂൺ പൊട്ടിച്ചു കളയല്ലേട്ടോ."
പറഞ്ഞു തീർന്നതും എന്റെ മുതുകിൽ ഒരിടി ഇടിച്ചു നാണിച്ചു ചിരിച്ചു പെണ്ണ്.
*****************
തിരിച്ചു വരും വഴി ഞാൻ എനിക്ക് സംഭവിച്ച കാര്യങ്ങൾ ഓർക്കുകയായിരുന്നു.
എല്ലാം നഷ്ടപെട്ടു എന്ന് കരുതിയിടത്തു നിന്നും പുതിയ ഒരു ജീവിതം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന രണ്ടു പെണ്ണുങ്ങൾ, എന്റെ ജീവനായി മാറിയ രണ്ടു പേർ.
വീട്ടിൽ എത്തുമ്പോഴേക്കും ദേ ഒരു വെള്ള സാരി ഉടുത്തു മുടി
💬 Comments
View all comments